Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

കൗണ്‍സിലറിനെന്താ മാസ്ക് ബാധകമല്ലേ? നിന്നെ തുലച്ചുകളയും... ആക്രോശിച്ച് കൊണ്ട് യുവാക്കളുടെ നേരെ... തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ മാസ്‌ക് ധരിക്കാതെ ചെരുപ്പ് വാങ്ങാനെത്തിയ ബിജെപി കൗണ്‍സിലറെ ചോദ്യം ചെയ്തപ്പോൾ സഹിക്കാനായില്ല! ബാറ്റാ ജീവനക്കാരന് ബിജെപി കൗണ്‍സിലറുടെ മര്‍ദ്ദനവും ഭീഷണിയും! കേസെടുത്ത് പോലീസ്....

28 FEBRUARY 2021 08:33 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ ചെരുപ്പ് വാങ്ങാനെത്തിയ കൗണ്‍സിലർ ജീവനക്കാരനെ മ‍ർദ്ദിച്ചുവെന്ന പരാതിയിൽ കേസെടുത്തു. മാസ്‌ക് ധരിക്കാതെ കടയിലെത്തിയത് ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരനായിരുന്നു കഴിഞ്ഞ ദിവസം ബിജെപി കൗണ്‍സിലറുടെയും സംഘത്തിന്റെയും മര്‍ദ്ദനവും ഭീഷണിയും ഉണ്ടായത്.

ശ്രീകാര്യത്തെ ബാറ്റാ ഷോറൂമിലെത്തിയ ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനും സംഘവുമാണ് ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. മാസ്‌ക് ധരിക്കാതെ കടയില്‍ കയറിയ ബിജെപിക്കാരോട് ജീവനക്കാരനായ യുവാവ് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഘം പ്രകോപിതരായത്.

തുടര്‍ന്ന് ഉദയനും സംഘവും യുവാവിനെ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അടിക്കാതെ ചേട്ടാ എന്ന് ബിജെപി നേതാവിനോട് യുവാവ് ദയനീയമായി അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

എന്നെ തടയുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉദയന്റെ മര്‍ദ്ദനം. സംഭവത്തിൽ യുവാവിന്റെ പരാതിയില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിഷ്ണു, അജയ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാൽ സമാന സംഭവങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.

മാസ്‌ക് ധരിയ്ക്കാതിരുന്നത് ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. കൊല്ലം പകല്‍കുറി സ്വദേശി ജോസിനാണ് കുത്തേറ്റത്.

സംഭവത്തില്‍ കന്യാകുമാരി സ്വദേശി റസല്‍ രാജു അറസ്റ്റിലായി. ബസ് അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. റസല്‍ രാജു മാസ്‌ക് ധരിക്കാത്തത് ജോസ് ചോദ്യം ചെയ്തു. ഇതോടെ ജോസിന്റെ ബാഗിലുണ്ടായിരുന്ന ടാപ്പിംഗ് കത്തിയെടുത്ത് റസല്‍ രാജു ജോസിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സിനേഷനായി മാർഗനിർദ്ദേശം ഇന്ന് ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരളം. തിങ്കളാഴ്ച വാക്സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനങ്ങൾക്ക് വ്യക്തമായ അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. തിങ്കളാഴ്ച രജിസ്ട്രേഷൻ മാത്രമേ തുടങ്ങാൻ സാധ്യതയുള്ളു. 60 -ന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 കഴിഞ്ഞ രോഗബാധിതര്‍ക്കും തിങ്കളാഴ്ച മുതൽ കോവിഡ് വാക്സിൻ നൽകുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. എന്നാൽ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് മാർഗനിർദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത ഘട്ടത്തിനായി സജ്ജമാകണമെന്ന അറിയിപ്പ് മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്.

മാർഗ്ഗനിർദ്ദേശം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കോവിൻ പോർട്ടൽ നവീകരണ ജോലികൾ നടക്കുന്നതിൽ ഇന്ന് രാത്രിവരെ രജിസ്ട്രേഷൻ സാധ്യമല്ല. നാളെയെ രജിസ്ട്രേഷൻ പുനരാരംഭിക്കാനാകു.രജിസ്ട്രേഷന് വേണ്ടി ‘കോവിൻ’ പോർട്ടൽ പൊതുജനങ്ങൾക്കും ലഭ്യമാക്കിയേക്കും. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകിയാൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാനാകും. 60 വയസ് കഴിഞ്ഞ 45 ലക്ഷം പേര് സംസ്ഥാനത്തുണ്ട്.

ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരുടെയും കോവിഡ് മുന്നണി പോരാളികളുടെയും വാക്സിനേഷൻ കാര്യമായ പ്രശ്നങ്ങളില്ലാതെ നടത്താനായി. എന്നാൽ അടുത്ത ഘട്ടം നിർണായകമാണ്.

പൊതുമുന്നൊരുക്കം നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കൃത്യമായ മാർഗ്ഗരേഖയില്ലാത്തതിനാൽ ആശയകുഴപ്പത്തിലാണ് ആരോഗ്യവകുപ്പ്. കോവിൻ 1.-0’ എന്ന നിലവിലെ ഡിജിറ്റൽ പ്ലാറ്റ്ഫോം ‘കോവിൻ 2.-0’ ആയി നവീകരിക്കുന്ന ജോലികളാണ് നടക്കുന്നത്.

ഓൺലൈൻ സംവിധാനം നിലവിൽ വന്ന ശേഷമേ രജിസ്ട്രേഷൻ നടപടികൾ തുടങ്ങാനാകൂ. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്സിൻ ഇതുവരെ വിതരണം ചെയ്തത്.

സർക്കാർ സംവിധാനത്തിെന്റെയും, കൃത്യമായ കണക്ക് ലഭ്യമാകും എന്നതിനാലും ഈ രണ്ട് വിഭാഗങ്ങളുടെയും രജിസ്ട്രേഷൻ മുതൽ സമയമറിയിക്കലും കുത്തിവെയ്പുമടക്കം നടപടികൾ സുഗമമായിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തിൽ പൊതുജനങ്ങളാണെന്നാതിനാൽ കാര്യമായ മുന്നൊരുക്കവും ആസൂത്രണവും വേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (7 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (9 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (12 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends