ഒരുകാലത്ത് മലയാളികളുടെ ഹിറ്റ് നായിക! വൈശാലിയിലും ഞാൻ ഗന്ധർവനിലും തിളങ്ങിയ താരത്തെ ഓർമയില്ലേ? ആദ്യ ചിത്രത്തിലെ നായകനെ തന്നെ പ്രണയിച്ച് വിവാഹം കഴിച്ചു.. പക്ഷെ ആ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല; സിനിമയിലേക്ക് തിരിച്ചു വരാൻ തയാറെടുക്കുന്ന സമയത്ത് രണ്ടാമതും വിവാഹിതയായി! പിന്നാലെ സംഭവിച്ചത്...ആ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? അമ്പരന്ന് ആരാധകർ

ഒരുകാലത്ത് മലയാളികളുടെ ഹിറ്റ് നായികയായി മാറിയ താരം. വൈശാലിയിലും ഞാൻ ഗന്ധർവനിലും തിളങ്ങിയ ആ താരത്തെ ആരും മറക്കാനിടയില്ല.
വെറും നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയ നായികമാരിൽ ഒരാളായി മാറിയ സുപർണ.
ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുപർണ മലയാള സിനിമയിലേക്ക് എത്തുന്നത്. അതി സുന്ദരിയായ സുപർണ വളരെ പെട്ടന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടി.
അതിനു ശേഷം ഞാൻ ഗന്ധർവനിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. രണ്ടു ചിത്രങ്ങളും വളരെ ഹിറ്റ് ആയതോടെ താരത്തിന് ആരാധകരുടെ എണ്ണവും കൂടി.
അതിനു ശേഷം ജയറാമിനൊപ്പം നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം ഉത്തരം എന്ന ചിത്രത്തിലും താരം അഭിനയിച്ചു.
ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുപർണ മലയാളത്തിലേക്ക് എത്തിയത്. ആദ്യ ചിത്രത്തിലെ നായകനെ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു സുപർണ.
എന്നാൽ അധികം നാൾ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല. അഭിപ്രായ വ്യത്യാസം കൂടിവന്നതോടെ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം രണ്ടു വർഷങ്ങൾക്ക് ശേഷം താരം വീണ്ടും വിവാഹിതയാകുകയായിരുന്നു.
സിനിമയിലേക്ക് തിരിച്ചു വരാൻ തയാറെടുക്കുന്ന സമയത്താണ് രണ്ടാമതും വിവാഹിതയാകുന്നത്.
അധികം വൈകാതെ തന്നെ കുട്ടികൾ കൂടി ആയതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും നീട്ടി വെയ്ക്കുകയായിരുന്നു.
കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് ഉപേക്ഷിക്കുകയും കുട്ടികളെ പരിചരിച്ച് കഴിയുകയുമായിരുന്നു.
അടുത്തിടെ ഇപ്പോഴത്തെ സുപർണയുടെ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടപ്പോഴേക്കും മലയാളികൾ ഒന്നടങ്കം അമ്പരന്നിരുന്നു.
കാരണം അതി സുന്ദരിയായ തങ്ങളുടെ ഇഷ്ട്ടനായികയ്ക്ക് ഉണ്ടായ രൂപമാറ്റം അത്ഭുതപ്പെടുത്തും വിധമുള്ളതായിരുന്നു.
ഇപ്പോൾ ബോംബയിൽ കുടുംബത്തിനൊപ്പം ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയാണ് സുപർണ. സിനിമയിലേക്ക് ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എന്നാണ് താരം പറയുന്നത്.
https://www.facebook.com/Malayalivartha