ആ കുട്ടി ഒരിക്കലും എന്നെ ചതിച്ചിട്ടില്ല, ഒരുപാട് സ്നേഹിച്ചിട്ടേയുള്ളൂ... ഒരുപാട് ബഹുമാനിച്ചിട്ടേയുള്ളൂ... ആ ഒരു സമയത്ത് വേറൊരു പ്രണയം ആവശ്യമായിരുന്നു അവള്‍ക്ക്... വിട്ടുപിരിയാനാവാത്ത ബന്ധമാണെന്ന് പറഞ്ഞിരുന്നു... എന്റെ ആദ്യത്തെ പ്രണയം നീ തന്നെയാണ്, കഴിഞ്ഞ പതിനഞ്ച് വര്‍ഷമായിട്ടും നീ തന്നെയാണ്... ആദ്യമായി മണിക്കുട്ടന്റെ ആ വെളിപ്പെടുത്തൽ....
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മനസ്സില്‍ താലോലിക്കുന്ന പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന് മണിക്കുട്ടന്.
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായ മണിക്കുട്ടന് ഈ ഷോയിലാണ് ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
താന്‍ പ്രണയിച്ച പെണ്‍കുട്ടി ഇന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും മനസില്‍ ഇന്നുമുള്ള പ്രണയിനി അവള് മാത്രമാണെന്നാണ് പേര് വെളിപ്പെടുത്താതെ മണിക്കുട്ടന് പറഞ്ഞത്.
'ആ കുട്ടി ഒരിക്കലും എന്നെ ചതിച്ചിട്ടില്ല, ഒരുപാട് സ്നേഹിച്ചിട്ടേയുള്ളൂ.
ഒരുപാട് ബഹുമാനിച്ചിട്ടേയുള്ളൂ. ആ ഒരു സമയത്ത് വേറൊരു പ്രണയം ആവശ്യമായിരുന്നു അവള്‍ക്ക്. വിട്ടുപിരിയാനാവാത്ത ബന്ധമാണെന്ന് പറഞ്ഞിരുന്നു, വളരെ മാന്യമായിട്ടാണ് എന്നോട് സംസാരിച്ചത്'- മണിക്കുട്ടന് പറഞ്ഞു.
'അതിന് ശേഷം ആര് പ്രണയത്തെക്കുറിച്ച് ചോദിച്ചാലും രാധ, മേരി അല്ലെങ്കില്‍ അവളുടെ അനിയത്തിയെന്നുള്ള മറുപടിയാണ് ഞാന്‍ എല്ലാവര്ക്കും കൊടുക്കാറുള്ളത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഞാനിത് പറയുന്നുണ്ടെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഒരു വേദി കിട്ടുന്ന സമയത്ത് ആ കുട്ടിയോടുള്ള റസ്പെക്ട് അറിയിക്കണമെന്നുണ്ടായിരുന്നു.
എന്റെ അന്നത്തെ അവസ്ഥയില്‍ നമ്മള് വിചാരിച്ചതുപോലെ കല്യാണം നടന്നില്ല പക്ഷെ ഞാന്‍ ഇന്നും നിന്നെ ബഹിമാനിക്കുന്നു, എന്റെ ആദ്യത്തെ പ്രണയം നീ തന്നെയാണ് ,
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായിട്ടും നീ തന്നെയാണ്,' പെണ്കുട്ടിയോടായി മണിക്കുട്ടന് പറഞ്ഞു.
https://www.facebook.com/Malayalivartha