Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

'ഈ വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? ദേശീയ അത്‌ലറ്റിക്‌ മീറ്റ് നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയില്‍ ഏകാന്ത പരിശീലനത്തിലാണ് പതിനേഴുകാരി ഉഷ. ഒരു സാധാരണ ഷര്‍ട്ടും ഷോര്‍ട്ട്സും വേഷം...' പി ടി ഉഷയുമായുള്ള അടുപ്പം അനുസ്മരിച്ച്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രവി മേനോന്‍ എഴുതിയ കുറിപ്പ്

07 MARCH 2021 05:28 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ടവനിതാ ദിനത്തില്‍ പി ടി ഉഷയുമായുള്ള അടുപ്പം അനുസ്മരിച്ച്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രവി മേനോന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. പഴംപൊരി പന്തയം വെച്ച്‌ ഉഷയുടെ ഒട്ടോഗ്രാഫിന് പോയത്, ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായത്, എന്നിങ്ങനെ നിരവധി സംഭവവികാസങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുകയുണ്ടായി.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ഈ വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍?
————
ഉഷയ്ക്ക് മെഡല്‍ നഷ്ടം, എനിക്ക് പഴംപൊരിയും
—————-
ചമ്മലുണ്ട് ഉള്ളില്‍. തെല്ലൊരു ഭയവും. ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച്‌ ഉഷ എന്നെ അവഗണിച്ചാല്‍? അതിലും വലിയ അപമാനമുണ്ടോ? 'പി ടി ഉഷയുടെ ഓട്ടോഗ്രാഫ് സംഘടിപ്പിച്ചാല്‍ ഹോട്ടല്‍ ഹില്‍പാലസില്‍ നിന്ന് എന്റെ വക നിനക്കൊരു ചായയും പഴംപൊരിയും.' — ഒപ്പമുണ്ടായിരുന്ന ദേവഗിരി കോളേജിലെ ഹോസ്റ്റല്‍മേറ്റ് വേലായുധന്റെ അല്‍പ്പം പരിഹാസച്ചുവ കലര്‍ന്ന വെല്ലുവിളിയായിരുന്നു ഓര്‍മ്മയില്‍. എന്നിലെ അന്തര്‍മുഖനെ അവനോളം തിരിച്ചറിഞ്ഞവര്‍ വേറേയില്ലല്ലോ..

ദേശീയ അത്‌ലറ്റിക്‌ മീറ്റ് നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയില്‍ ഏകാന്ത പരിശീലനത്തിലാണ് പതിനേഴുകാരി ഉഷ. ഒരു സാധാരണ ഷര്‍ട്ടും ഷോര്‍ട്ട്സും വേഷം. കയ്യിലൊരു വിസിലുമായി കുറച്ചകലെ നിന്ന് ശിഷ്യയുടെ പ്രകടനം വീക്ഷിക്കുന്നു കോച്ച്‌ ഒ എം നമ്ബ്യാര്‍. ചെറുപ്രായത്തില്‍ തന്നെ പ്രശസ്തിയുടെ പാരമ്യത്തിലേക്കുള്ള യാത്ര തുടങ്ങിയിരുന്നത് കൊണ്ട്, ഉഷയുടെ പരിശീലനം കാണാന്‍ ചെറിയൊരു ആള്‍ക്കൂട്ടമുണ്ട് ചുറ്റും. കൂട്ടത്തില്‍ നിന്ന് തെല്ലു മാറി, ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയത്തോടെ തന്റെ അവസരം കാത്ത് പതുങ്ങിനില്‍ക്കുന്നു, ജീവിതത്തില്‍ ആദ്യമായി ഒരു കായികതാരത്തിന്റ ഓട്ടോഗ്രാഫ് വാങ്ങാന്‍ പന്തയം വെച്ച്‌ ഇറങ്ങിപ്പുറപ്പെട്ട 'കോളേജ് കുമാരന്‍.' ആ കാഴ്ച ആസ്വദിച്ച്‌ കുറച്ചു ദൂരെ ഗോഷ്ഠികളും ആംഗ്യവിക്ഷേപങ്ങളുമായി വേലായുധനും സംഘവും.

പരിശീലന ഓട്ടം കഴിഞ്ഞു സ്റ്റാര്‍ട്ടിങ് പോയിന്റിലേക്ക് തിരികെ നടന്നുപോകുന്ന ഉഷയുടെ നേരെ മടിച്ചുമടിച്ച്‌ ഓട്ടോഗ്രാഫ് നീട്ടി ഞാന്‍. തിരിഞ്ഞുനോക്കാതെ ഒരു കൈവീശലായിരുന്നു പ്രതികരണം. എന്തായിരിക്കും അതിന്റെ അര്‍ത്ഥം ? കാത്തുനിന്ന് സമയം കളയാതെ സ്ഥലം വിട്ടോ എന്നോ? അതോ ഇപ്പോള്‍ സമയമില്ല, പിന്നെ കാണാം എന്നോ? അറിയില്ല. ഒരു ശ്രമം കൂടി നടത്തിനോക്കാം. എന്തായാലും ഇറങ്ങിപ്പുറപ്പെട്ടതല്ലേ? അടുത്ത വരവിന് സകല ധൈര്യവും സംഭരിച്ച്‌ ഒരിക്കല്‍ കൂടി ഓട്ടോഗ്രാഫ് നീട്ടിയെങ്കിലും, കഥ ആവര്‍ത്തിച്ചു. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഉഷ മുന്നോട്ടുതന്നെ. പക്ഷേ ഇത്തവണ ഒരത്ഭുതമുണ്ടായി. രണ്ടു ചുവട് നടന്നശേഷം അപ്രതീക്ഷിതമായി തിരിഞ്ഞു നോക്കി ഉഷ. പിന്നെ ഭാവഭേദമൊന്നും കൂടാതെ നേരെ എന്റെയടുത്തു വന്ന് ഓട്ടോഗ്രാഫും പേനയും വാങ്ങി വടിവൊത്ത അക്ഷരങ്ങളില്‍ എഴുതിത്തന്നു: 'വിഷ് യു ഓള്‍ ദി ബെസ്ററ് … പി ടി ഉഷ.'

ഓട്ടോഗ്രാഫ് ഒപ്പിട്ട് തിരിച്ചുതരുമ്ബോഴും മുഖത്ത് നോക്കിയില്ല ഉഷ. നിരാശ തോന്നിയെന്നത് സത്യം. കയ്യൊപ്പ് വാങ്ങുന്നതിനേക്കാള്‍ ട്രാക്കിലെ രാജകുമാരിയെ നേരില്‍ കണ്ടു പരിചയപ്പെടുകയായിരുന്നല്ലോ മുഖ്യ ലക്ഷ്യം. അവസരം ഒത്തുവന്നാല്‍ രണ്ടുവാക്ക് സംസാരിക്കുകയും. സാരമില്ല, പോട്ടെ. ചെറുപ്രായത്തില്‍ തന്നെ മോസ്കോ ഒളിമ്ബിക്സില്‍ ഓടി ചരിത്രം സൃഷ്ടിച്ച പയ്യോളി എക്സ്‌പ്രസ് പിലാവുള്ളകണ്ടി തെക്കേപറമ്ബില്‍ ഉഷ നമ്മളെ മൈന്‍ഡ് ചെയ്തു എന്നതു തന്നെ വലിയ കാര്യം. ഓട്ടോഗ്രാഫ് കീശയില്‍ തിരുകി തിരികെ കൂട്ടുകാരുടെ സമീപത്തേക്ക് നടക്കാനൊരുങ്ങുമ്ബോഴാണ് മറ്റൊരത്ഭുതം സംഭവിച്ചത്. മുന്നോട്ട് കുറച്ചുദൂരം നടന്നശേഷം തിരിഞ്ഞ് എന്റെ മുഖത്തുനോക്കി വെളുക്കെ ചിരിക്കുന്നു ഉഷ. ഹൃദയം തുറന്നുള്ള സ്റ്റൈലന്‍ ചിരി. പിന്നാലെ കോഴിക്കോടന്‍ ആക്സന്റില്‍ ഒരു ചോദ്യം: 'എന്താ ങ്ങളെ പേര്?'

'രവി'- എന്റെ മറുപടി.

ഓഹോ എന്ന് തലയാട്ടിയ ശേഷം ഉഷ പറഞ്ഞു: 'താങ്ക് യു'

കഴിഞ്ഞു. വിടര്‍ന്ന ചിരിയുമായി യാത്ര പറഞ്ഞു നീങ്ങുന്ന ഉഷയെ അന്തംവിട്ടു നോക്കി നില്‍ക്കേ, ഉള്ളിലോര്‍ത്തത് ഇതാണ്: 'എനിക്കെന്തിന് താങ്ക് യു? ഞാനങ്ങോട്ടല്ലേ പറയേണ്ടത്?'

അപ്രതീക്ഷിതമായ ആ താങ്ക്‌യൂവില്‍ നിന്ന്, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നൂറിവന്ന നിഷ്കളങ്കമായ ചിരിയില്‍ നിന്ന് തുടങ്ങുന്നു ഉഷയുമായുള്ള എന്റെ ആത്മബന്ധം. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിഞ്ഞുനോക്കുമ്ബോള്‍ ജീവിതത്തിലെ ഏറ്റവും ധന്യമുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അതെന്ന് മനസ്സ് മന്ത്രിക്കുന്നു. ബെറ്റ് വെച്ച്‌ എന്നെ പ്രലോഭിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത വേലായുധന് നന്ദി; അവന്‍ വാഗ്ദാനം ചെയ്ത പഴംപൊരി സ്വപ്നം മാത്രമായി ഒടുങ്ങിയെങ്കിലും. 'എടാ, ഉഷയ്ക്ക് ഒളിമ്ബിക് മെഡലാ കൈവിട്ടുപോയത്. നിനക്ക് പഴംപൊരിയല്ലേ പോയുള്ളൂ..'- വര്‍ഷങ്ങള്‍ക്കു ശേഷമൊരിക്കല്‍ യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോള്‍ പഴയ പന്തയക്കഥ ഓര്‍ത്തെടുത്ത് വേലായുധന്‍ പറഞ്ഞു.

പത്രപ്രവര്‍ത്തനത്തിലും കളിയെഴുത്തിലുമെത്തിപ്പെട്ട ശേഷം ആദ്യമെഴുതിയ ഫീച്ചറുകളിലൊന്ന് ഉഷയെ കുറിച്ചായിരുന്നു. സോള്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവേട്ട നടത്തി തിരിച്ചുവന്ന ഉഷയെ പയ്യോളിയില്‍ ചെന്നു കണ്ട് വ്യത്യസ്തമായ റിപ്പോര്‍ട്ട് എഴുതാന്‍ നിയോഗിച്ചത് കലാകൗമുദി പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായര്‍. ഇരുപത്തഞ്ചു രൂപയുടെ ചെക്ക് ആയിരുന്നു പ്രതിഫലം. എഴുതിക്കിട്ടിയ ആദ്യത്തെ പാരിതോഷികം. ടെലിവിഷന് വേണ്ടി ചെയ്ത ആദ്യത്തെ ഫീച്ചറുകളില്‍ ഒന്നും ഉഷയെക്കുറിച്ചു തന്നെ. ഇന്ത്യാവിഷന്‍ ചാനലിന്റെ തുടക്കകാലത്തെ 'കൂടെ' എന്ന പരമ്ബരയില്‍. കളിയെഴുത്തിന് ലഭിച്ച ആദ്യപുരസ്കാരമായ കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് ഉഷയുടെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങിയത് മറ്റൊരു സുന്ദരമായ ഓര്‍മ്മ..

പില്‍ക്കാലത്ത് ഉഷയും ശ്രീനിയേട്ടനും എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി. ട്രാക്കിനും ഫീല്‍ഡിനുമപ്പുറത്തേക്ക് വളര്‍ന്ന കുടുംബബന്ധം. ഉഷയുടെ സ്വപ്നപദ്ധതിയായ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് എന്ന പ്രസ്ഥാനം സങ്കല്‍പ്പങ്ങളില്‍ നിന്ന് യാഥാര്‍ഥ്യമായി വളരുന്നതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് കളിയെഴുത്തു ജീവിതത്തിലെ അസുലഭ ഭാഗ്യമായി കരുതുന്നു ഞാന്‍; ഓണററി ട്രസ്റ്റിയുടെ റോളില്‍ പ്രത്യേക ക്ഷണിതാവായി ഉഷ സ്‌കൂളിന്റെ ആദ്യ സംഘാടക യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും. ഉഷ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ കൗതുകത്തോടെ, ഉത്സാഹത്തോടെ പിന്തുടരാറുണ്ട് ഇന്നും; പുതുതാരങ്ങളുടെ പ്രകടനത്തിന്റെ ഗ്രാഫ് ശ്രദ്ധിക്കാറുമുണ്ട് — പിന്നണിയില്‍ പഴയപോലെ സജീവമല്ലെങ്കിലും

ട്രാക്കിലെ പി ടി ഉഷയുടെ ജൈത്രയാത്ര വിസ്മയിപ്പിച്ചിട്ടുണ്ട് എന്നെ. ട്രാക്കിനു പുറത്ത് ഉഷ നേരിട്ട ക്രൂരമായ തിരിച്ചടികളും അപമാനങ്ങളും വല്ലാതെ വേദനിപ്പിച്ചിട്ടുമുണ്ട്. നിറഞ്ഞ ചിരിയില്‍ നിന്ന് നിലയ്ക്കാത്ത കരച്ചിലേക്ക് ഉഷയെ എടുത്തെറിഞ്ഞ നിര്‍ഭാഗ്യകരമായ പല സംഭവവികാസങ്ങള്‍ക്കും ഞാന്‍ സാക്ഷി. പക്ഷേ അത്തരം തിരിച്ചടികളൊന്നും ഉഷയിലെ പോരാളിയെ തളര്‍ത്തിയില്ല. തിരിച്ചടികളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ഉഷ ഉഷയാകുമായിരുന്നല്ലോ. മനസ്സിലുള്ളത് ആരുടെയും മുഖം നോക്കാതെ വെട്ടിത്തുറന്നുപറയുന്ന ശീലം വരുത്തിവെച്ച വിനകള്‍ വേറെ. രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുകയും, മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുകയും ചെയ്യുന്ന സാമൂഹ്യമാധ്യമ 'ധര്‍മ്മ'ത്തിന്റെ ഇരയായിരുന്നല്ലോ കുറച്ചുകാലം ഉഷയും.

ഉഷയെ അടുത്തറിയുന്ന ആളുകള്‍ക്ക് അതൊന്നും അത്ഭുതമേയല്ല. പൊട്ടിത്തെറിയും പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലും മാറിമാറി അലയടിച്ചുകൊണ്ടിരിക്കും ആ മുഖത്ത്. നാട്യങ്ങളേതുമില്ലല്ലോ അടിമുടി നാട്ടിന്‍പുറത്തുകാരിയായ ഈ 'സിലബ്രിറ്റി'ക്ക്. സ്വന്തം വാക്കുകളിലെ ആത്മാര്‍ത്ഥത പലപ്പോഴും തെറ്റി വായിക്കപ്പെടുന്നതിലേയുള്ളൂ അല്പമെങ്കിലും ദുഃഖം. ഇപ്പോള്‍ അത്തരം തെറ്റിദ്ധാരണകളോടും പൊരുത്തപ്പെടാന്‍ പഠിച്ചിരിക്കുന്നു ട്രാക്കിലെ പെണ്‍പുലി.

തീയില്‍ കുരുത്തയാള്‍ എങ്ങനെ വെയിലേറ്റ് വാടാന്‍?

ഇതൊക്കെയാണ് ഉഷ. ഇങ്ങനെയൊക്കെയാണ് കേരളത്തിന്റെ, ഇന്ത്യയുടെ ഒരേയൊരു ഉഷ. ഈ വനിതാദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍ ? മെഡിക്കല്‍ കോളേജ് മൈതാനത്തിന്റെ ഓരത്ത് ഓട്ടോഗ്രാഫിന് വേണ്ടി ആകാംക്ഷയോടെ, അക്ഷമയോടെ കാത്തുനിന്ന ആ കോളേജ് പയ്യന്‍ ഇപ്പോഴും ഉള്ളിലുള്ളതുകൊണ്ട് പ്രത്യേകിച്ചും…

-രവിമേനോന്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (35 minutes ago)

Couple arrives with four-year-old child to buy cannabis  (41 minutes ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (44 minutes ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (47 minutes ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (57 minutes ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (1 hour ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (1 hour ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (4 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (4 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (6 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (6 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (6 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (6 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (7 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (7 hours ago)

Malayali Vartha Recommends