Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റ് കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെ


ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും കോവിഡ് വൈറസിന് വിലക്കോ?


ഇന്ത്യയുടെ സ്വന്തം കൊവിഡ് അത്ഭുതമരുന്ന് അടുത്തയാഴ്ച മുതല്‍ രോഗികള്‍ക്ക് നല്‍കി തുടങ്ങും; മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമാക്കും; മരുന്നിന്റെ ഉല്‍പാദനം റെഡീസ് ലാബോറട്ടറീസില്‍ പൂര്‍ത്തിയായി; പതിനായിരം ഡോസ് മരുന്ന് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും


കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെ സ്വപ്ന സുരേഷിനെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങുമോ?


മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും 21 മന്ത്രിമാരും? വകുപ്പുകള്‍ വിട്ടു നല്‍കില്ലെന്ന് സി.പി.ഐ; ഒറ്റയംഗങ്ങളുള്ള കക്ഷികളെക്കൂടി ഉള്‍പ്പെടുത്താന്‍ ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം; കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനും ചീഫ് വിപ്പു സ്ഥാനവും

അമ്പത്തൊന്ന് വെട്ടിന്റെ പക! ഇരട്ട ജയത്തിലും ഇരട്ട ചങ്കന് തിരിച്ചടിച്ച് കെകെ രമ.. സഭയില്‍ പിണറായി കാണാൻ പോകുന്നത് ജീവിച്ചിരിക്കുന്ന ടിപിയെ... കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തും; എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും! ടിപിയുടെ ഒന്‍പതാം രക്തസാക്ഷിത്വ ദിനത്തില്‍ തുറന്നടിച്ച് കെകെ രമ

04 MAY 2021 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റ് കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെ

ഇന്ത്യയുടെ സ്വന്തം കൊവിഡ് അത്ഭുതമരുന്ന് അടുത്തയാഴ്ച മുതല്‍ രോഗികള്‍ക്ക് നല്‍കി തുടങ്ങും; മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമാക്കും; മരുന്നിന്റെ ഉല്‍പാദനം റെഡീസ് ലാബോറട്ടറീസില്‍ പൂര്‍ത്തിയായി; പതിനായിരം ഡോസ് മരുന്ന് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും

'അരുത്‌, ഫോർവേഡ്‌ ചെയ്യരുത്‌ !! അടുത്ത 72 മണിക്കൂർ നിർണായകമാണെന്ന്‌ മനസ്സാ വാചാ കർമ്മണാ ലോകാരോഗ്യസംഘടന ഐസിഎംആറിനോട്‌ പറഞ്ഞിട്ടില്ല. ഇന്ത്യയിൽ ഉടനീളം കമ്മ്യൂണിറ്റി എക്‌സ്‌ചേഞ്ച്‌ നടക്കുമെന്നോ അടുത്ത 72-108 മണിക്കൂർ പെരക്കകത്ത്‌ കുത്തിയിരിക്കണം എന്നോ അല്ല... സംശയമുണ്ടെങ്കിൽ ലോകാരോഗ്യസംഘടനയുടെയോ ഐസിഎമ്മാറിന്റെയോ വെബ്‌സൈറ്റിൽ പോയി തപ്പിക്കോളൂ...' ഡോ. ഷിംനാ അസീസ് കുറിക്കുന്നു

മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും 21 മന്ത്രിമാരും? വകുപ്പുകള്‍ വിട്ടു നല്‍കില്ലെന്ന് സി.പി.ഐ; ഒറ്റയംഗങ്ങളുള്ള കക്ഷികളെക്കൂടി ഉള്‍പ്പെടുത്താന്‍ ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം; കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനും ചീഫ് വിപ്പു സ്ഥാനവും

ഇതാരാണാവോ ചിത്രയുടെ മടിയില്‍ ഇരിക്കുന്ന ക്യൂട്ട് വാവ; കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് പ്രേഷകരുടെ പ്രിയ താരം; ഏറ്റെടുത്ത് സോഷ്യൽമീഡിയ....

രക്തസാക്ഷികളുടെ ചരിത്രം പറയുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ ടി.പി ചന്ദ്രശേഖരന്‍ എന്ന സി.പി.എം പ്രവര്‍ത്തകന്‍ വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്പത് വര്‍ഷം.

ആര്‍.എം.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവും അത് രാഷ്ട്രീയ കേരളത്തിന്റെ മറക്കാത്ത ഏടായി മാറുകയും ചെയ്തത് ഒരിക്കല്‍ കൂടെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു വടകരയില്‍.

വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍എംപിയുടെ എംഎല്‍എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെ കെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും.

ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും.

ടിപിയ്ക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാന്‍ നോക്കിയത്. ആര്‍എംപിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു. ഒഞ്ചിയത്തെ വീട്ടിലെ അനുസ്മരണ പരിപാടികളില്‍ ആണ് രമയുടെ പരാമര്‍ശം.

എന്‍ വേണു രമയുടെ പിതാവ് കെകെ മാധവന്‍ തുടങ്ങിയവര്‍ ടിപിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍എംപിയുടെ എംഎല്‍എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെകെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും.

ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്.

എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും. ടിപിയ്ക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാന്‍ നോക്കിയത്.

ആര്‍എംപിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു. ഒഞ്ചിയത്തെ വീട്ടിലെ അനുസ്മരണ പരിപാടികളില്‍ ആണ് രമയുടെ പരാമര്‍ശം. എന്‍ വേണു രമയുടെ പിതാവ് കെകെ മാധവന്‍ തുടങ്ങിയവര്‍ ടിപിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

മണ്ഡലം പിറവിയെടുത്തത് മുതല്‍ സോഷ്യലിസ്റ്റുകളെ മാത്രം നിയസമയഭയിലെത്തിച്ച വടകര ഇടതിന്റെ കോട്ടയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ഒഞ്ചിയമുള്‍പ്പെടെയുള്ള ഇടത് കോട്ടകള്‍ തകര്‍ന്ന് വീണത് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആര്‍.എം.പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയോടെയുമായിരുന്നു. യു.ഡി.എഫില്‍ നിന്നും എല്‍ഡിഎഫിലെത്തിയ എല്‍.ജെ.ഡിയിലെ മനയത്ത് ചന്ദ്രനാണ് ഇടത് സ്ഥാനാര്‍ഥിയായി കെ.കെ രമയ്‌ക്കെതിരേ മത്സരിപ്പിച്ചത്.

2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം കാറിലുണ്ടായിരുന്നവര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് വിമതപ്രവര്‍ത്തനം ആരംഭിക്കുന്നത്.

വടകരയിലെ വിമതര്‍ ടിപിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്.

2009- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.

മേഖലയില്‍ അടിക്കടിയുണ്ടായ ആര്‍എംപി-സിപിഎം സംഘര്‍ഷങ്ങള്‍ കൂടിയായതോടെ ചന്ദ്രശേഖരനോടും ആര്‍എംപിയോടുമുള്ള സിപിഐഎം വൈര്യം വര്‍ധിച്ചു.

ഇത്തരമൊരു സംഘര്‍ഷത്തിനിടെ പാര്‍ട്ടി നേതാവ് പി.മോഹനന് മര്‍ദ്ദനമേറ്റതോടെ ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയതായി ടിപി വധക്കേസിന്റെ കുറ്റപത്രത്തില്‍ പോലീസ് പറയുന്നു. വടകര-തലശ്ശേരി മേഖലയിലെ നേതാക്കളുടെ ആശീര്‍വാദത്തോടെ കൊടിസുനിയും സംഘവുമാണ് ടിപിയെ വെട്ടിക്കൊന്നത്.

വിമതനേതാവായ ടിപിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അന്‍പതൊന്ന് വെട്ടേറ്റ ടിപി ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികള്‍ പക തീര്‍ത്തത്.

കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തെ വളരെ പെട്ടെന്ന് കേസന്വേഷണത്തിനായി നിയോഗിച്ചു.

അന്നത്തെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഐജി അനൂപ് കുരുവിള ജോണ്‍, തലശ്ശേരി ഡിവൈഎസ്പി എപി ഷൗക്കത്തലി, വടകര ഡിവൈഎസ്പി ജോസി ചെറിയാന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെവി സന്തോഷ്‌കുമാര്‍, എംജെ സോജന്‍, കുറ്റ്യാടി സിഐ ബെന്നി എന്നിവരടങ്ങിയ ഈ സംഘത്തില്‍ എസ്.ഐ, എഎസ്‌ഐ, സിവില്‍ പോലീസ് ഓഫീസര്‍മാരുള്‍പ്പടെ 35-ഓളം ഉദ്യോഗസ്ഥര്‍ വേറെയുമുണ്ടായിരുന്നു.

ഈ അന്വേഷണസംഘത്തെ സര്‍ക്കാര്‍ സ്വതന്ത്ര്യമാക്കി വിട്ടതോടെ പോലീസ് ചരിത്രത്തിലെ ഏറ്റവും ധീരമായ അന്വേഷണമാണ് പിന്നീട് കണ്ടത്. ടിപിയെ വെട്ടിക്കൊന്ന അഞ്ച് പേരെയും അന്വേഷണം തുടങ്ങി മൂന്ന് ദിവസത്തിനകം തന്നെ തിരിച്ചറിയാന്‍ പോലീസിന് സാധിച്ചതോടെ കേസന്വേഷണം ശരിയായ ട്രാക്കിലെത്തി.

കൊലപാതകസംഘത്തില്‍ ഉള്‍പ്പെട്ട കൊടിസുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരെ തിരിച്ചറിഞ്ഞ പോലീസ് പിന്നീട് കൊലപാകത്തിന്റെ ആസൂത്രണത്തിലേക്കും കൃത്യം നടത്താനും തുടര്‍ന്ന് ഒളിവില്‍ പോകാനും ഇവരെ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടിയ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ആദ്യം തൊട്ടേ സംശയത്തിന്റെ നിഴലിലായിരുന്നു പാര്‍ട്ടിയെങ്കിലും ടിപി കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക പോലീസ് സംഘം നേതാക്കളേയും പ്രവര്‍ത്തകരേയും ഓരോരുത്തരായി അറസ്റ്റ് ചെയ്യാനാരംഭിച്ചതോടെയാണ് സിപിഎം ശരിക്കും പ്രതിസന്ധിയിലായത്. കോഴിക്കോട്ടേയും കണ്ണൂരിലേയും പ്രമുഖ നേതാക്കളെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ഇവരില്‍ പി.മോഹനന്‍, സിഎച്ച് അശോകന്‍, കെകെ കൃഷ്ണന്‍, കെസി രാമചന്ദ്രന്‍, പടയംകണ്ടി രവീന്ദ്രന്‍, പികെ കുഞ്ഞനന്തന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും.

ഓഞ്ചിയം, പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് ഏറിയ കമ്മിറ്റികള്‍ക്ക് കൊലപാതകത്തിലുണ്ടായിരുന്ന പങ്കും അന്വേഷണസംഘം തെളിവ് സഹിതം വെളിച്ചത്ത് കൊണ്ടുവന്നു. താഴെതട്ടില്‍ പ്രതികളെ സഹായിച്ചിരുന്നവരെ പിടികൂടി തുടങ്ങിയ അന്വേഷണം ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും കഴിഞ്ഞ് സംസ്ഥാന കമ്മിറ്റി നേതാക്കളിലേക്കെത്തിയപ്പോള്‍ അന്വേഷണസംഘത്തിനെതിരെ പാര്‍ട്ടി നേരിട്ട് തെരുവിലിറങ്ങി.

കണ്ണൂരില്‍ നിന്നുള്ള എംഎല്‍എമാര്‍ ജയിലിലെത്തി നേതാക്കളെ കണ്ടു. അന്വേഷണോദ്യഗസ്ഥനായ എപി ഷൗക്കത്തലിയടക്കമുള്ളവര്‍ക്ക് നേരെ കടുത്ത ആരോപണങ്ങളാണ് ഇപി ജയരാജന്‍ അന്ന് ഉന്നയിച്ചത്.

ടിപിക്കേസിലെ കാടിളക്കിയുള്ള അന്വേഷണത്തിലൂടെ ഷൂക്കൂര്‍ വധക്കേസ്, ഫൈസല്‍ വധക്കേസ്, കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് തുടങ്ങിയ കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ അന്വേഷണസംഘം അതിസാഹസികമായാണ് പല പ്രതികളേയും അറസ്റ്റ് ചെയ്തത്.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ മുട്ടക്കോഴി മലയില്‍ നിന്നും അര്‍ധരാത്രിയില്‍ കൊടിസുനിയേയും സംഘത്തേയും പൊക്കിയ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പോലീസ് മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ടികെ രജീഷ് എന്ന കൊടും ക്രിമനലിനെ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ മേഖലയിലെ അനവധി രാഷ്ട്രീയകൊലപാതകങ്ങളില്‍ പങ്കാളിയായ ടികെ രജീഷിനെ ആദ്യമായി കണ്ടെത്തുന്നത് ടിപിക്കേസ് അന്വേഷണസംഘമാണ്. സിപിഎം ഒരുക്കിയ കടുത്ത പ്രതിരോധത്തെ മറികടന്നായിരുന്നു പോലീസ് അന്വേഷണം മുന്നോട്ട് നീങ്ങിയത്.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും ഒളിതാവളങ്ങളിലും പ്രതികള്‍ക്കായി പോലീസ് കയറി ചെന്നു. പ്രതികള്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കിയ ഓരോരുത്തരെയായി പോലീസ് പിടികൂടി. ഒരു രീതിയിലും ഒളിവില്‍ കഴിയാന്‍ സാധിക്കാതെ വന്നതോടെയാണ് കുഞ്ഞനന്തനടക്കമുള്ളവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, മുന്‍മന്ത്രി എളമരം കരീം തുടങ്ങിയ നേതാക്കള്‍ക്കും ടിപി കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആര്‍എംപിയും ബിജെപിയും അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിച്ചെങ്കിലും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പി.മോഹനനില്‍ നിര്‍ത്തിയാണ് അന്ന് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയത്.

മാറാട് പ്രത്യേക കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവില്‍ പക്ഷേ തെളിവുകളുടെ അഭാവത്തില്‍ കോടതി പി.മോഹനനെ വെറുതെ വിട്ടു. ഇതോടെ ടിപിയുടെ വിധവ രമ കൊലപാതകത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി.

ടിപി കൊല്ലപ്പെട്ട് അഞ്ച് വര്‍ഷം കഴിയുമ്പോഴും കേസ് സിബിഐ ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച് രമ നല്‍കിയ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പി.മോഹനന് മുകളിലുള്ള ചിലര്‍ക്കും ടിപി വധത്തെക്കുറിച്ച് അറിയാമെന്ന് രമ പറയുന്നു.

അതു കൊണ്ട് തന്നെ ടിപി വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും രമ ചൂണ്ടിക്കാട്ടുന്നു.

ടിപിക്കേസില്‍ സിബിഐ അന്വേഷണം നടത്തുവാനുള്ള ശ്രമത്തില്‍ ബിജെപിയും യുഡിഎഫും തങ്ങളെ വഞ്ചിച്ചുവെന്നും രമ ആരോപിക്കുന്നുണ്ട്.

എന്തായാലും ജീവിച്ചിരുന്ന ടിപിയേക്കാള്‍ വലിയ വെല്ലുവിളിയാണ് മരിച്ച ടിപി സിപിഎമ്മിന് സമ്മാനിച്ചത്. വന്‍ജനരോഷമാണ് ഈ കാലയളവില്‍ ജനങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു  (9 minutes ago)

കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍; കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇസ്രായേലില്‍ പരിചരണക്കാരായും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നു; കേരളത്തില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്  (16 minutes ago)

രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിനേഷനും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം ആരംഭിച്ചു  (17 minutes ago)

18-45 വയസ്സുകാർക്ക് വാക്സിന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ..  (21 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്...  (31 minutes ago)

'മുഖ്യമന്ത്രിയുടെ മരുമകന്‍' എന്ന് പ്രയോഗത്തിൽ നിന്ന് 'ബേപ്പൂരിന്റെ മകന്‍' ആയി മാറിയ കാഴ്‌ച; മുഹമ്മദ് റിയാസിനെ പുകഴ്ത്തി സുഭാഷ്  (32 minutes ago)

ചൊവ്വയില്‍ ചരിത്രം കുറിച്ച്‌ ചൈന; ചുവന്ന ഗ്രഹത്തില്‍ ജീവനുണ്ടോയെന്ന് അറിയുക ലക്ഷ്യം, ആദ്യ ദൗത്യത്തില്‍ തന്നെ സോഫ്‌റ്റ് ലാന്‍ഡിംഗ്  (34 minutes ago)

അര്‍ബുദ രോഗബാധിതനായി മരണപ്പെട്ട നന്ദു മഹാദേവക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി  (36 minutes ago)

ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്  (41 minutes ago)

സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈന്‍; മേയ് 17 മുതൽ സൗദി അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നു  (55 minutes ago)

കോവിഡ്​ സ്ഥിരീകരിച്ചപ്പോള്‍​ ഭയമുണ്ടായിരുന്നില്ല! 103ാം വയസില്‍ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര്യ സമരസേനാനി; സാധാരണ ചികിത്സ കൊണ്ട്​ തന്നെ അദ്ദേഹത്തിന്​ രോഗമുക്​തിയുണ്ടായതായി ഡോക്​ടര്‍  (1 hour ago)

നക്‌സലൈറ്റ് നേതാവ് എ വര്‍ഗീസ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ദൃക്‌സാക്ഷിയായ റിട്ടയേര്‍ഡ് കോണ്‍സ്റ്റബിള്‍ അന്തരിച്ചു  (1 hour ago)

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും കോവിഡ് വൈറസിന് വിലക്കോ?  (1 hour ago)

ഇന്ത്യയുടെ സ്വന്തം കൊവിഡ് അത്ഭുതമരുന്ന് അടുത്തയാഴ്ച മുതല്‍ രോഗികള്‍ക്ക് നല്‍കി തുടങ്ങും; മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമാക്കും; മരുന്നിന്റെ ഉല്‍പാദനം റെഡീസ് ലാബോറട്ടറീസില്‍ പൂര്‍ത്തിയായി; പതിനായിരം  (1 hour ago)

Malayali Vartha Recommends