ഭർത്താവിന്റെ അച്ഛനുമായി ഒടുക്കത്തെ പ്രണയം! അവിഹിത ബന്ധം ഭർത്താവ് തന്നെ കയ്യോടെ പൊക്കിയപ്പോൾ കളിമാറി... ഭർത്താവിന് നാരാങ്ങ ജ്യൂസില്‍ ഉറക്കഗുളിക നല്‍കി ഉറക്കിയ ശേഷം രാത്രിയില്‍ ഷോക്കടിപ്പിച്ച് ക്രൂര കൊലപാതകം; മൃതദേഹം ആരുമറിയാതെ ഒളിപ്പിച്ച ശേഷം ചെയ്തത് മറ്റൊന്ന്... ഒടുവിൽ സഹോദരന് തോന്നിയ സംശയം അരുംകൊലയുടെ ചുരുളഴിച്ചു... ഭാര്യയും പിതാവും അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

യുവാവിനെ ഭാര്യയും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ അസ്‌കന്ദ്ര ഗ്രാമത്തിലാണ് സംഭവം. ഹീരലാല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പിതാവ് മുകേഷ് കുമാര്‍, ഭാര്യ പാര്‍ലി എന്നിവര്‍ അറസ്റ്റിലായി. ഷോക്കടിപ്പിച്ചാണ് ഇവര്‍ ഹീരലാലിലെ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഹീരലാലിന്റെ അച്ഛനുമായി ഭാര്യ പാര്‍ലിക്ക് അവിഹിതബന്ധമുണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് തടസമാകുമെന്ന് കണ്ടതോടെ യുവാവിനെ കൊലപ്പെടുത്താന്‍ പാര്‍ലി തീരുമാനിക്കുകയായിരുന്നു.
15 ദിവസം മുമ്ബാണ് സംഭവം. നാരാങ്ങ ജ്യൂസില്‍ ഉറക്കഗുളിക നല്‍കി മയക്കി ഉറക്കിയ ശേഷം രാത്രിയില്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരു ദിവസം കഴിയും മുന്‍പ് മൃതദേഹം സംസ്കരിച്ചു. എന്നാല്‍, മൃതദേഹത്തില്‍ പൊള്ളിയ പാട് കണ്ടതോടെ യുവാവിന്റെ സഹോദരന് സംശയം തോന്നുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ഇതോടെ, കൊലപാതകമാണെന്ന് തെളിഞ്ഞു. പൊലീസിനു ആദ്യം സംശയം തോന്നിയത് ഭാര്യ ആയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അമ്മായിഅച്ഛനും കൂട്ടുപ്രതിയാണെന്നത് തെളിഞ്ഞത്.
ഇരുവരും തമ്മില്‍ കുറച്ച് നാളുകളായി ബന്ധമുണ്ടായിരുന്നു. തൊഴില്‍ രഹിതനായ ഹീരാലാല്‍ സ്ഥിരമായി മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഇതാണ് ഭര്‍തൃപിതാവുമായി അടുക്കാന്‍ കാരണമെന്നും പാര്‍ലി പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha