രണ്ടു ദുരന്തങ്ങൾ മണിക്കൂറുകൾക്കുള്ളിൽ... നിസ്സഹയരായി നോക്കുന്നവർക്ക് മുൻപിൽ ആ അച്ഛൻ പൊട്ടിക്കരയാതെ പിടിച്ച് നിന്നു...18 വർഷം നടത്തിയ കളിപ്പാട്ടക്കട കത്തിയമർന്ന് രാത്രി പുലർന്നതോടെ 21 വർഷം സ്നേഹവാത്സല്യങ്ങൾ നൽകി വളർത്തിയ മകളും മറഞ്ഞു.. കരയാതിരിക്കുമ്പോഴും ഉള്ളിലിരമ്പുന്ന സങ്കടക്കടൽ ആ മുഖത്തു തെളിഞ്ഞു നിന്നു... ചായയെങ്കിലും കുടിക്കാൻ പ്രിയപ്പെട്ടവർ നിർബന്ധിക്കുമ്പോഴും ഒഴിഞ്ഞുമാറി.. ജീവന്റെ ജീവനും ജീവിതവും നഷ്ടമായ പിതാവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നാട്ടുകാരും പകച്ചു....

പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദാരുണകൊലയിൽ നടുക്കം വിട്ടുമാറാതെയാണ് നാട്ടുകാർ. ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെയാണ് ആ കുടുംബവും കൂഴന്തറ ഗ്രാമവും ബുധനാഴ്ചരാത്രി ഉറങ്ങാന്‍ കിടന്നത്. ഉറക്കമുണര്‍ന്നത് കേട്ടുശീലമില്ലാത്ത നിലവിളിയിലേക്കും. ഒറ്റദിവസംകൊണ്ട് എരിഞ്ഞടങ്ങിയത് ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ ജീവിതമാണ്. കഴിഞ്ഞ ദിവസം രാവിലെ കത്തിമുനയിലൊടുങ്ങിയത് ജീവന്റെ ജീവനും. 18 വർഷം നടത്തിയ കളിപ്പാട്ടക്കട കത്തിയമർന്ന് രാത്രി പുലർന്നതോടെ 21 വർഷം സ്നേഹവാത്സല്യങ്ങൾ നൽകി വളർത്തിയ മകളും മറഞ്ഞു.
രണ്ടു ദുരന്തങ്ങൾ മണിക്കൂറുകൾക്കുള്ളിൽ അനുഭവിക്കേണ്ടിവന്ന ഒരച്ഛനായി ബാലചന്ദ്രൻ മാറി. കരയാതിരിക്കുമ്പോഴും ഉള്ളിലിരമ്പുന്ന സങ്കടക്കടൽ ആ മുഖത്തു വ്യക്തം. ചായയെങ്കിലും കുടിക്കാൻ പ്രിയപ്പെട്ടവർ നിർബന്ധിക്കുമ്പോഴും ഒഴിഞ്ഞുമാറി. മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും സംഭവങ്ങൾ വിവരിക്കുന്നു.
ആശ്വാസവാക്കുകൾ കേൾക്കുന്നു. സ്വപ്രയത്നത്താൽ വളർത്തിയെടുത്തതായിരുന്നു പെരിന്തൽമണ്ണ-ഊട്ടിറോഡിലെ കളിപ്പാട്ട മൊത്തവ്യാപാര സ്ഥാപനം. നാടായ എളാട്ടും പെരിന്തൽമണ്ണയിലും ആളുകൾക്ക് പ്രിയപ്പെട്ടവനായിരുന്നു.
സഹായങ്ങൾ ചോദിച്ചെത്തുന്നവരെ വെറുംകൈയോടെ വിടാറില്ലെന്ന് ബാലചന്ദ്രന്റെ അമ്മതന്നെ പറയുന്നു. രാവിലെ കടയിലേക്കുപോന്നാൽ രാത്രിയോടെയേ തിരിച്ചെത്തൂ. ജീവന്റെ ജീവനും ജീവിതവും നഷ്ടമായൊരു പിതാവിനെ ആശ്വസിപ്പിക്കാൻ നാട്ടുകാർക്കും വാക്കുകളില്ലാതെപോകുന്നു.
ദൃശ്യയെ വിനീഷാണ് വീട്ടില്‍ കയറി കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചു. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവതി വീട്ടില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടതോടെ നാട്ടുകാരും നടുങ്ങി.
കൊല്ലപ്പെട്ട ദൃശ്യയുടെ വീടിനു സമീപത്തുതന്നെയാണ് അച്ഛന്‍ ബാലചന്ദ്രന്റെ തറവാടും സഹോദരങ്ങളുടെ വീടുകളും. പെരിന്തല്‍മണ്ണയിലെ കത്തിയ കടയിലേക്കു രാവിലെ നേരത്തെ ബാലചന്ദ്രനും അനുജനും പോയി. അമ്മ ദീപയും ദൃശ്യയും അനുജത്തി ദേവശ്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. എട്ടുമണിയോടെ ദൃശ്യയുടെ കരച്ചില്‍ കേട്ടു മുകളിലെ നിലയിലുണ്ടായിരുന്ന ദേവശ്രീ ഓടിയെത്തി. ചേച്ചിയെ കുത്തുന്നതുകണ്ടു നിലവിളിച്ചു. ഇതുകേട്ട് അമ്മയും ഓടിയെത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രതി വിനീഷ് പുറത്തേക്കിറങ്ങി ഓടി.
അടുത്ത വീട്ടില്‍നിന്നു ബാലചന്ദ്രന്റെ ജ്യേഷ്ഠന്‍ മധുസൂദനന്‍ എത്തിയപ്പോഴേക്കും വിനീഷ് രക്ഷപ്പെട്ടു. തന്റെ നെഞ്ചത്തുകുത്തിയെന്നും ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നതായും ദേവശ്രീ പറഞ്ഞു. കുത്തേറ്റു ചോരയില്‍ കുളിച്ച ദൃശ്യ അമ്മ ദീപയുടെ മടിയില്‍ക്കിടക്കുന്നതാണ് അകത്തേക്കുചെന്നപ്പോള്‍ കണ്ടത്. ഉടന്‍ കാറില്‍ ഇരുവരെയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചു. യാത്രമധ്യേയാണു വിനീഷാണു കുത്തിയതെന്നു ദേവശ്രീ പറയുന്നത്.
ഇതോടെ വിനീഷ് പ്രദേശത്തുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പാലത്തോളിലെ ഓട്ടോയില്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞതും ഡ്രൈവര്‍ക്കു വിവരം നല്‍കി പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിക്കാനും സാധിച്ചു. യുവതിയുടെ മരണവിവരം അറിഞ്ഞതോടെ നാട്ടുകാര്‍ വീട്ടിലേക്കെത്തി. പെരിന്തല്‍മണ്ണ പോലീസെത്തി വീടിനു കാവലേര്‍പ്പെടുത്തി.
പത്തരയോടെ ജില്ലാ പോലീസ് മേധാവിയും സ്ഥലത്തെത്തി. അന്വേഷണം പൂര്‍ത്തിയാക്കി നിശ്ചിത ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ നജീബ് കാന്തപുരം എം.എല്‍.എ. വീട്ടുകാരെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. പെരിന്തല്‍മണ്ണ നഗരസഭാധ്യക്ഷന്‍ പി. ഷാജി, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക മേഖലകളിലുള്ളവര്‍ വീട് സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha