നിങ്ങൾ നദിപോലെ ഒഴുകി കൊണ്ടിരിക്കുക! എന്നെങ്കിലുമൊരിക്കൽ വിജയത്തിൽ എത്തുക തന്നെ ചെയ്യും; ആ 75 ലക്ഷത്തിന്റെ ഫ്ലാറ്റ് മണിക്കുട്ടന് സ്വന്തം: ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിജയിയെയും റണ്ണര്‍ അപ്പിനെയും പ്രഖ്യാപിച്ച് മോഹൻലാൽ

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ പ്രഖ്യാപിച്ച് താരരാജാവ് മോഹൻലാല്‍. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഭൂരിഭാഗം പേരും പ്രവചിച്ചതുപോലെ ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം മണിക്കുട്ടൻ ചൂടിയപ്പോള്‍ സ്വപ്‍നങ്ങളുമായി എത്തിയ സായ് വിഷ്‍ണു റണ്ണര്‍ അപ്പുമായി.
ഈ സീസണിലെ ഏറ്റവും മികച്ച എന്റര്‍ടെയ്‍നര്‍ക്കുള്ള അവാര്‍ഡും ഗ്രാൻഡ് ഫിനാലെയുടെ തുടക്കത്തിലേ മണിക്കുട്ടൻ നേടിയിരുന്നു. പുറത്തിറങ്ങിയ ശേഷം എല്ലാം കണ്ട് ഞെട്ടി എന്ന് മണിക്കുട്ടന്‍ പറഞ്ഞു. പുറത്തിറങ്ങിയ ശേഷം വീണ്ടും ജിമ്മില് പോവാന്‍ തുടങ്ങി. എല്ലാവരും സുഖമായിട്ടിരിക്കുന്നു.
മണിക്കുട്ടന്‍ എന്ന പേര് സിനിമയില്‍ വന്നപ്പോള്‍ മാറ്റണമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അന്ന് സാറ് പറഞ്ഞു മാറ്റരുത്, നല്ല പേരാണ് എന്ന്. ബിഗ് ബോസിന് ശേഷം എല്ലാവരും പറയുന്നത് ആ പേര് മാറ്റരുത്. എന്നാണ്. മണിക്കുട്ടന്‍ എന്ന പേരില്‍ തന്നെ അറിയപ്പെടണം. അവര് ഒരു ചെല്ലപ്പേര് ഇട്ടുതന്നു ഏംകെ എന്ന്. അതാണ് ബിഗ് ബോസിന് ശേഷമുളള എറ്റവും വലിയ സന്തോഷം, മണിക്കുട്ടന്‍ അറിയിച്ചു.
സ്വപ്‍നം കാണാൻ പ്രചോദിപ്പിച്ചതിനുള്ള അവാര്‍ഡ് സായ് വിഷ്‍ണുവും സ്വന്തമാക്കി. വോട്ടിംഗില്‍ തുടക്കം മുതലേയുള്ള മുന്നേറ്റം അവസാനം വരെ നിലനിര്‍ത്തിയാണ് മണിക്കുട്ടൻ ഒന്നാം സ്ഥാനത്തും സായ് വിഷ്‍ണു രണ്ടാമതും എത്തിയത്.
മണിക്കുട്ടന്റെയും സായ് വിഷ്‍ണുവിന്റെയും കുടുംബാംഗങ്ങളോട് മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയില്‍ നിന്ന് സംസാരിക്കുകയും ചെയ്‍തു. ബിഗ് ബോസില്‍ ഇങ്ങനെ വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മണിക്കുട്ടനും സായ് വിഷ്‍ണുവുംവ്യക്തമാക്കി.
ഗ്രാൻഡ് ഫിനാലെയില്‍ അവസാന റൗണ്ടിൽ മത്സരിച്ചത് ഡിംപിള്‍ ഭാൽ ,സായ് വിഷ്‍ണു , മണിക്കുട്ടൻ , റിതുമന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്‍ണൻ , റംസാൻ എന്നീ എട്ട് മത്സരാര്‍ഥികളാണ്.വിജയിയെ നിർണയിച്ചത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു.
https://www.facebook.com/Malayalivartha