ശോഭനയുടെ ദത്തുപുത്രിയെ കണ്ട് അമ്പരന്ന് ആരാധകർ! ആദ്യമായി മകളെ കുറിച്ച് ആ വെളിപ്പെടുത്തൽ... ആറുമാസം പ്രായമുള്ളപ്പോഴാണ് അവളെ ഞാൻ സ്വന്തമാക്കിയത്! 11 വർഷങ്ങൾക്ക് ശേഷം മകൾ വളർന്ന് സുന്ദരി കുട്ടിയായി! അനന്തനാരായണിയുടെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് ശോഭന.. ഏറ്റെടുത്ത് ആരാധകർ...

ശോഭന എന്ന പേരു കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ ഒരു സന്തോഷമാണ്. 90കളിലെ നിത്യ വസന്ത നായികയായി ആരാധകരുടെ മനം കവർന്ന താരം. ഒരു മികച്ച നടി മാത്രമല്ല താരം. ഒരു മികച്ച നൃത്തകലാകാരി കൂടിയാണ് ശോഭന. ഇപ്പോൾ സിനിമയില്‍ പഴയതുപോലെ അത്ര സജീവമല്ലെങ്കിലും തന്റെ നൃത്ത വിശേഷങ്ങളുമായി ശോഭന സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ശോഭന വിവാഹം കഴിക്കാത്തത് എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ശക്തമായിരിക്കുന്ന സമയത്താണ് നടി ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത്. 2010 ല്‍ ശോഭന അനന്ത നാരായണിയെ ദത്തെടുക്കുമ്പോള്‍ അന്ന് കുഞ്ഞിന് ആറ് മാസമായിരുന്നു പ്രായം. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു അനന്തനാരാണിയുടെ ചോറൂണ്. കുടുംബ വിശേഷങ്ങൾ അധികം പങ്കിടാറില്ലെങ്കിലും ഇപ്പോഴിതാ ആദ്യമായി മകളെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ പറയുകയാണ് താരം.
മകളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലു ആണെന്ന് പറഞ്ഞ ശോഭന മകള്‍ മോഡേണ്‍ സ്‌കൂളില്‍ ആണ് പഠിക്കുന്നതെന്നും പറയുന്നു. പെണ്‍കുട്ടികള്‍ ആകുമ്പോള്‍ പെട്ടെന്ന് വളരുമല്ലോ അതുകൊണ്ട് ഞാനെപ്പോഴും അവള്‍ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും. അത് കാണുമ്പോള്‍ വാട്സ് ദി ഡീല്‍ അമ്മ എന്ന് ചോദിക്കുമെന്നും ശോഭന പറയുന്നു. ആദ്യമായി മകളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചതോടെ വളരെയധികം സന്തോഷത്തിലാണ് ശോഭന ഫാൻസ്.
1984-ൽ പുറത്തിറങ്ങിയ ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തിലേക്കെത്തുന്നത്. എന്നെന്നും മലയാളത്തിന് പ്രിയങ്കരിയായി മാറിയ ശോഭന തമിഴ്-തെലുങ്ക് സിനിമാ മേഖലയിൽ സൂപ്പർ താരങ്ങളുടെ കൂടെ വളരെ മികച്ച അഭിനയം കാഴ്ച വെച്ചു.
അതുപോലെ മോഹൻലാൽ, മമ്മൂട്ടി അങ്ങനെ നിരവധി താരങ്ങളുടെ നായികയായി ശോഭന തിളങ്ങി. മോഹൻലാലും ശോഭനയുമായിരുന്നു നിരവധി സിനിമകളിൽ ഒരുമിച്ചെത്തിയ താരജോഡികൾ. മണിച്ചിത്രത്താഴിലെ ഗംഗ, തേൻമാവിൻ കൊമ്പത്തിലെ കാർത്തുമ്പി, പപ്പയുടെ സ്വന്തം അപ്പൂസിലെ ഭാമ, യാത്രയിലെ തുളസി, ചിലമ്പിലെ അംബിക, ഇന്നലയിലെ മായ, മിന്നാരത്തിലെ നീന, ഹിറ്റ്ലറിലെ ഗൗരി എന്നിങ്ങനെ ശോഭന അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങളാണ് ഇന്നും ആരാധകർക്ക് മറക്കാനാകാതെ മനസ്സിൽ കോറിയിട്ടിരിക്കുന്നത് .
രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത്. വിവിധ ഭാഷകളിലായി 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം , പത്മശ്രീ പുരസ്കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ശോഭന നേടിയിട്ടുള്ളത്.
പത്മരാജൻ, ഭരതൻ, അടൂർ, മണിരത്നം, കെ എസ് സേതുമാധവൻ, പി ജി വിശ്വംഭരൻ, ബാലു മഹേന്ദ്ര, ഐ വി ശശി, ജോഷി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, ഫാസിൽ തുടങ്ങി പ്രമുഖരായ ഒട്ടുമിക്ക സംവിധായകർക്ക് ഒപ്പവും ശോഭന പ്രവർത്തിച്ചിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം യുവ നടൻ ദുൽഖർ സൽമാനും സുരേഷ് ഗോപിയും ഏറെ സുപ്രധാനമായ വേഷത്തിലെത്തിയ വരനെ ആവിശ്യമുണ്ട് മനോഹര ചിത്രത്തിലൂടെ കിടിലൻ തിരിച്ചു വരവാണ് ശോഭന നടത്തിയത്.അനൂപ് സത്യൻ ഒരുക്കിയ സിനിമയിലൂടെയാണ് താരം ഈ തിരിച്ചു വരവ് വളരെ ഗംഭീരമാക്കിയത്.
https://www.facebook.com/Malayalivartha