വൈക്കത്ത് കമിതാക്കൾ ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം പുറത്ത്... അയല്‍വാസിയായ ഒരാള്‍ സുഹൃത്തിന്റെ വീട്ടില്‍ ബൈക്ക് എടുക്കാന്‍ പോയി വരുമ്പോൾ യാദൃശ്ചികമായി സമീപത്തെ ആളൊഴിഞ്ഞ കാടു പിടിച്ച സ്ഥലത്ത് കണ്ടത് ഭയാനകമായ കാഴ്ച!

വൈക്കത്ത് ചെമ്പ് കൊച്ചങ്ങാടിയില്‍ വീടിനു സമീപത്തെ മരത്തില്‍ യുവാവും യുവതിയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ഇരുവരുടെയും പ്രണയത്തിന് ബന്ധുക്കള്‍ എതിരുനിന്നതാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ചെമ്പ് കൊച്ചങ്ങാടി സ്വദേശികളായ അമര്‍ജിത്തിനെയും(23) കൃഷ്ണപ്രിയയെയുമാണ് (21) കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമര്‍ ജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയര്‍ ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു.
ഇന്നലെ രാത്രി മുതല്‍ ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. രാവിലെ ആറരയോടെ അയല്‍വാസിയായ ഒരാള്‍ സുഹൃത്തിന്റെ വീട്ടില്‍ ബൈക്ക് എടുക്കാന്‍ പോയി വരുമ്പോഴാണ് യാദൃശ്ചികമായി സമീപത്തെ ആളൊഴിഞ്ഞ കാടു പിടിച്ച സ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈക്കം ഡിവൈഎസ്പി എ ജെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
https://www.facebook.com/Malayalivartha