മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം, വളരെ ശ്രദ്ധയോടെ

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേ ചില കാര്യങ്ങള്‍
1. മൊബൈല്‍ ഫോണ്‍ പോക്കറ്റിലോ മറ്റ് ശരീര ഭാഗങ്ങളിലോ സ്‌പര്‍ശിക്കത്തക്ക വിധം വയ്‌ക്കരുത്.
2. ഫോണ്‍ പോക്കറ്റില്‍ വയ്‌ക്കുകയാണങ്കില്‍ സ്‌ക്രീന്‍ വരുന്ന ഭാഗം ശരീരത്തോട് ചേര്‍ത്തിടണം. ട്രാന്‍സ്‌മിറ്ററും, ആന്റിനയും ഫോണിന്റെ പുറകുവശത്തായതു കൊണ്ട് റേഡിയേഷന്‍ കുറവായിരിക്കും.
3. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സ്‌പീക്കര്‍ ഫോണോ, ഇയര്‍ ഫോണോ ഉപയോഗിച്ചാല്‍ റോഡിയേഷന്‍ കുറഞ്ഞിരിക്കും.
4. കോള്‍ വിളിക്കുകയോ വരികയോ ചെയ്യുമ്പോള്‍ ഫോണ്‍ അറ്റന്റ് ചെയ്‌തതിനു ശേഷം മാത്രം ചെവിയോട് ചേര്‍ത്തു വയ്‌ക്കുക. ഈ സമയത്താണ് റേഡിയേഷന്‍ കൂടുതലും ഉണ്ടാവുക.
5. ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിക്കാതിരുന്നാല്‍ ബാറ്ററി ഊരിമാറ്റി വയ്‌ക്കുക.
6. ഫോണ്‍ ഓഫാക്കിയതിനു ശേഷം മാത്രം ബാറ്ററി ഊരുക.
7. റേഞ്ച് ഇല്ലാത്ത സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഫോണ്‍ ഓഫാക്കുന്നത് നന്നായിരിക്കും. അല്ലങ്കില്‍ സെര്‍ച്ച് ചെയ്‌ത് ബാറ്ററി എളുപ്പം തീരും.
8. ചില ഫോണുകളില്‍ ചാര്‍ജ് തീര്‍ന്നാലും അത്യാവശ്യം കോളിനുള്ള റിസര്‍വ് ബാറ്ററി ഉണ്ടായിരിക്കും. ഇത് ആക്‌ടിവേഷന് *3370# എന്ന് ഡയല്‍ ചെയ്‌താല്‍ മതി. ഫോണ്‍ ഓഫാക്കി ഓണ്‍ ചെയ്യുമ്പോള്‍ 50 ശതമാനം അധികം ബാറ്ററി ലഭിക്കും.
9. ഫോണ്‍ ചാര്‍ജ് തീരുമ്പോള്‍ മാത്രം ചാര്‍ജ് ചെയ്‌ത് ഉപയോഗിക്കുക. അല്ലങ്കില്‍ ബാറ്ററി എളുപ്പത്തില്‍ കേടാവും.
10. ലോകത്തുള്ള എല്ലാ മൊബൈല്‍ ഫോണുകളുടേയും എമര്‍ജസി നമ്പര്‍ ആണ് 112. ഫോണ്‍ ലോക്കായിരുന്നാലും, റേഞ്ചില്ലങ്കില്‍ പോലും ഈ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha