Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

കോട്ടവാസലില്‍ സംശയാസ്പദമായി 'ഇന്നോവ'! പരിശോധനയ്ക്കിടെ കാറിന്റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പരിശോധനയ്ക്കിടെ സംശയമുണ്ടാക്കി... പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുൻപിൽ പകച്ച് യുവാക്കൾ! ഡോറിനുള്ളിലും സ്റ്റെപ്പിനി ടയറിനിടയിലും ഡിക്കിയിലും കണ്ടെത്തിയത് നടുക്കുന്ന കാഴ്ച! അന്വേഷണ സംഘം പോലും ഞെട്ടി

27 NOVEMBER 2021 09:01 AM IST
മലയാളി വാര്‍ത്ത

കൊവിഡിനെ തുടർന്നുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും കടുപ്പിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് കഴിഞ്ഞമാസം വരെ എക്സൈസ് പിടികൂടിയത് 5000 കിലോയിലേറെ കഞ്ചാവാണ്. എക്സൈസ് കമ്മിഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡാണ് ഏറ്റവുമധികം കഞ്ചാവ് ഇക്കാലയളവിൽ പിടികൂടിയത്. 2560 കിലോ കഞ്ചാവും ആഡംബര കാറുകളുൾപ്പെടെ ഡസൻ കണക്കിന് വാഹനങ്ങളുമാണ് ഇവരുടെ പിടിയിലായത്.

ഇപ്പോഴിതാ കോട്ടവാസലില്‍ 65 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടിയ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ആന്ധ്ര രങ്കറെഡ്ഡിപുരം സ്വദേശികളായ കൊളസാനി ഹരിബാബു(40), ചെമ്പട്ടി ബ്രഹ്മയ്യ(35) എന്നിവരാണ് തെന്മല പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കോട്ടവാസല്‍ വനം വകുപ്പ് ചെക്ക്‌പോസ്റ്റിനു മുന്നില്‍ പോലീസ് പരിശോധനയ്ക്കിടെയാണ് ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ എത്തിയത്.

കാറിന്റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പരിശോധനയ്ക്കിടെ സംശയമുണ്ടാക്കി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ കാറിന്റെ പിന്‍ഭാഗത്തുനിന്ന് പ്‌ളാസ്റ്റിക് കവറില്‍ സൂക്ഷിച്ചനിലയില്‍ സ്‌ക്രൂ ഡ്രൈവറും ഡോറില്‍നിന്ന് അഴിച്ചെടുത്ത സ്‌ക്രൂവും കിട്ടി. ഇതോടെ സംശയം വര്‍ധിച്ചു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് കാര്‍ യാത്രികര്‍ക്ക് കൃത്യമായ മറുപടിയുമില്ലായിരുന്നു. തുടര്‍ന്ന് ഡോര്‍ അഴിച്ചു പരിശോധിക്കുകയായിരുന്നു.

ഡോറിന്റെ വശങ്ങളില്‍ കവറില്‍ പൊതിഞ്ഞനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിന്‍ഭാഗത്ത് സ്റ്റെപ്പിനി ടയറിനിടയിലും ഡിക്കിയിലും ഉള്‍പ്പെടെ മുപ്പതു പൊതികളാണ് ആകെയുണ്ടായിരുന്നത്. ഒരു പൊതിക്ക് രണ്ടേകാല്‍ കിലോയോളം തൂക്കമുണ്ട്. ഇവരെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.

തെലങ്കാന രജിസ്ട്രേഷനുള്ള നമ്പരാണ് വാഹനത്തില്‍ പതിപ്പിച്ചിരുന്നതെങ്കിലും വ്യാജമാണെന്നു സൂചനയുണ്ട്. പിടിയിലായ ഒരാളുടെ കൈവെള്ളയില്‍ എഴുതിയിരുന്ന വാഹന നമ്പറും സംശയത്തിനിടയാക്കുന്നു. ഇത് കഞ്ചാവ് കൈമാറാനുള്ളവരുടെ വാഹനനമ്പരാണെന്ന് പോലീസ് സംശയിക്കുന്നു.

എന്നാല്‍, കൂടുതല്‍ പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷമാകും ഇക്കാര്യം ഉറപ്പിക്കുക. കൊട്ടാരക്കര എസ്.പി.യുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടവാസലില്‍ പഴുതടച്ചുള്ള പരിശോധനയാണ് തെന്മല പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയത്.

കഞ്ചാവ് കടത്തുന്നവര്‍ മറ്റു റോഡുകളിലൂടെ പുനലൂരില്‍ ഉള്‍പ്പെടെ എത്താനുള്ള സാധ്യത ഒഴിവാക്കി കേരള-തമിഴ്നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ പരിശോധന നടത്തുകയായിരുന്നു. കഴുതുരുട്ടി ഭാഗമെത്തിയാല്‍ തോട്ടം റോഡുകളിലൂടെ പുനലൂരിലെത്താന്‍ സാധ്യതയുണ്ടായിരുന്നു. പുനലൂര്‍ ഡിവൈ.എസ്.പി. വിനോദ്, തെന്മല എസ്.ഐ. ഡി.ജെ.ശാലു, ലഹരിവിരുദ്ധ പോലീസ് വിഭാഗം, ഗ്രേഡ് എസ്.ഐ. സജി, സി.പി.ഒ.മാരായ അനൂപ്, അനീഷ്‌കുമാര്‍, വിഷ്ണു, സ്റ്റാന്‍ലി, ഷിനോ എന്നിവര്‍ പങ്കെടുത്തു.

കൊവിഡ് ഭീതിയിൽ വാഹന പരിശോധനയിലെ ഇളവുകൾ മുതലെടുത്താണ് കിലോക്കണക്കിന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സംസ്ഥാനത്തേക്ക് ഒഴുക്കുന്നത്. അതിർത്തിയിൽ യാത്രക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ പൂർണമായി പരിശോധിക്കുന്നതിനുള്ള സാഹചര്യമില്ല. വാഹനങ്ങളിലെ സൂക്ഷ്‌മമായ പരിശോധന കുറഞ്ഞതോടെയാണ് കഞ്ചാവ് കടത്ത് സജീവമായത്. ജി.എസ്.ടി വന്നതോടെ ചെക്ക് പോസ്റ്റുകളിൽ നീരീക്ഷണം കുറഞ്ഞതും ലഹരി - മാഫിയാ സംഘങ്ങൾക്ക് തുണയായിട്ടുണ്ട്. കഞ്ചാവിന് പുറമേ ബ്രൗൺഷുഗർ, എൽ.എസ്.ഡി,​ എം.ഡി.എം.എ തുടങ്ങിയ ലഹരി വസ്തുക്കളും ചെക്ക് പോസ്റ്റുകൾ വഴി യഥേഷ്ടം കടത്തുന്നുണ്ട്.

 

ചരക്ക് വാഹനങ്ങളിൽ സാധനങ്ങൾക്കിടയിലും വാഹനങ്ങളിൽ രഹസ്യ അറകൾ നിർമ്മിച്ച് അതിനുള്ളിൽ ഒളിപ്പിച്ചുമാണ് കടത്ത്. മത്സ്യബന്ധന ബോട്ടുകളുടെ മറവിൽ കടൽമാർഗവും ലഹരി എത്തുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. മണൽ, ഇഷ്ടിക, വയ്‌ക്കോൽ എന്നിവ കയറ്റിവരുന്ന ചില ലോറികളിലും ലഹരി ഒളിപ്പിക്കാറുണ്ട്. സംശയം തോന്നിയാലും സാധനങ്ങൾ പുറത്തിറക്കി പരിശോധിക്കുക ദുഷ്കരമായതിനാൽ അത്തരം സാഹസങ്ങൾക്ക് അധികൃതർ മെനക്കടാറില്ല.

കേരളത്തിൽ പിടികൂടിയ കഞ്ചാവിന്റെ ഉറവിടം ആന്ധ്ര,​ ഒഡിഷ സംസ്ഥാനങ്ങളാണെന്നാണ് പല കേസുകളിലും ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. നക്‌സലുകളുടെയും മാവോയിസ്റ്റുകളുടെയും ഒളിത്താവളങ്ങളാണ് കഞ്ചാവ് കൃഷിയുടെ കേന്ദ്രങ്ങൾ. തീവ്രവാദ സംഘങ്ങളെ ഭയന്ന് പൊലീസ് കടന്നുചെല്ലാത്ത ഇവിടെ ഹെക്ടറുകളിലായാണ് സ്ഥലത്താണ് കൃഷി. ഇത്തവണ ലോക്ക് ഡൗണിന് മുമ്പ് മൂപ്പെത്തിയ കഞ്ചാവ് വിൽക്കാനാകാതെ കൃഷിസ്ഥലങ്ങളിൽതന്നെ ടാർപോളിൻ മൂടി സൂക്ഷിക്കുകയായിരുന്നു.

ഘട്ടം ഘട്ടമായി അൺലോക്ക് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ട്രെയിൻ സർവീസുകളും അന്തർസംസ്ഥാന പൊതുഗതാഗത സംവിധാനവും ആരംഭിക്കാതിരുന്നതിനാൽ കടത്ത് നടന്നില്ല. ആന്ധ്രയിൽ നിന്നുള്ള ചരക്ക് വാഹനങ്ങളുടെ മറവിൽ കഞ്ചാവ് കടത്ത് വർദ്ധിച്ചതോടെ വാഹനങ്ങളിൽ പരിശോധന ക‌ർശനമാക്കി. എക്സൈസിന്റെയും പൊലീസിന്റെയും നീക്കം മണത്തറിഞ്ഞ കഞ്ചാവ് ലോബി ആന്ധ്രയിൽനിന്ന് ചെന്നൈ,​ ബംഗളുരു നഗരങ്ങളിൽ കഞ്ചാവ് എത്തിച്ച് അവിടെ നിന്ന് ക‌ർണാടക,​ തമിഴ്നാട് വാഹനങ്ങളിൽ കടത്ത് തുടങ്ങി. ഇക്കാര്യം മണത്തറിഞ്ഞ എക്സൈസ് സംഘം സംശയമുള്ള മുഴുവൻ വാഹനങ്ങളേയും സംശയമുള്ളവരെ നിരീക്ഷണത്തിലാക്കിയുമാണ് ക്വിന്റൽ കണക്കിന് കഞ്ചാവ് പിടിച്ചെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (6 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (9 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (11 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends