സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത്.. അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ്.. തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ

മരയ്ക്കാർ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആദ്യം നെഗറ്റീവ് റിവ്യൂ ആണ് വന്നതെങ്കിലും ഇപ്പോൾ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ മരക്കാറിനെ കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
കാർമേഘം മാറി സൂര്യൻ ഉദിച്ചു. ഇന്നലെ മോഹൻലാൽ ഫേസ്ബുക്കിൽ ലൈവിൽ വന്ന് മരക്കാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ആദ്യ ദിവസങ്ങളിൽ ഒരു ഭാഗത്തു നിന്നും വന്ന മോശം പരാമർശങ്ങളെ പിന്തള്ളി ചിത്രം കുടുംബ പ്രേക്ഷകരെ തിയേറ്ററിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പ്രദീപ് കുമാറിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ...
'സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മിനിഞ്ഞാന്ന് എറണാകുളം ലുലുവിൽ നിന്നും മരക്കാർ കണ്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ ഒറ്റക്കും കൂട്ടായും മരക്കാറിനുനേരെ വാളോങ്ങിയവരേറെയാണ്.. അതു കൊണ്ടു തന്നെ ഞങ്ങൾക്ക് തെല്ല് ആശങ്കയുമുണ്ടായിരുന്നു. എന്തായാലും ട്രെയിൻ വരുന്നതുവരെ സമയം കളയാമല്ലോ എന്ന് കരുതി കയറി... അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക് . ഇത് തമിഴ്നാടല്ല കേരളമാണ്. ...'
https://www.facebook.com/Malayalivartha