വിവാഹ മോചനം കഴിഞ്ഞ് കരിയർ സ്റ്റാർട്ട് ചെയ്തപ്പോൾ വളരെയധികം സപ്പോർട്ട് ചെയ്ത ആളുകളാണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും; ദിലീപേട്ടനെക്കാളും കൂടുതൽ പിന്തുണച്ചത് മഞ്ജു ചേച്ചിയാണ്; എന്റെ വിഷമങ്ങൾ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; ദിലീപേട്ടനെ താനുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ഉൾപ്പെടുത്തുന്നതിൽ ഒരുപാട് വിഷമമുണ്ട്; കാവ്യയുടെ അന്നത്തെ വാക്കുകൾ വൈറൽ; കൂടെ നിന്ന് കുതികാൽ വെട്ടിയെന്ന് വിമർശനം
കാവ്യ മാധവന്റെ ഒരു പഴയകാല വീഡിയോ വീണ്ടും വൈറലായി മാറുകയാണ്. നിർണ്ണയകമായ കാര്യങ്ങളാണ് കാവ്യ അതിൽ പറഞ്ഞിരിക്കുന്നത്. ദിലീപ്-കാവ്യ കല്യാണം കഴിയുന്നതിന് മുന്നെയാണ് ഈ ഇന്റർവ്യൂ നടന്നത്. ദിലീപേട്ടനെ താനുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ഉൾപ്പെടുത്തുന്നതിന് ഒരുപാട് വിഷമം ഉണ്ട്.
പലരും പല തെളിവുകൾ ഉണ്ട് എന്ന തരത്തിൽ ആണ് സംസാരിക്കുന്നത്. എന്നാൽ അതിൽ ഒരു കാര്യവും ഇല്ല എന്നാണ് പറയാൻ ഉള്ളത്. ദിലീപേട്ടൻ അങ്ങനെ ഒരാൾ അല്ല. ഞാൻ വീണ്ടും എന്റെ കരിയർ സ്റ്റാർട്ട് ചെയ്തപ്പോൾ എന്നെ വളരെയധികം സപ്പോർട്ട് ചെയ്ത ആളുകൾ ആണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും.
എനിക്ക് തോന്നുന്നു ദിലീപേട്ടനെക്കാളും എന്നെ കൂടുതൽ പിന്തുണച്ചത് മഞ്ജു ചേച്ചി ആയിരിക്കും എന്ന്. കാരണം എന്റെ വിഷമങ്ങൾ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്, സിനിമയിൽ ഉള്ള ഒരാൾ എന്ന നിലയ്ക്ക്. എന്റെ സ്വപ്നം എന്താണ് എന്ന് ഇവർക്കൊക്കെ അറിയുന്നതാണ്. അവർക്ക് അറിയുന്ന ഒരു കാര്യം ഉണ്ട്.
ഞാൻ എവിടെയും അഡ്ജസ്റ്റ് ചെയ്യുന്ന ഒരാൾ ആണ് എന്ന്. എനിക്ക് ഒരു സ്ഥലത്തു പറ്റില്ല എന്ന് ആയിട്ടുണ്ട് എങ്കിൽ അത് അത്രയും മോശം സ്ഥലം ആയിരിക്കും എന്ന് എന്നെ അറിയുന്ന ആളുകൾക്ക് ഒക്കെ അറിയാവുന്നതാണ്. എല്ലാവർക്കും അറിയുന്നതായിരുന്നു ദിലീപേട്ടനും, മഞ്ജുച്ചേച്ചിയും ഭാവനയും നാദിർഷ ഇക്കയും ഞാനും തമ്മിലുള്ള ബന്ധങ്ങൾ. അവിടെ മോശം ബന്ധം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് കാവ്യ പറഞ്ഞു നിർത്തുന്നത്.
എന്നാൽ ഈ വിഡിയോയ്ക്ക് കമെന്റുകൾ ഇങ്ങനെ ആണ് വരുന്നത്. സ്വപ്നം എന്ത് തന്നയായാലും അത് ഉടൻ തന്നെ പൂവണിയും എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു. കണ്ണുനീരിന് പകരം കണ്ണു നീര് ” കാലം പകരം ചോദിക്കാതെ കടന്ന് പോകില്ല തീർച്ച ! സത്യത്തിനൊരു സ്വഭാവമുണ്ട് എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് അതിന്റെ നാമ്പുകളെ ഒരിക്കൽ പുറം തള്ളും തീർച്ച എന്നുള്ള കമന്റുകളും വീഡിയോയിൽ ലഭിക്കുന്നുണ്ട്.
വിവാഹ മോചനവും രണ്ടാമത് കെട്ടുന്നതും പുതുമ ഉള്ള കാര്യമോ തെറ്റോ അല്ല പക്ഷെ നിങ്ങൾ ചെയ്ത തെറ്റ് ദിലീപ് ആങ്ങളയെപോലെ ആണ് മഞ്ജു എന്റെ സ്വന്തം ചേച്ചി ആണ് എന്നൊക്കെ പറഞ്ഞു നടന്നു കൂടെ നിന്ന് കുതികാൽ വെട്ടുന്ന പണി ചെയ്തു. ആ വിശ്വാസവഞ്ചന നാട്ടുകാർക്കു മനസിലായത് കൊണ്ടാണ് മഞ്ജുവിന് ഇത്ര സപ്പോർട്ട് ലഭിക്കുന്നത് എന്നുള്ള ഒരു കമന്റും ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha