Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

'എന്തിനു എഴുന്നള്ളിയതാണ്? ഇനി ഇവിടെ എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്നറിയില്ല എന്ന് പറഞ്ഞു കൊണ്ട് മുറിയുടെ വെളിലേക്ക് പോയി.എന്നെ കണ്ടതും എന്റെ വല്യച്ഛൻ കരയുന്നുണ്ടായിരുന്നു. അത്രയ്ക്ക് വയ്യാതായിരുന്നു അദ്ദേഹത്തിന്. എന്നെ കെട്ടിപിടിച്ചു ഉമ്മ തന്ന് അരികിൽ ഇരുത്തി...' വൈറലായി കുറിപ്പ്

22 JUNE 2022 05:25 PM IST
മലയാളി വാര്‍ത്ത

പ്രണയത്തെ കാവ്യമാക്കി തീർക്കാനും അതുപോലെ തന്നെ അത് പരസ്പരം പ്രകടിപ്പിക്കാനും പലർക്കും സന്തോഷമാണ്. എന്നാൽ അതിന്റെ പേരിൽ ഒരായുസ്സ് മുഴുവൻ വേദനയും പേറി ജീവിക്കേണ്ടി വരുന്ന ചിലരുണ്ട് നമുക്കിടയിൽ. പ്രണയത്തിന്റെ പേരിൽ തനിക്കു സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചും ഒറ്റപ്പെടലിനെ കുറിച്ചും തുറന്നെഴുതുകയാണ് സൗമ്യ ചന്ദ്രശേഖരൻ എന്ന യുവതി.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

എന്നെ സ്നേഹിക്കുന്നവർ (സ്നേഹിക്കുന്നവർ മാത്രം) ഇത് മുഴുവൻ വായിക്കണം, അങ്ങനെ അല്ലാത്തവർക്ക് മനസ്സിലാകണമെന്നില്ല
"പുഴു '' വൈകിയാണ് കണ്ടത്.

പുഴു എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ എന്നിലേക്ക് തന്നെ മടങ്ങി ചെന്നു. കഴിഞ്ഞ കുറെ കാലത്തെ ഓർമകളെ വീണ്ടും തൊട്ടു . ഒരു കലാസൃഷ്ടി നമ്മുടെ ഹൃദയത്തിൽ തൊടുമ്പോൾ നാം നമ്മുടെ ജീവിതമായി അതിനെ അനുഭവിക്കാൻ തുടങ്ങും. എന്റെ ജീവിതവുമായി ഏറെ അടുത്തു നിൽക്കുന്ന ഒന്നാണ് പുഴു എന്ന സിനിമ . അതു കൊണ്ട് തന്നെ ആ സിനിമ എന്നെ വല്ലാതെ മുറിപ്പെടുത്തി. പുഴുവിന്റെ രാഷ്ട്രീയം ഇനിയും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത്രമേൽ ജാതി വിചാരം നമ്മുടെ നാട്ടിൽ ഉണ്ട്. സിനിമ കണ്ടതിനു ശേഷം എനിക്ക് അത്ര റിയലിസ്റ്റിക്ക് ആയി തോന്നിയില്ല ഇങ്ങനെയൊക്കെ നടക്കുമോ?എന്നാണ് ജിനി ചേച്ചി ചോദിച്ചത്. ചേച്ചിയുടെ ചോദ്യത്തിന് ഒട്ടും വൈകാതെ ഞാൻ മറുപടി നൽകി. നടക്കും, നടക്കുന്നുണ്ട്. " അതും നമ്മുടെ സാംസ്‌കാരിക കേരളത്തിൽ . ജാതി മാറി കെട്ടിയിട്ടുള്ള കുടുംബങ്ങളിൽ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഇതെല്ലാം സംഭവിക്കുന്നു.

കല്ല്യാണം കഴിഞ്ഞിട്ട് ഒൻപത് വർഷങ്ങൾ പിന്നിടുന്നു. ജീവിതത്തിൽ പ്രണയമുണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങളുടേത്‌ ഒരു പ്രണയ വിവാഹം ആയിരുന്നില്ല. അതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു.പ്രണയ വിവാഹം ആയിരുന്നു എന്ന് പറയുന്നവരെ തിരുത്തുന്നുമില്ല. വേറെ ജാതിക്കാരൻ എന്നതായിരുന്നു എല്ലാവരുടെയും പ്രശ്നം. അങ്ങനെ ഞാൻ കുടുംബത്തിലെ 'ഒരുമ്പെട്ട്യോൾ' ആയി. പുതിയ തലമുറയിലെ കുട്ടികൾ അവക്ജ്ഞയോടെ നോക്കുകയും മാറി നടക്കുകയും ചെയ്യുമ്പോൾ മനസ്സ് വേദനിച്ചിട്ടുണ്ട്. പത്ത് വർഷത്തോളം ടീച്ചർ ആയി കുട്ടികളുടെ ഇടയിൽ ഇടപഴകിയിട്ടുള്ള എനിക്ക് ഇങ്ങനെയുള്ള അനുഭവം കുടുംബത്തിൽ നിന്നുണ്ടായപ്പോൾ എന്നിലെ അധ്യാപികയ്ക്ക് ഏറ്റ വലിയ മുറിവ് തന്നെ ആയിരുന്നു. ഇങ്ങനെ മാറ്റി നിർത്തപ്പെട്ട വെറുക്കപ്പെട്ട ഒരുവൾ എങ്ങനെ കുട്ടികൾക്ക് മാതൃകയാവും. ഞാൻ ഒരുപാട് വട്ടം എന്നോട് തന്നെ ചോദിച്ച ചോദ്യം ആയിരുന്നു.... സ്കൂളിൽ കുട്ടികളുടെ ഇടയിൽ ഒരു പ്രണയമോ മറ്റോ കാണുമ്പോൾ ഉപദേശിക്കാൻ എനിക്ക് യോഗ്യത ഉണ്ടോ എന്ന് ഞാൻ സ്വയം ചോദിച്ചു.

പക്ഷെ എന്തുകൊണ്ട് എനിക്ക് അങ്ങനെയുള്ള കാര്യത്തിൽ ഇടപ്പെട്ടുകൂടാ? ഞാൻ ഇന്നും അടിയുറച്ചു വിശ്വസിക്കുന്നു ഒരിക്കലും എന്റെ ജീവിതം കൊണ്ട് തെറ്റായ സന്ദേശം എന്റെ മക്കൾക്ക്, ഞാൻ പഠിപ്പിക്കുന്ന കുട്ടികൾക്ക് നൽകിയിട്ടില്ല. ജാതി മതങ്ങൾക്കതീതമായി ചിന്തിക്കാൻ കഴിയുക എന്നത് എങ്ങനെ ഒരു തെറ്റായി മാറും. പുഴുക്കുത്തുകൾ നിറഞ്ഞ മാനസികാവസ്ഥയുമായി ജീവിക്കുന്ന അന്ധമായി ജാതിയും മതവും നോക്കുന്നവർക്ക് ഞാൻ, അല്ലെങ്കിൽ എന്നെ പോലുള്ളവർ വലിയ തെറ്റാണ്. അവർക്ക് പൊറുക്കാനും സഹിക്കാനും കഴിയാത്തത്ര അപമാനമാണ് ഞാൻ ഉണ്ടാക്കികൊടുത്തത്. അതുകൊണ്ട് തന്നെ ഈ ഒൻപതു വർഷക്കാലവും ഫാമിലിയിലെ എല്ലാ ആഘോഷങ്ങളിൽ നിന്നും, ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. ബന്ധുക്കളിൽ ചിലർ ചില സാഹചര്യങ്ങളിൽ സംസാരിക്കും. നമ്മൾ അത് വിചാരിച്ചു വീണ്ടും സംസാരിക്കാൻ ചെല്ലുമ്പോൾ കണ്ടതായി നടക്കില്ല. പോരാത്തതിന് അപമാനവും . ഇതൊന്നും എന്നെ ബാധിച്ചിട്ടില്ല.

പക്ഷെ മക്കളോട് പോലും ഇങ്ങനെ ചെയ്യുമ്പോൾ സഹിക്കാൻ കഴിയാറില്ല. ഒരുപാട് പ്രശ്നങ്ങൾ ഈ കാലയളവിൽ ഉണ്ടായി. എന്റെ അച്ഛനെപ്പോലെ ഞാൻ കരുതിയിരുന്ന എന്റെ വല്യച്ഛന്റെ പെട്ടെന്നുള്ള മരണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിന് കാരണമുണ്ട്. എന്റെ കുട്ടിക്കാലം മുതൽ ഞാൻ വളർന്നത് ആ വീട്ടിൽ ചേച്ചിയുടെയും ചേട്ടന്റെയും കൂടെയായിരുന്നു. അത്രയധികം ഞാൻ സ്നേഹിച്ച വല്യച്ഛൻ നഷ്ട്ടപ്പെട്ട വേദനയിൽ ഞാൻ നിലവിളിച്ചു കരഞ്ഞപ്പോൾ 'അത് വെറും അഭിനയം ആണെന്നും' സാരമില്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ വന്ന ചേട്ടനെ എന്തിനവളോട് മിണ്ടാൻ പോയി? എന്ന രീതിയിൽ ചോദ്യവും ബഹളവുമൊക്കെ ആയിരുന്നു, അതും വല്യച്ഛന്റെ മകൾ തന്നെ....

നമ്മുടെ കുട്ടികൾ ആരോ ആണെന്ന് കരുതി പറ്റിപ്പോയതാണ് എന്നായിരുന്നു അതിന് ചേട്ടന്റെ മറുപടി. അതുപോലെ അസുഖമായി വയ്യാതെ കിടക്കുന്ന മറ്റൊരു വല്യച്ഛനെ കാണാൻ രാജഗിരി ഹോസ്പിറ്റലിൽ പോയി. ആലപ്പുഴയിൽ നിന്നും ഞാൻ മക്കളുമായി തനിയെ ട്രെയിനിൽ ആണ് പോയത്. ഹോസ്പിറ്റലിൽ കൂടെ ഉണ്ടായിരുന്ന വല്യച്ഛന്റെ മകൻ, എന്റെ ജ്യേഷ്ടൻ, എന്തിനു എഴുന്നള്ളിയതാണ്? ഇനി ഇവിടെ എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്നറിയില്ല എന്ന് പറഞ്ഞു കൊണ്ട് മുറിയുടെ വെളിലേക്ക് പോയി.എന്നെ കണ്ടതും എന്റെ വല്യച്ഛൻ കരയുന്നുണ്ടായിരുന്നു. അത്രയ്ക്ക് വയ്യാതായിരുന്നു അദ്ദേഹത്തിന്. എന്നെ കെട്ടിപിടിച്ചു ഉമ്മ തന്ന് അരികിൽ ഇരുത്തി. ഒന്നും മിണ്ടാതെ മാറി ഇരുന്ന പേരമ്മയോട് "അവളോട് മിണ്ടെടി" എന്ന് പറഞ്ഞു സങ്കടത്തോടെ എന്നെ നോക്കിയ അച്ഛന്റെ മുഖം ഓർക്കാത്ത ദിവസങ്ങൾ ഇല്ല. ഇപ്പോഴും വയ്യാതെ കിടക്കുന്ന അച്ഛനെ (ഞാൻ അച്ഛൻ എന്ന് തന്നെയാണ് വിളിച്ചിരുന്നത് ) ഒന്നു കാണാൻ പോകാൻ ആഗ്രഹിക്കുന്നു എങ്കിലും എന്തിന് വലിഞ്ഞു കയറി വന്നു എന്ന് ചോദിക്കുന്ന ചേട്ടന്റെ മുഖം ഓർമ്മയിൽ തെളിയും.


പക്ഷെ ഇന്നുവരെയും ഈ ചേട്ടൻ എന്റെ കുട്ടിക്കാലത്ത് സ്നേഹത്തോടെ എന്നോട് പെരുമാറിയത് എന്റെ ഓർമ്മയിൽ പോലുമില്ല. രണ്ട് പെൺകുട്ടികളുള്ള അദ്ദേഹത്തിന് എന്നോട് മിണ്ടുന്നതു സ്വന്തം മക്കൾ കണ്ടു കഴിഞ്ഞാൽ തെറ്റായ സന്ദേശം കൊടുക്കുമോ എന്ന ഭീതിയിൽ മക്കളോടുള്ള അമിതവാത്സല്ല്യവും കൊണ്ടാണ് എന്നെ ഒഴിവാക്കി നിർത്തിയിരിക്കുന്നത്. എന്റെ മക്കളെപ്പോലും അവക്ജ്ഞയോടെ നോക്കുന്നത്. അല്ലെങ്കിൽ പിന്നെ സ്വന്തം അച്ഛനും അമ്മക്കും ഇല്ലാത്ത എന്ത് വിഷമമാണ്, അപമാനമാണ് അദ്ദേഹത്തിന് ഞാൻ ഉണ്ടാക്കികൊടുത്തത്. SFI യുടെ സംസ്ഥാനകമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള എനിക്ക് പാർട്ടിയുടെ വലിയ പ്രവർത്തകർ ആയിട്ടുള്ള എന്റെ കുടുംബത്തിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമ്പോൾ ഞാൻ ആരോടാണ് പരാതിപ്പെടേണ്ടത്. അന്ന് SFI യിൽ ഉണ്ടായിരുന്നക്കാലത്ത് വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന, കുടുംബക്കാരോട് അടുപ്പമുള്ള സഖാക്കളിൽ പലരും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്.

നിങ്ങൾ അല്ലെ, എന്റെ പാർട്ടി അല്ലെ എന്നെ ജാതിമതങ്ങൾക്ക് അധീതമായി ചിന്തിക്കാൻ പ്രവർത്തിക്കാൻ പഠിപ്പിച്ചത്? ഇപ്പോൾ ഞാൻ എങ്ങനെ നിങ്ങൾക്ക് തെറ്റുകാരി ആയി? CPIM എന്ന എന്റെ പാർട്ടിക്ക് ഞാൻ എഴുതുന്ന തുറന്ന കത്ത് ആയിട്ട് ഇതിനെ കാണണം. പാർട്ടി കുടുംബത്തിൽ ആണ് ജാതിയുടെ പേരിൽ ഇത്രയധികം ഞാൻ അപമാനിക്കപ്പെട്ടത് എന്നത് നിങ്ങൾ കാണാതെ പോകരുത്. പാർട്ടിക്ക് വേണ്ടി കൊടി പിടിച്ചവൾ ആണ് ഞാനും എനിക്ക് ഇതൊക്കെ ഇവിടെ എഴുതിയേ മതിയാകൂ, അതിസമ്പന്നതയിൽ ജീവിക്കുന്ന അവർക്കൊന്നും ഞാനോ എന്റെ മക്കളോ ഒരു ഘടകമേ അല്ല. ഇത് എഴുതിയതിന്റെ പേരിൽ വീണ്ടും കുറേ കുറ്റപ്പെടുത്തലുകൾ കേൾക്കും. അതൊന്നും എനിക്ക് പ്രശ്നമല്ല പക്ഷെ സ്വന്തം അച്ഛൻ പോലും ഒരു പരിധി വിട്ട് എന്നോട് മിണ്ടില്ല. അതിന് കാരണം ഈ ബന്ധുക്കളോടുള്ള ഭയമാണ്. മാറേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ട് കൂടി ആ വീട്ടിൽ നിന്ന് മാറി വേറെ വീടെടുത്തു വലിയ സാമ്പത്തിക ബാധ്യതയുമായി പോകേണ്ടി വന്നത് ഇവരുടെ ഉപദ്രവവും ഞാൻ വീട്ടിൽ നിന്നാൽ എന്റെ വീട്ടുകാരെ ഒറ്റപ്പെടുത്തും എന്നുള്ള ഭയവും കൊണ്ടാണ്.

പക്ഷെ ഒന്നുണ്ട്, ഈ അനുഭവങ്ങൾ തന്നെയാണ് ജോലി നേടാനായതും സ്വന്തമായി ഭൂമി വാങ്ങിയതും ഞാനും അരുണും മക്കളുമായി ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നതും. അരുണിനറിയാം ഞാൻ ഈ അനുഭവിക്കുന്നതൊക്കെ എന്റെ തീരുമാനം കൊണ്ടാണ് എന്ന്, അതുകൊണ്ട് കൂടിയാവാം എന്റെ കണ്ണ് നിറയാതെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തന്നു കൂടെ നിൽക്കുന്നത്. ഇതൊക്കെ ഇവിടെ എഴുതിയത് വേറൊന്നിനുമല്ല. ഇങ്ങനെയൊക്കെ തന്നെയാണ് ജാതി മാറി കെട്ടിയ നമ്മുടെ കേരളത്തിലെ എല്ലാ കുടുംബത്തിലെയും പെൺകുട്ടികൾ അനുഭവിക്കുന്നത് എന്ന് പറയുവാൻ വേണ്ടിക്കൂടിയാണ്.സിനിമയിൽ മമ്മൂക്കയെക്കൊണ്ട്, പിറക്കാൻ പോകുന്ന തങ്ങളുടെ കുട്ടിക്ക് നങ്ങേലി എന്നു പേരിടുമെന്ന് പറഞ്ഞ താഴ്ന്നജാതിക്കാരനായ കുട്ടപ്പനെ ട്രോഫികൊണ്ട് ഒറ്റയടിക്ക് കൊല്ലിച്ചതിലും മറ്റൊരടിക്ക് അച്ച്വോൾ എന്ന ഗർഭിണിയായ സഹോദരിയെ കൊല്ലിച്ചതും കാണുമ്പോൾ സത്യത്തിൽ പേടി തോന്നുന്നു. ഇത്രത്തോളമൊ അതിൽ അപ്പുറത്തേക്കോ ക്ഷമിക്കാൻ പറ്റാത്തത്ര ദേഷ്യം മനസ്സിൽ വെച്ചുകൊണ്ടാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവർ എന്റെ മുന്നിലൂടെ ജീവിക്കുന്നത്. അത് എന്റെ ഉള്ളിലുണ്ടാക്കുന്ന മുറിവ് ഓരോ ദിവസവും ഒരു നീറ്റലായി പടരുന്നു.
ഏറെ വേദനയോടെ.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (2 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (2 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (5 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (5 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (7 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (7 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (8 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (8 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (8 hours ago)

Malayali Vartha Recommends