24 വയസിന്റെ പ്രായവ്യത്യാസം ഒരു വിഷയമേയല്ല...! പ്രായം മറന്ന പ്രണയം... മുൻ കാമുകന്റെ അച്ഛനെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി
യുഎസിലെ ഒഹിയോയിൽ നിന്നുള്ള ഇരുപത്തേഴുകാരിയാണ് തന്റെ മുൻ കാമുകന്റെ അച്ഛനെ പ്രണയിച്ച് വിവാഹം കഴിച്ചത്.സിഡ്നി ഡീൻ എന്ന യുവതിയാണ് അമ്പത്തൊന്നുകാരനായ ട്രക്ക് ഡ്രൈവർ പോളിനെ വിവാഹം ചെയ്തത്. അവർ തമ്മിൽ 24 വർഷത്തെ പ്രായവ്യത്യാസമുണ്ട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സിഡ്നി ആദ്യമായി പോളിനെ കാണുന്നത്. പോളിന്റെ മകന്റെ കൂട്ടുകാരിയായിരുന്നു അന്ന് സിഡ്നി ഡീൻ.
പോളിന്റെ മകനുമായി പ്രണയത്തിലായ ഡീൻ ഇടക്കിടെ അവന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. ചിലപ്പോൾ സ്കൂൾ കഴിഞ്ഞ്, അല്ലെങ്കിൽ വാരാന്ത്യങ്ങളിൽ ഒക്കെ അവൾ പോളിന്റെ വീട്ടിൽ പോകും. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് അവരുടെ സ്കൂൾ ജീവിതം കഴിയാറായപ്പോൾ, പോളിന്റെ മകന് മറ്റൊരു കാമുകിയെ കിട്ടി. അതോടെ സിഡ്നിയെ അവൻ അവഗണിക്കാൻ തുടങ്ങി. ഇത് അവളെ വല്ലാതെ വേദനിപ്പിച്ചു
ഡീൻ സങ്കടം സഹിക്ക വയ്യാതെ ഇതെല്ലാം അവന്റെ അച്ഛനോട് അതായത് പോളിനോട് പറയാൻ തുടങ്ങി.അവർ തമ്മിൽ ഇടക്കിടെ സംസാരിക്കാനും കാണാനും ആരംഭിച്ചു. ഇതോടെ കാമുകന്റെ അച്ഛനോട് അവൾക്ക് അടുപ്പം തോന്നിത്തുടങ്ങി. സിഡ്നിക്ക് 16 വയസ്സ് തികഞ്ഞപ്പോൾ അവർ തമ്മിൽ ഡേറ്റിംഗ് ആരംഭിച്ചു. പതുക്കെ ആ ബന്ധം പ്രണയത്തിലേയ്ക്ക് വഴുതിവീണു.
അവർ പിന്നീട് വിവാഹിതരായി.
പ്രണയത്തിന്റെ പേരിൽ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് സിഡ്നി ഡീനിന്. അച്ഛന്റെ പ്രായമുള്ള ഒരാളെ വിവാഹം ചെയ്യാൻ തുനിയരുതെന്ന് ആദ്യം അവളുടെ അമ്മ താക്കീത് നൽകി. എന്നാൽ, ഒടുവിൽ പോളിനെ അമ്മ അംഗീകരിച്ച് തുടങ്ങിയെന്ന് സിഡ്നി പറയുന്നു. പോളുമായി പ്രണയത്തിലാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, പക്ഷേ താൻ അതിൽ വളരെ സന്തോഷവതിയാണെന്നും അവൾ പറയുന്നു.
പോളിന്റെ കുടുംബത്തിൽ ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ചത്, അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ തന്നെയാണ്. എന്നാൽ ഇപ്പോൾ അവരും ദമ്പതികളെ പിന്തുണയ്ക്കുന്നു. എല്ലാ വാരാന്ത്യങ്ങളിലും സിഡ്നിയെയും, പോളിനെയും കാണാൻ പോളിന്റെ മകൻ തന്റെ ഭാര്യയ്ക്കും, മൂന്ന് കുട്ടികൾക്കുമൊപ്പം വരാറുണ്ട്.
https://www.facebook.com/Malayalivartha