Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

പുരുഷന്മാരെ കാശ് കൊടുത്ത് വാങ്ങാം... പെണ്ണുങ്ങളേ അങ്ങോട്ട് വിട്ടോ...യഥാർത്ഥ ജീവിതത്തിൽ നമ്മുടെ ഇന്ത്യയിൽ അങ്ങനെയൊരു മാർക്കറ്റ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇത് മുഴുവൻ വായിച്ചു നോക്കു...

17 AUGUST 2022 04:49 PM IST
മലയാളി വാര്‍ത്ത

കണ്ണിൽ കാജൽ, നെറ്റിയിൽ സിന്ദൂരം , കയ്യിൽ കുടയും ചൂരലും, നിലത്ത് പരവതാനി, അനുയോജ്യമായ വരനെ തേടി പുതപ്പിൽ ഇരിക്കുന്ന ആളുകൾ. ഇതൊരു സിനിമയിലെ സീനൊന്നുമല്ല ട്ടോ.. മിഥിലാഞ്ചലിന്റെ ചരിത്രപ്രൗഢിയുടെ പ്രതീകമായ സൗരത് സഭയുടെ ദൃശ്യമാണ്. ഇവിടെ ഇരിക്കുന്നവർ അനുയോജ്യമായ വരനെ, തേടുകയാണ്.

‘പെല്ലയാന കോതാലോ’ എന്ന തെലുങ്ക് സിനിമയിൽ ഹൈടെക് മാരേജ് ബ്യൂറോ എന്ന പേരിലാണ് സുനിൽ വരന്മാരെ വിൽക്കുന്നത്. അങ്ങാടിയിൽ പച്ചക്കറി വാങ്ങുന്നത് പോലെയാണ് വരന്മാരെ വാങ്ങുന്നത് എന്ന് കേൾക്കുമ്പോൾ വിചിത്രമല്ലേ? പക്ഷേ... യഥാർത്ഥ ജീവിതത്തിൽ നമ്മുടെ ഇന്ത്യയിൽ തന്നെ അങ്ങനെയൊരു മാർക്കറ്റ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?

ചില ആചാരങ്ങള്‍ പരിഷ്കൃത സമൂഹം അംഗീകരിക്കാറില്ലെങ്കിലും അവയുടെ പ്രത്യേകതകള്‍ എല്ലാവരിലും കൗതുകമുണര്‍ത്താറുണ്ട്. അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ് ബീഹാറില്‍ നടക്കാറുള്ള വ്യത്യസ്തമായ ഈ തെരഞ്ഞെടുപ്പ്.

ബീഹാറിലെ മധുബനി ജില്ലയിൽ എല്ലാ വർഷവും ഇത്തരം ഒരു മാർക്കറ്റ് നടക്കാറുണ്ട് . എല്ലാ വർഷവും ഒമ്പത് ദിവസം ഇവിടെ നിന്ന് പുരുഷന്മാരെ വരന്മാറായി തെരഞ്ഞെടുക്കാം.. 700 വർഷം പഴക്കമുള്ളതാണെന്ന് ഈ പതിവ് എന്നാണ് പറയുന്നു.

മിഥിലാഞ്ചലിന്റെ അഭിമാനത്തിന്റെ പ്രതീകമാണ് സൗരത് സഭാഗച്ചി.. 700 വർഷങ്ങൾക്ക് മുമ്പ് കർണാട്ട് രാജവംശത്തിലെ രാജാവായ ഹരിസിംഗ് ദേവാണ് ആരംഭിച്ചത്. വിവാഹം ഒരേ ഗോത്രത്തിൽ ഉള്ളവരായി മാത്രം ഉണ്ടാകേണ്ടത് അല്ല , വധൂവരന്മാരുടെയും വധുവിന്റെയും ഗോത്രം വ്യത്യസ്തമായിരിക്കണം എന്നതായിരുന്നു യോഗം സംഘടിപ്പിച്ചതിന് പിന്നിലെ അദ്ദേഹത്തിന്റെ ചിന്ത.

ഈ സമ്മേളനത്തിൽ ദൂരദിക്കുകളിൽ നിന്നും ലക്ഷക്കണക്കിന് ആളുകൾ വന്ന് യോഗത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്ത്രീധനം ഇല്ലാതെ, യാതൊരു നിബന്ധനകളും ഇല്ലാതെ വിവാഹങ്ങൾ നടന്നിരുന്നു എന്നതാണ്.

സംഘാടകരും സ്‌പോൺസർമാരും ഒന്നും ഇല്ലാതെയാണ് ഈ ഒത്തുചേരലുകൾ മുടങ്ങാതെ നടക്കുന്നത് . കൊറോണ കാലത്ത് ഈ പരിപാടി നടത്താൻ കഴിഞ്ഞില്ല, എന്നാൽ ഇപ്പോൾ വീണ്ടും ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഒരാഴ്ച മുഴുവൻ നീണ്ടുനിന്ന ഉത്സവം ഉണ്ടായിരുന്നു .

ശ്രീരാമചരിതമാനസ് പാരായണത്തോടെ ജൂലൈ 8 വരെയാണ് സമ്മേളനം സംഘടിപ്പിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തിനായി സൗരത് സഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ കാമ്പയിനും പ്രാദേശിക ധർമശാലകളും ഒരുക്കിയിരുന്നു

പരിപാടിയുടെ മുഴുവൻ ചെലവും സൗരത്ത് സഭാ കമ്മിറ്റി തന്നെ വഹിച്ചു , ഇക്കാര്യത്തിൽ കമ്മിറ്റി അംഗങ്ങൾ പരസ്പരം സംഭാവനകൾ ശേഖരിക്കുകയും ചില സംഘടനകളിൽ നിന്നുള്ളവർ സഹായം നൽകി എന്നുമാണ് സൗരത് സഭാ സെക്രട്ടറി ഡോ.ശേഖർ ചന്ദ്ര ഝാ പറയുന്നത് ..ബാർ സംഘടിപ്പിക്കുന്നതിന് ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വന്നുവെന്നും അദ്ദേഹം പറഞ്ഞു .

 

 

എഴുപതുകൾക്കും 90കൾക്കും ഇടയിൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര, അബ്ദുൾ ഗഫൂർ, ഭഗവത് ഝാ ആസാദ് എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. മിഥിലാഞ്ചൽ എംപിമാരും എംഎൽഎമാരും ഇവിടെ വരാറുണ്ടായിരുന്നു. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറും സൗരത് സഭാഗച്ചിക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.

700 വർഷമായി മൈഥിലി ബ്രാഹ്മണരുടെ ഇടയിൽ അമൂല്യമായ സാംസ്കാരിക പൈതൃകമായി സൗരത് സഭാഗച്ചി നിലനിൽക്കുന്നു. മധുബനി ജില്ലയിലെ ഒരു ഗ്രാമമാണ് സൗരത്ത്, ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്ക് കിഴക്ക് ദിശയിൽ ഏകദേശം 6 കിലോമീറ്റർ അകലെയാണ് ഇത്.

ആയിരക്കണക്കിന് വരന്മാരും അവരുടെ കുടുംബാംഗങ്ങളും ഈ ചന്തയിൽ എത്തുന്നു. പരമ്പരാഗത ധോതി, കുർത്ത, ടി-ഷർട്ടുകൾ എന്നിവയാണ് വരൻമാർ ധരിക്കുന്നത് . അവരുടെ ആസ്തിയും വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാനമാക്കിയാണ് അവർക്ക് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം സൗരത് സഭയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല.

വരനെ വാങ്ങുന്നതിന് മുമ്പ്, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വരന്റെ യോഗ്യതയും കുടുംബ പശ്ചാത്തലവും പരിശോധിക്കുന്നു. ജനനത്തീയതി, സ്കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവഎല്ലാം നോക്കി തൃപ്തിപ്പെട്ട് വധു വരനെ തിരഞ്ഞെടുത്ത ശേഷം, രണ്ട് വീട്ടുകാരും മറ്റ് നടപടിക്രമങ്ങൾ നടത്തും. രജിസ്ട്രാർമാർ (പഞ്ചിക്കാർ) ആണ് വരന്റെ വംശചരിത്രം വായിക്കുന്നത് .വിവാഹം ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വധുവും തമ്മിൽ "രക്തബന്ധം" ഇല്ലെന്ന് പ്രസ്താവിക്കുന്ന പഞ്ചിക്കാരനിൽ നിന്ന് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അശ്വജാ ജനപത്ര സർട്ടിഫിക്കറ്റ് എന്നാണു ഇതിന്റെ പേര്.

പെൺകുട്ടിയുടെ വീട്ടുകാരാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. കർണാട് രാജവംശത്തിന്റെ കാലം മുതലാണ് ഈ പാരമ്പര്യം വരുന്നതെന്ന് നാട്ടുകാർ പറയുന്നു. സ്ത്രീധനമില്ലാതെ വിവാഹം ഉറപ്പിക്കുകയാണ് ഈ വിപണിയുടെ ലക്‌ഷ്യം.

ദർഭംഗയിലെ മഹാരാജാവ് ദാനം ചെയ്തതായി പറയപ്പെടുന്ന 22 ഏക്കർ (ബിഘാസ്) ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു തോട്ടത്തിലാണ് ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (32 minutes ago)

Couple arrives with four-year-old child to buy cannabis  (38 minutes ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (41 minutes ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (44 minutes ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (54 minutes ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (1 hour ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (1 hour ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (3 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (4 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (6 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (6 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (6 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (6 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (7 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (7 hours ago)

Malayali Vartha Recommends