ദൂരദർശനിൽ ഫിലിം എഡിറ്റർ ആയിരുന്ന മധു കൈനകരി (71) ഇന്ന് രാവിലെ അന്തരിച്ചു

ദൂരദർശനിൽ ഫിലിം എഡിറ്റർ ആയിരുന്ന മധു കൈനകരി (71) ഹൃദയാഘാതം മൂലം അമ്പലപ്പുഴയിലുള്ള വസതിയിൽ വെച്ച് ഇന്ന് രാവിലെ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം . എങ്കിലും ഇന്നലെ വരെയും സ്വതസിദ്ധമായ നർമ്മത്തോടെ തികച്ചും ഉന്മേഷവാൻ ആയിരുന്നു അദ്ദേഹമെന്ന് മകൾ പറഞ്ഞു .
തിരുവനന്തപുരം ദൂരദർശനിൽ ഉൾപ്പടെ മറ്റ് ദൂരദർശൻ കേന്ദ്രങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, കൂടെവിടെ, ഒരിടത്തൊരുരു ഫയൽവാൻ, പറന്ന് പറന്ന് പറന്ന് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്നു.
അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എഡിറ്റിംഗിൽ ബിരുദം നേടിയിട്ടുണ്ട്. ഋദ്ധി, സിദ്ധി എന്നിവരാണ് മക്കൾ.. സഹധർമ്മിണി ഓമനാമധു
ആദരാഞ്ജലി...
https://www.facebook.com/Malayalivartha