Widgets Magazine
24
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... ഇന്ന് രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്


പൊന്നിൽ പൊള്ളില്ല; കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രകാരം സ്വർണം, വെള്ളി, പ്ലാറ്റിനം,.. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനവുമാണ് കുറയുക. എന്നിവയുടെ വിലകുറയും...


രണ്ടാം പിണറായി സർക്കാരിലെ ബാർ കോഴ കേസിൽ... സർക്കാർ ഉന്നതർക്ക് വേണ്ടി കോഴ പിരിക്കണമെന്ന് ആവശ്യപ്പെട്ട അനിമോൻ പ്രതിയാകും...ക്രൈംബ്രാഞ്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് അനിമോനെ പ്രതിയാക്കിയത്...


തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്...ഷിരൂരില്‍ വേണ്ടത് എന്ത്? സുബിന്‍ ബാബുവിന്റെ പോസ്റ്റ് വൈറല്‍...തെളിവില്ല എന്നതും യാഥാര്‍ഥ്യം .മലയാളികള്‍ ഇതിനെ വല്ലാണ്ട് ഓവര്‍ ആക്കുന്നു...ആളിക്കത്തി പോസ്റ്റ്...


ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി... നിർമാണത്തിന് അനുമതി..ദേവസ്വം വകുപ്പ് ചുമതലയുളള മന്ത്രി വി എൻ വാസവൻ ഈ മാസം 30ന് തറക്കലിടും...മുകേഷ് അംബാനി 56 കോടി രൂപ നൽകും...

കടിച്ചുകീറാന്‍ കുഞ്ഞിക്കണ്ണനും സുരേഷും... ചര്‍ച്ചയ്ക്കിടെ പൊരിഞ്ഞ പോര്

04 AUGUST 2023 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

സ്പീക്കറുടെ പ്രസംഗം വിവാദമായതിന് പിന്നാലെയുണ്ടായ കോലാഹലങ്ങള്‍ കേരളീയ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ മുന്നോട്ട് പോകുന്നതിനുള്ള പരിഹാരം എന്ന നിലയിലാണ് ഏതാണ്ടെല്ലാ ചനലുകളിലും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ചര്‍ച്ചകളിലെല്ലാം നേതാക്കള്‍ പരസ്പ്പരം പോരടിക്കുന്ന ദയനീയ കാഴ്ചയാണുള്ളത്. മാതൃഭൂമി സൂപ്പര്‍ പ്രൈംടൈമില്‍ സി.പി.എമ്മിലെ കുഞ്ഞിക്കണ്ണനും ബി.ജെ.പിയുടെ സുരേഷുമാണ് പോര്‍വിളി നടത്തിയത്. ഒരാള്‍ തിരുവനന്തപുരത്തും മറ്റേയാള്‍ കോഴിക്കോടും ആയത് ഭാഗ്യം. ഇല്ലെങ്കില്‍ അവതാരകനായ അഭിലാഷ് മോഹന്‍ പാട് പെട്ടേനെ.

 

 

 

കവലപ്രസംഗങ്ങളില്‍ മൈക്കിന് മുന്നില്‍ കാണിക്കുന്ന അതേ ആര്‍ത്തിയാണ് രണ്ട് പേരും ചാനലിലും ആവര്‍ത്തിക്കുന്നത്. പരസ്പ്പര ബഹുമാനത്തോടെ സംസാരിക്കാന്‍ പോലും ഇരുവരും തയ്യാറായില്ല. ലീഗ് നേതാവ് ഷാഫി ചാലിയം വളരെ ശാന്തനായി ഒരു കാര്യം ചൂണ്ടിക്കാട്ടി. അത് കേരളീയ സമൂഹം മുഴുവന്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ വിവാദമുണ്ടായ ശേഷം ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ യുവതലമുറ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ പോരടിക്കുന്ന ഈ നാട്ടില്‍ നിന്ന് വിദേശത്തെങ്ങാനും പോയാല്‍ മതിയെന്നാണ് അവര്‍ പറയുന്നത്.

 

 

അതുകൊണ്ട് നമുക്ക് തമ്മിലടിക്കാതെ സാഹോദര്യത്തോടെ മുന്നോട്ട് പോകാം. എന്നാണ് ഷാഫി പറഞ്ഞത്. അതോടൊപ്പം ഷംസീര്‍ എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന്‍ നടത്തിയ പ്രസംഗത്തിന് ചീത്ത കേള്‍ക്കേണ്ടിവരുന്നത് മുസ്‌ലിംങളാണെന്നും ഇത്തരം വിഷയങ്ങളുണ്ടായപ്പോള്‍ ലീഗ് സംയമനം പാലിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പറഞ്ഞു.

 

 

 

ഷാഫിക്ക് മറുപടി കൊടുത്ത സുരേഷ് പലപ്പോഴും മാന്യമായ ഭാഷ പോലും ഉപയോഗിക്കാന്‍ തയ്യാറായില്ല. ലീഗ് മാടപ്രാവാകാന്‍ നോക്കല്ലേ... മാറാട് അരയസമുദായത്തില്‍ പെട്ടവരെ കൊന്ന ലീഗ് കാര് ജയിലിലായില്ലേ. തൂര്‍ക്കിയിലെ ഹാദിയ സോഫിയ എന്ന ക്രിസ്ത്യന്‍ പള്ളി മുസ്‌ലിം ദേവാലയമാക്കിയപ്പോള്‍ അതിനെ അനുകൂലിച്ച് ലേഖനം എഴുതിയ ആളല്ലേ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. ഇനി സി.പി.എമ്മാണെങ്കിലോ മുസ്ലിം വോട്ട് നേടാനായി എന്തും ചെയ്യും. കോണ്‍ഗ്രസും മോശമല്ല. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ മോശമാണെന്ന് പ്രചരിപ്പിക്കും അവരെ ഭീഷണിപ്പെടുത്തും.

 

 

 

സ്പീക്കറുടെ പ്രസംഗം ന്യൂനപക്ഷ വോട്ട് സി.പി.എമ്മിന് ഉറപ്പിക്കുന്നതിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമാണ്. സ്വന്തം മതവിശ്വാസത്തെ കുറിച്ച് ഇതുപോലെ സംസാരിക്കുമോ എന്നും ചോദിച്ചു. കേരളത്തിലെ ഭൂരിപക്ഷം വരുന്നവരുടെ വോട്ട് സി.പി.എമ്മിനൊപ്പമാണെന്ന് കുഞ്ഞിക്കണ്ണന്‍ തിരിച്ചടിച്ചു. അതില്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പിക്കാരുടെ വോട്ടുണ്ട്. ഞങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് വാങ്ങും. അതിന് ഒരു ജാതി-മത സംഘടനകളുടെയും തിണ്ണനിരങ്ങാന്‍ പോകാറില്ല. പിന്നെ സി.പി.എം അനുകൂലിച്ചാലുടന്‍ വോട്ട് ചെയ്യുന്നവരല്ല ഇന്നാട്ടിലെ മുസ്‌ലിംങള്‍. അവരൊക്കെ വിവരവും വിദ്യാഭ്യാസവുമുള്ള സ്വതന്ത്ര ചിന്താഗതിക്കാരാണെന്നും തിരിച്ചടിച്ചു.

 

 

 

 

കൈരളി ചാനലില്‍ സി.പി.എം നേതാവ് ജെയ്ക് ഷംസീറിന്റെ മതേതരത്വവും ബിജെ.പി-സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് സൃഷ്ടിക്കുന്ന വര്‍ഗീയതയും അരാജകത്വവും വിശദമാക്കി സംസാരിച്ചു. അവതാരകന്‍ ശരത് അതിന് മറുപടി പറയാനായി ബി.ജെ.പി നേതാവ് ബി.ജെ വിഷ്ണുവിനോട് ആവശ്യപ്പെട്ടപ്പോള്‍, ഷംസീര്‍ മുസ്‌ലിം മതത്തെ കുറിച്ചും അതിന്റെ മഹത്വത്തെ കുറിച്ചും മലക്കുകളെ കുറിച്ചും പ്രസംഗിക്കുന്ന വീഡിയോ പ്ലേ ചെയ്തു. അത് കേള്‍ക്കാന്‍ പ്രായാസമുള്ളത് കൊണ്ട് കാര്യം പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടു.

 

എന്നാല്‍ വീഡിയോ ഞാന്‍ അയച്ച് തരാം നിങ്ങള്‍ സംപ്രേക്ഷണം ചെയ്യണമെന്ന് വിഷ്ണു ആവശ്യപ്പെട്ടതോടെ അവതാരകന്റെ കാറ്റ് പോയി. ഉസ്താദുമാരുടെ നിലയില്‍ തരംതാണ പ്രസംഗം നടത്തിയ ഷംസീര്‍ ആട്ടുംതോലിട്ട ചെന്നായയാണ്. താങ്ങള്‍ മതവിശ്വാസിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ പോലും സ്പീക്കര്‍ക്കായില്ലെന്നും അദ്ദേഹം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചു.

കേരളം പോലുള്ളൊരു സമൂത്തില്‍ ഇത്തരം കാര്യങ്ങള്‍ നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ലെന്നും ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് ചൂണ്ടിക്കാട്ടി. ഇത് തുടങ്ങിവെച്ച സ്പീക്കര്‍ തന്നെ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ വികാരത്തെ മാനിക്കണമെന്നും ഭരണഘടനാ പദവിയിലിരിക്കുന്ന സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും ബി.ജെ.പി നേതാവ് വി.വി രാജേഷ് പറഞ്ഞു. 1987ല്‍ ഇഎംഎസ് അടക്കമുള്ളവര്‍ മുസ്‌ലിംങ്ങളെ എതിര്‍ക്കുകയും ഭൂരിപക്ഷമായ ഹൈന്ദവരെ പിന്തുണയ്ക്കുകയും ചെയ്തു.

 

 

 

 

ഇന്നിപ്പോള്‍ മുസ്‌ലിംങള്‍ക്ക് 30 ശതമാനം വോട്ട് ആയപ്പോള്‍ അധികാരം നിലനിര്‍ത്താന്‍ അവരെ സഹായിക്കുകയാണെന്നും വ്യക്തമാക്കി. ഗണപതി ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതും ശശി തരൂര്‍ അതേ കാര്യം ചൂണ്ടിക്കാട്ടി അത് തെറ്റാണെന്നും സി.പി.എം നേതാവ് സജീഷ് പറഞ്ഞു. അന്നൊന്നും ആരുടെയും വികാരം വ്രണപ്പെട്ടില്ല. അപ്പോഴിത് രാഷ്ട്രീയമായ ആയുധമാക്കാനുള്ള കാര്യം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. പിന്നോക്കക്കാരെയും ദളിതരെയും ക്ഷേത്രത്തില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ചാലിയം സമരത്തിന് നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റുകാരും എസ്.എന്‍.ഡി.പിയും പുലയര്‍മഹാസഭയുമാണ്. അന്ന് അതിനെയൊക്കെ എതിര്‍ത്തവരാണ് ഇന്ന് ഹിന്ദു വിശ്വാസികളുടെ സംരക്ഷകരമായി അവതരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

ഇങ്ങിനെ എല്ലാ ചാനലുകളിലും നേതാക്കള്‍ പരസ്പ്പരം തമ്മില്‍ വാഗ് വാദവും പോരുമടിക്കുന്നതല്ലാതെ പ്രശ്‌നം അവസാനിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും ആരും മുന്നോട്ടുവെച്ചില്ല. വിഴുപ്പലക്കലുകളും വിദ്വേഷ പ്രസംഗങ്ങളുമല്ല നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ള കാര്യങ്ങളാണ് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ചെയ്യേണ്ടത്. ഇല്ലെങ്കില്‍ ജനം തക്കതായ മറുപടി നല്‍കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ സംരംഭകര്‍ക്ക് ആശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍...  2016 വരെയുള്ള വായ്പകളില്‍ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം  (7 minutes ago)

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റമുട്ടലില്‍ സൈനികന് വീരമൃത്യു....  (1 hour ago)

കോട്ടയത്ത് ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി,... വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു....  (1 hour ago)

കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... ഇന്ന് രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്  (1 hour ago)

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു  (7 hours ago)

കേന്ദ്ര ബജറ്റ് - മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം  (7 hours ago)

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ  (7 hours ago)

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രഥമ ബഡ്ജറ്റ്; പ്രതിപക്ഷ ആരോപങ്ങൾ അടിസ്ഥാന രഹിതം; രാജീവ് ചന്ദ്രശേഖർ  (7 hours ago)

തൂവെള്ളത്തിൽ സാഹസിക തുഴയെറിയുന്ന അന്താരാഷ്ട്ര മത്സരത്തിന് വ്യാഴാഴ്ച തുടക്കം  (7 hours ago)

ചെറിയ മത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്...  (8 hours ago)

കുമളിയില്‍ കഴിഞ്ഞദിവസം കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു...  (8 hours ago)

കൗണ്‍സിലര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ബാര്‍ ജീവനക്കാരി  (8 hours ago)

അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മണ്ണിനടിയില്‍പ്പെട്ട ലോറി കണ്ടെത്താന്‍ ആധുനിക സാങ്കേതിക സഹായം തേടി ദൗത്യസംഘം  (8 hours ago)

അര്‍ജുനെ കണ്ടെത്താന്‍ റിട്ട. മേജര്‍. ജനറല്‍ ഇന്ദ്രബാലന്‍ ! ഷിരൂര്‍ വെല്ലുവിളി നിറഞ്ഞ ദൗത്യം...പ്രതീക്ഷകള്‍ അസ്തമിക്കുമ്പോഴും വീണ്ടും വെളിച്ചം പടരുന്നു  (8 hours ago)

Malayali Vartha Recommends