ദിലീപ് ഇന്ന് വിളച്ചിലിറക്കിയാൽ കളി മാറും... കോടതി മുറിയിൽ സുനിയുടെ 'മാനസാന്തരം' ഒളിപ്പിച്ച രഹസ്യങ്ങൾ പുറത്ത് ചാടി!! ജയിലിടിഞ്ഞാലും പുറത്ത് വരില്ല!

കൂടത്തായി കൊലപാതക കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി ജോളി കഴിഞ്ഞ ഏപ്രിലില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഭൂമി തര്‍ക്കമാണ് കൊലപാതക കേസായി മാറിയത്, ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ശാസ്ത്രീയ തെളിവുകളില്ല, കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്നുമാണ് ജോളിയുടെ ആവശ്യം. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
2019-ലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ കഥ ലോകം അറിയുന്നത്. അടുത്ത ബന്ധുക്കളായ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന്റെ കാരണം തേടിയ അന്വേഷണം എത്തിച്ചേർന്നത് ജോളിയിലേക്കാണ്. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു ജോളി അറസ്റ്റിലായത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ട. അധ്യാപികയായ അന്നമ്മ തോമസാണ് (2002 ഓഗസ്റ്റ് 22) ആദ്യം മരിച്ചത്. ആറ് വര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും പിന്നാലെ മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു. 2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരൻ എം എം മാത്യുവും ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിച്ചു. 2016 ജനുവരി 11-ന് ഷാജുവിന്റെ ഭാര്യ ഫിലിയാണ് അവസാനമായി മരിച്ചത്. ഇവരെല്ലാവരും സമാനസാഹചര്യത്തിലാണ് മരിച്ചത്. തുടർന്ന് റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.
ടോം തോമസിന്റെ സംശയമാണ് മകന്‍ റോജോ തോമസ് 2019 ജൂലൈയില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കാൻ കാരണമായത്. എന്നാൽ സ്വത്ത് തര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല. കെ ജി സൈമണ്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തതോടെ പരാതി വീണ്ടും എത്തുകയും സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയുമായിരുന്നു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ട് വഴിത്തിരിവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
അതേസമയം കേസിൽ ജോളിയ്ക്കെതിരെ മകനും മൊഴി നൽകിയിരുന്നു. കൊലപാതകങ്ങൾ ജോളി തന്നെയാണ് നടത്തിയതെന്നാണ് മകന്റെ മൊഴി. അന്നമ്മയെ ആട്ടിൻ സൂപ്പിൽ കീടനാശിനി കലക്കി കൊടുത്തും മറ്റുള്ള അഞ്ചു പേർക്ക് ഭക്ഷണത്തിലും വെള്ളത്തിലുമായി സയനൈഡ് കലക്കിക്കൊടുത്തുമാണ് കൊലപ്പെടുത്തിയതെന്ന് ജോളി തന്നോട് കുറ്റസമ്മതം നടത്തിയിരുന്നു. സയനൈഡ് എത്തിച്ചു നൽകിയത് ഷാജി എന്ന എം.എസ്. മാത്യു ആയിരുന്നു. അദ്ദേഹത്തിന് പ്രജികുമാറാണ് സയനൈഡ് കൈമാറിയത്.റോയ് തോമസുമായുള്ള വിവാഹം കഴിഞ്ഞ് പൊന്നാമറ്റം വീട്ടിലെത്തിപ്പോൾ എംകോം ബിരുദധാരി ആണെന്നാണ് ജോളി എല്ലാവരോടും പറഞ്ഞിരുന്നതെന്ന് കേസിലെ രണ്ടാം സാക്ഷിയും കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരനുമായ റോജോയും മൊഴി നൽകിയിരുന്നു. അച്ഛൻ ടോം തോമസ് മരിച്ച സമയത്ത് വിദേശത്തായിരുന്ന താൻ തിരിച്ചെത്തിപ്പോൾ ജോളി വ്യാജ ഒസ്യത്ത് കാണിച്ചതും വ്യാജ രേഖ ഉപയോഗിച്ച് പൊന്നമറ്റത്തെ വീടും സ്ഥലവും പോക്കുവരവ് നടത്തിയതും തന്നിൽ സംശയം ഉളവാക്കിയെന്നും അതുകൊണ്ടാണ് ആറു ദുരൂഹ മരണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പരാതി നൽകിയതെന്നും എന്നുമായിരുന്നു റോജോയുടെ മൊഴി.
എന്നാൽ മൃതദേഹങ്ങളില്‍ സയനൈഡിന്റോയൊ മറ്റ് വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലന്നൊണ് പുറത്ത് വന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിന്റെ ആദ്യ ഭർത്താവിന്റെ പിതാവ് ടോം തോമസ്, അദ്ദേഹത്തിന്റെ ഭാര്യ അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലാണ് പരിശോധിച്ചത്. ആറ് പേരായിരുന്നു കൂടത്തായിയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നത്. സയനൈഡിന്റെ അംശം കണ്ടത്തുകയും ചെയ്തിരുന്നു. പിന്നീട് 2020 ജനുവരിയിലാണ് മറ്റ് അഞ്ച് പേരുടേയും അവശിഷ്ടങ്ങള്‍ പരിശോധിച്ചത്. ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സാമ്പിളില്‍ മാത്രമാണ് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നത്. കോഴിക്കോടെ ലാബിലായിരുന്നു പരിശോധന നടന്നത്. ഇതിന് ശേഷമാണ് വിശദമായ പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് സാമ്പിളുകള്‍ കൈമാറിയത്. സ്വത്ത് തട്ടിയെടുക്കുന്നതിനായാണ് ആറ് കൊലപാതകങ്ങളും ജോളി നടത്തിയതെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ജോളിയുടെ സുഹൃത്ത് എം എസ് മാത്യുവാണ് കേസിലെ രണ്ടാം പ്രതി. ഇരുവരും ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha