വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...
സുരേഷ് ഗോപിയുടെ മക്കൾ നാലുപേരിൽ ആദ്യമായി കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവെച്ചതും സുമംഗലിയായതും മൂത്തമകൾ ഭാഗ്യാ സുരേഷാണ്. ശ്രേയസാണ് ഭാഗ്യയുടെ ഭര്‍ത്താവ്. ഗോകുല്‍ സുരേഷിന്‍റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനുമാണ് ശ്രേയസ്.അടുത്തൊന്നും ഇതുപോലൊരു ആഢംബര വിവാഹം കേരളക്കര കണ്ടിട്ടുണ്ടാവില്ല. ആഢംബരം വസ്ത്രത്തിലോ ആഭരണത്തിലോ മണ്ഡപത്തിന്റെ അലങ്കാരത്തിലോ ഒന്നുമായിരുന്നില്ല. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടാണ് ഭാഗ്യയുടെ വിവാഹം അത്യാഢംബരം നിറഞ്ഞതായത്. സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ എത്തിയതോടെ വിവാഹം കേരളക്കരയാകെ ഏറ്റെടുത്തു. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചാണ് വിവാഹം നടന്നത്. തുടർന്ന് നടന്ന വിവാഹ വിരുന്നിൽ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു ഭാഗ്യയുടെ വിവാഹ റിസപ്ഷൻ. കൊച്ചിയിൽ വച്ചാണ് റിസപ്ഷൻ നടന്നത്. താരപ്രഭയാൽ സമ്പന്നമായിരുന്നു വിവാഹ റിസപ്ഷൻ.
മമ്മൂട്ടിയും ദുൽഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും ഹണി റോസ് തുടങ്ങി ഒട്ടനവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽമീഡിയയിൽ ട്രെന്റിങും സുരേഷ് ഗോപിയും കുടുംബവുമാണ്. താരനിബിഢമായ വിവാഹസൽക്കാരത്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. റോയൽ ലുക്കിലാണ് സുരേഷ് ഗോപിയും കുടുംബവും വിവാഹ റിസ്പഷന് ഒരുങ്ങിയത്. കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നതെന്നാണ് ഭാഗ്യയെ കുറിച്ച് സംസാരിച്ച് സുരേഷ് ഗോപി പറഞ്ഞത്. ഭാഗ്യയ്ക്കും ശ്രേയസിനും ആശംസ അറിയിക്കാൻ കുഞ്ചാക്കോ ബോബനും കുടുംബവും വേദിയിൽ എത്തിയപ്പോഴാണ് മകളുടെ ചെറുപ്പത്തിലെ സെലിബ്രിറ്റി ക്രഷ് കുഞ്ചാക്കോ ബോബനായിരുന്നുവെന്ന് സുരേഷ് ഗോപി വെളിപ്പെടുത്തിയത്.
ചടങ്ങിൽ പങ്കെടുക്കാനും അനുഗ്രഹിക്കാനും വന്നവർക്കും വരാനിരിക്കുന്നവർക്കും നന്ദി അറിയിക്കുന്നു. ചാക്കോച്ചനെ ഹാർട്ട് ത്രോബായി സ്വീകരിച്ചിരുന്ന കുട്ടിയാണ് ഭാഗ്യ സുരേഷ്. പ്രിയയെ ചാക്കോച്ചൻ മിന്നുകെട്ടിയ ദിവസം ഭാഗ്യ ഒരുപാട് കരഞ്ഞിരുന്നു. ആ പെൺകുട്ടിയാണ് വിവാഹിതയായി ഇന്ന് ശ്രേയസിന്റെ കൂടെ ഇവിടെ നിൽക്കുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha