വനിതകളുടെ ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പര; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ അനായാസ ജയം; ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി

വനിതകളുടെ ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ അനായാസ ജയം. ഓപ്പണര്‍ സ്മൃതി മന്ദാനയുടെ മിന്നുന്ന സെഞ്ചുറിയും ജേമിയ റോഡ്രിഗസ് നേടിയ അര്‍ധ സെഞ്ചുറിയുടെയും (പുറത്താകാതെ 81) ബലത്തിലാണ് ഇന്ത്യ ജയിച്ചത്. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ വനിതകള്‍ 33 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
104 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സും പറത്തിയാണ് സ്മൃതി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് 48.4 ഓവറില്‍ 192 റണ്‍സിന് പുറത്തായി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പുനം യാദവും ഏകത ബിസ്തുമാണ് കിവീസിനെ പിടിച്ചുകെട്ടിയത്. ദീപ്തി ശര്‍മ രണ്ടു വിക്കറ്റ് നേടി. 36 റണ്‍സ് നേടിയ സൂസി ബെയ്റ്റ്സാണ് കിവീസ് നിരയില്‍ ടോപ്പ് സ്കോറര്‍.
https://www.facebook.com/Malayalivartha