ഇന്ത്യ- ന്യൂസീലന്‍ഡ് വനിതകളുടെ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം

ഇന്ത്യ- ന്യൂസീലന്‍ഡ് വനിതകളുടെ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒമ്പതു വിക്കറ്റ് ജയം. 93 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, ഓപ്പണര്‍ സമൃതി മന്ദാനയുടെ സെഞ്ചുറി മികവില്‍ 33 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 48. 4 ഓവറില്‍ 192 റണ്‍സിന് പുറത്തായി. സ്മൃതി 104 പന്തില്‍ ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സുമടക്കം 105 റണ്‍സെടുത്തു. ജെമിയ റോഡ്രിഗസ് 81 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 190 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
സ്മൃതിയും റോഡ്രിഗസും തലങ്ങും വിലങ്ങും അടിച്ചു തകര്‍ത്തതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. ജയിക്കാന്‍ മൂന്നു റണ്‍സ് മാത്രം വേണ്ടപ്പോഴാണ് സ്മൃതി പുറത്താകുന്നത്. മൂന്നു വിക്കറ്റുകള്‍ വീതം നേടിയ എക്ത ബിഷ്ടും പൂനം യാദവും ചേര്‍ന്നാണ് കിവീസിനെ 192ല്‍ ഒതുക്കിയത്. ദീപ്തി ശര്‍മ രണ്ടു വിക്കറ്റെടുത്തു. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 10 ന് മുന്നിലെത്തി.
https://www.facebook.com/Malayalivartha