ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ(87), ശിഖര്‍ ധവാന്‍(66) എന്നിവര്‍ കെട്ടിയുണ്ടാക്കിയ അടിത്തറയില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. മത്സരം പുരോഗമിക്കുമ്പോള്‍ 40.1 ഓവറില്‍ മൂന്നിന് 238 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
ഒന്നാം വിക്കറ്റില്‍ 154 റണ്‍സാണ് രോഹിതും ധവാനും കൂട്ടിച്ചേര്‍ത്തത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(43) റണ്‍സെടുത്ത് പുറത്തായി. അമ്പാട്ടി റായിഡു(32), എം.എസ്.ധോണി(1) എന്നിവരാണ് ക്രീസില്‍. ട്രെന്റ് ബോള്‍ട്ട് രണ്ടും ലോക്കി ഫെര്‍ഗുസണ്‍ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്.
അതേസമയം, ന്യൂസിലന്‍ഡ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. മിച്ചല്‍ സാന്റ്‌നര്‍ക്കും ടിം സൗത്തിക്കും പകരം ഡി ഗ്രാന്‍ഡ്‌ഹോമിനെയും ഇഷ് സോധിയെയും അവസാന പതിനൊന്നില്‍ ഉള്‍പ്പെടുത്തി. ഇന്നും ജയിച്ച് പരന്പരയില്‍ ലീഡ് ഉയര്‍ത്തുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha