ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വംശീയാധിക്ഷേപം; പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് നാല് മത്സരങ്ങളില്‍ വിലക്ക്

ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്വാക്കു നേരെ വംശീയാധിക്ഷേപം നടത്തിയ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് നാല് മത്സരങ്ങളില്‍ വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് (ഐസിസി) സര്‍ഫ്രാസിനെ നാല് മത്സരങ്ങളില്‍നിന്ന് വിലക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്ബരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ട്വന്റി-20 പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങളും സര്‍ഫ്രാസിന് നഷ്ടമാകും.
ഞായറാഴ്ച ആരംഭിച്ച ഏകദിന പരമ്ബരയിലെ നാലാമത്തെ മത്സരത്തില്‍ സര്‍ഫ്രാസ് ഉള്‍പ്പെട്ടിട്ടില്ല. സര്‍ഫ്രാസിനു പകരം വെറ്ററന്‍ താരം ഷൊയബ് മാലിക്കാണ് ടീമിനെ നയിക്കുന്നത്.
സംഭവത്തില്‍ നേരത്തെ സര്‍ഫ്രാസ് മാപ്പ് പറഞ്ഞിരുന്നു. ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും സര്‍ഫ്രാസ് ട്വിറ്ററില്‍ എഴുതി. താന്‍ ഏവരെയും ബഹുമാനത്തോടെയാണ് സമീപിക്കുന്നതെന്നും ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ സര്‍ഫ്രാസിനോട് ക്ഷമിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ നായകന് ഫഫ് ഡുപ്ലസിസും അറിയിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറഞ്ഞതിനാല്‍ തങ്ങ ള്‍ക്കു പരാതിയില്ലെന്നും വിഷയം എങ്ങനെ പരിഹരിക്കണം എന്നത് ഐസിസിയുടെ പരിഗണനയിലാണെന്നും ഡുപ്ലസിസ് പറഞ്ഞിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലെ ഫെലുക്വായുടെ അമ്മയെയും, താരത്തിന്റെ നിറത്തിന്റെ പേരിലും സര്‍ഫ്രാസ് പരിഹസിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം. സര്‍ഫ്രാസിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കില്‍ വ്യക്തമായി പതിഞ്ഞു.
https://www.facebook.com/Malayalivartha