മൂന്നാം ഏകദിനത്തില്‍ ഇംഗ്ളണ്ട് ലയന്‍സിനെതിരെ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം

കാര്യവട്ടം മൂന്നാം ഏകദിനത്തില്‍ ഇംഗ്ളണ്ട് ലയന്‍സിനെതിരെ ഇന്ത്യ എക്ക് തകര്‍പ്പന്‍ ജയം.ഇന്ത്യ എ ഉയര്‍ത്തിയ 172 റന്‍സ് പിന്തുടര്‍ന്ന് ഇംഗ്ളണ്ട് ലയണ്‍സ് 111 റണ്സിന് പുറത്തായി. ഇതോടെ 5 കളികളുടെ പരമ്ബരയില്‍ ആദ്യ മൂന്ന് ഏകദിനവും ജയിച്ചു ഇന്ത്യ എ പരമ്ബര സ്വന്തമാക്കി
ആദ്യ രണ്ട് ഏകദിനങ്ങളില്‍ ബാറ്റിംഗ് വെടിക്കെട്ടാണ് ഗ്രീന്‍ഫീല്‍ഡില്‍ നടന്നതെങ്കില്‍ മൂന്നാം ഏകദിനത്തില്‍ ബൗളര്‍മരുടെ പറുദീസയാവുകയായിരുന്നു ഗ്രീന്‍ഫീല്‍ഡ്.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എക്ക് ആദ്യ പന്തില്‍ തന്നെ നായകന്‍ രഹാനയെ നഷ്ടമായി.ലെവിസ് ഗ്രിഗോറിയുടെ പന്തില്‍ എല്‍ബിഡബ്ലു ആയാണ് രഹാനെ കളം വിട്ടത്.
പിന്നാലെ ഏറെ പ്രതീക്ഷയുമായെത്തിയ ലോകേഷ് രാഹുലും ഗ്യാലറിയിലേക്ക് മടങ്ങി. ഇംഗ്ലീഷ് ബൗളിംഗിന് മുന്നില്‍ ഓരോ വിക്കറ്റുകളായി വീണപ്പോള്‍ പിടിച്ചു നിന്നത് ഇഷന്‍ കിഷനും, ചഹാറും മാത്രം.ഇഷന്‍ കിഷന്‍ 30, ചഹാര്‍ 39 റന്‍സും നേടി ഇന്ത്യയെ 172 എന്ന ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങി ഇംഗ്ലണ്ട് ലയന്‍സിനും ഗ്രീന്‍ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാനായില്ല.
ആദ്യ ഓവര്‍ മുതല്‍ തന്നെ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ന്മാരും ഗ്യാലറിയിലേക്ക് മടങ്ങിത്തുടങ്ങി. ഇംഗ്ലീഷ് നിരയില്‍ പോരാട്ടവീര്യം പുറത്തെടുത്തത് ബെന്‍ ടുക്കറ്റ് മാത്രം.39 രന്‍സാണ് ടുക്കറ്റ് നേടിയത്. ഇന്ത്യന്‍ ബോളരമാര്‍ ഗ്രീന്‍ഫീല്‍ഡില്‍ നിറങ്ങാടിയപ്പോള്‍ ഇംഗ്ളണ്ട് ലയന്‍സ് 111ന് പുറത്തായി.ക്രുനാല്‍ പാണ്ഡ്യ 4 വിക്കറ്റ് നേടി കളിയിലെ താരമായി. അടുത്ത മത്സരത്തില്‍ ആശ്വാസജയം കണ്ടെത്താനാകും ഇംഗ്ളണ്ട് ലയന്‍സിന്റെ ലക്ഷ്യം
https://www.facebook.com/Malayalivartha