കര്‍ണാടകയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലിലേക്ക്

കര്‍ണാടകയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലില്‍ കടന്നു. 279 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ സൗരാഷ്ട്ര 91.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും ഷല്‍ഡണ്‍ ജാക്‌സണുമാണ് സൗരാഷ്ട്രയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ജാക്‌സണ്‍ (100) സെഞ്ചുറി നേട്ടത്തിനു പിന്നാലെ പുറത്തായപ്പോള്‍ 131 റണ്‍സുമായി പൂജാര പുറത്താകാതെ നിന്നു. മാന്‍ ഓഫ് ദി മാച്ച് പൂജാരയാണ് .
https://www.facebook.com/Malayalivartha