ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യന്‍ വനിതാ ടീം പരമ്പര സ്വന്തമാക്കി

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യന്‍ വനിതാ ടീം പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 44.2 ഓവറില്‍ 161 റണ്‍സിന് പുറത്തായി. സ്മൃതി മന്ദാന ഒരിക്കല്‍ക്കൂടി മുന്നില്‍നിന്നു പടനയിച്ചതോടെ, ഇന്ത്യ 32.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
പരമ്പരയിലെ മൂന്നാം മല്‍സരം ഫെബ്രുവരി ഒന്നിന് ഹാമില്‍ട്ടണില്‍ നടക്കും. ഓപ്പണര്‍ സ്മൃതി മന്ദാന (90*), ക്യാപ്റ്റന്‍ മിതാലി രാജ് (63*) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. 82 പന്തുകള്‍ നേരിട്ട മന്ദാന, 13 ബൗണ്ടറിയും ഒരു സിക്‌സും നേടി പുറത്താകാതെ നിന്നു. നാലാം ഏകദിന സെഞ്ചുറി നേടിയ മന്ദാനയായിരുന്നു ആദ്യ മല്‍സരത്തിലും ഇന്ത്യന്‍ വിജയശില്‍പി. ക്യാപ്റ്റന്‍ മിതാലി രാജ് അര്‍ധസെഞ്ചുറി നേടി. 111 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം മിതാലി 63 റണ്‍സ് നേടി. കിവീസിന് വേണ്ടി അന്ന പാറ്റേഴ്‌സണ്‍, ലിയ തഹുഹു എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡിന് അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആമി സാറ്റര്‍ത്‌വൈറ്റിന്റെ ഇന്നിങ്‌സാണ് ആശ്വാസമായത്.
https://www.facebook.com/Malayalivartha