ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്കു ബാറ്റിംഗ് തകര്‍ച്ച... ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 30.5 ഓവറില്‍ വെറും 92 റണ്‍സിന് എല്ലാവരും പുറത്ത്

ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്കു ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 30.5 ഓവറില്‍ വെറും 92 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടും മൂന്നു വിക്കറ്റെടുത്ത ഗ്രാന്റ്‌ഹോമുമാണ് ഇന്ത്യയെ തകര്‍ത്തത്. വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു ബോള്‍ട്ടിന്റെ പ്രകടനം. 18 റണ്‍സ് നേടി പുറത്താകാതെനിന്ന യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.
വിരാട് കോഹ്ലിക്കു വിശ്രമം അനുവദിച്ചാതിനാല്‍, 200ാം ഏകദിനം കളിക്കുന്ന രോഹിത് ശര്‍മയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. അരങ്ങേറ്റ താരം ശുഭ്മന്‍ ഗില്‍ ഒന്പത് റണ്‍സെടുത്ത് ബോള്‍ട്ടിന് ഇരയായി മടങ്ങി. പരിക്കിനെ തുടര്‍ന്ന് മുന്‍ നായകന്‍ എം.എസ്.ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
https://www.facebook.com/Malayalivartha