Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ കണ്ണീരണിഞ്ഞ് യുവ്‌രാജ് സിംഗ്

11 JUNE 2019 11:24 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ താരം യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിന, ട്വന്റി20 ലോകകപ്പു നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായിരുന്നു യുവരാജ് സിങ്. ഇന്ത്യയുടെ 2011 ലോകകപ്പ് കിരീടനേട്ടത്തിലും മുഖ്യപങ്കുവഹിച്ചിരുന്നു.

40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വെന്റി ട്വന്റി മല്‍സരങ്ങളുമാണ് യുവരാജ് സിംഗ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 36.55 ശരാശരിയില്‍ 8701 റണ്‍സ് നേടിയിട്ടുള്ള താരം 111 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 14 സെഞ്ചുറികളും ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികളും നേടിയിട്ടുണ്ട്.

ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ യുവരാജ് സിങ് തന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നുണ്ട്. അതിങ്ങനെയാണ്, 'പ്രതീക്ഷ കൈവിടരുത്.. ഒരിക്കലും' (നെവര്‍ ഗിവ് അപ്)! ക്രിക്കറ്റ് പിച്ചില്‍ മാത്രമല്ല, ഗ്രൗണ്ടിനു പുറത്തും യുവരാജ് സിങ്ങിനെ മുന്നോട്ടു നയിച്ചത് ഇതേ ഫിലോസഫിയാണെന്ന്, തോല്‍വി ഉറപ്പിച്ച പല മത്സരങ്ങളും ഒറ്റയാള്‍ പോരാട്ടത്തിലൂടെ രക്ഷിച്ചെടുത്ത താരമാണ് യുവരാജ്‌സിംഗെന്ന് അറിയുന്നവരെല്ലാം സമ്മതിയ്ക്കും.

കുട്ടിക്കാലത്ത് ടെന്നിസിലും റോളര്‍ സ്‌കേറ്റിങ്ങിലും ആയിരുന്നു യുവരാജിന് താല്‍പര്യം. എന്നാല്‍ അച്ഛന്‍ യോഗ്‌രാജ് സിങ്ങിന്റെ കടുപിടുത്തം അന്നു യുവരാജിനു വിനയായി ഭവിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ കൂടിയായ യോഗ്രാജിന് ഒരു കാര്യത്തിലേ നിര്‍ബന്ധം ഉണ്ടായിരുന്നുള്ളു. സ്‌പോര്‍ട്‌സിലാണ് മകനു താല്‍പര്യം എങ്കില്‍ യുവരാജ് കളിക്കുന്നത് ക്രിക്കറ്റ് ആയിരിക്കണം. അണ്ടര്‍ 14 ദേശീയ റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ യുവരാജ് നേടിയ സ്വര്‍ണമെഡല്‍ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് യോഗ്രാജ് മകനോടു പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ' റോളര്‍ സ്‌കേറ്റിങ്ങിനെപ്പറ്റി മറന്നേക്കൂ, ഇനി ശ്രദ്ധ ക്രിക്കറ്റില്‍ മതി.'

2000-ല്‍ മുഹമ്മദ് കൈഫിനു കീഴില്‍ ശ്രീലങ്കയില്‍ അണ്ടര്‍ 19 ലോകകപ്പിന് ഇറങ്ങിയ ടീം ഇന്ത്യ കിരീടം നേടിയപ്പോള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം കാട്ടിയ യുവരാജായിരുന്നു പരമ്പരയിലെ താരം. അതേവര്‍ഷം ഐസിസി നോക്കൗട്ട് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്കും യുവരാജിനു വിളിയെത്തി.

ഗ്ലെന്‍ മഗ്രോ, ബ്രെറ്റ് ലീ, ജെയ്‌സന്‍ ഗില്ലസ്പി എന്നീ പേസ് അതികായന്‍മാര്‍ ഉള്‍പ്പെട്ട ഓസീസിനെതിരെ 80 പന്തില്‍ നേടിയ 84 റണ്‍സോടെ ഇന്ത്യന്‍സീനിയര്‍ ടീമിലേയ്ക്കും ആരാധകരുടെ ഹൃദയത്തിലേക്കും കയറുകയായിരുന്നു. പിന്നീടുള്ള 17 വര്‍ഷം ഇന്ത്യന്‍ മധ്യനിരയിലെ വിശ്വസ്തന്റെ റോള്‍ യുവരാജ് ഭംഗിയാക്കി. കേളീമികവ് കൊണ്ടും ആരാധകവൃന്ദത്തിന്റെ വലിപ്പം കൊണ്ടും ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹോട്സ്റ്റാര്‍ തന്നെയായിരുന്നു യുവരാജ്‌സിംഗ്!

ഇന്ത്യ കിരീടം നേടിയ 2011 ഏകദിന ലോകകപ്പില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന്റെ നട്ടെല്ലായിരുന്നു ഈ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍. 362 റണ്‍സും 15 വിക്കറ്റും േനടി യുവരാജ് കാഴ്ചവച്ച ഓള്‍റൗണ്ട് പ്രകടനമാണ് സ്വന്തം നാട്ടില്‍ കിരീടമുയര്‍ത്താന്‍ ഇന്ത്യയെ പ്രാപ്തരാക്കിയത്. ഈ ലോകകപ്പില്‍ നാലു മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങള്‍ നേടിയ യുവി, ലോകകപ്പിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ലോകകപ്പിനു തൊട്ടുപിന്നാലെ കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കെ അര്‍ബുദ ബാധിതനായ യുവിയുടെ അതിജീവനവും തിരിച്ചുവരവും കായികരംഗത്തെ പ്രചോദനാത്മകമായ ഏടുകളിലൊന്നാണ്. കാന്‍സര്‍ രോഗത്തില്‍നിന്നു മുക്തനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ യുവരാജ് പിന്നീടു കാന്‍സറിനെതിരെ പോരാട്ടത്തിനും സമയം നീക്കിവച്ചു. കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി അമ്മ ശബ്‌നം സിങ്ങുമൊത്ത് 'യുവി കാന്‍' ഫൗണ്ടേഷന് രൂപം നല്‍കി. കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി 'ഡബ്ലിയുവൈസി ഫാഷന്‍' എന്ന പേരിലുള്ള സ്‌പോര്‍ട്‌സ് ബ്രാന്‍ഡും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2003-ല്‍ ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തിലൂടെ ടെസ്റ്റ്് കരിയര്‍ തുടങ്ങിയ യുവരാജ്‌സിംഗ് താരതമ്യേന തിളക്കം കുറഞ്ഞ തന്റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടത് 2012-ല്‍ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തിനു ശേഷമാണ്.

ഇന്ത്യന്‍ പ്രീയമര്‍ ലീഗിലും ഏറെക്കാലം തിളക്കമുള്ള താരമായി നിന്ന യുവരാജ് കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനാണ് കളിച്ചത്. 2014-ലെ താരലേലത്തില്‍ 14 കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തൊട്ടടുത്ത വര്‍ഷം 16 കോടിക്ക് അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ആയിരുന്ന ഇന്നത്തെ ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. 2016- ല്‍ ഏഴു കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കു ചേക്കേറിയ യുവിക്ക് പിന്നീട് തിരിച്ചിറക്കത്തിന്റെ കാലമായിരുന്നു. അവസാന രണ്ടു സീസണില്‍ അടിസ്ഥാനവിലയ്ക്കാണ് വിവിധ ടീമുകളുടെ ഭാഗമായത്.

''22 അടി നീളമുള്ള ക്രിക്കറ്റ് പിച്ചിനു ചുറ്റുമാണ് ഞാന്‍ 25 വര്‍ഷങ്ങള്‍ ചെലവഴിച്ചത്. 17 വര്‍ഷം രാജ്യാന്തര ക്രിക്കറ്റ് കളിച്ചു. എന്നെ ഞാനാക്കിയതും, എനിക്ക് ഉള്ളതെല്ലാം നല്‍കിയതും ക്രിക്കറ്റാണ്'' എന്നു പറയുന്ന താരം ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. നാലു മല്‍സരങ്ങളില്‍ മാത്രം അവസരം ലഭിച്ച യുവി, പ്രകടനം മോശമായതിനെ തുടര്‍ന്ന് ടീമിനു പുറത്തായി. രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങിവരവുണ്ടാകില്ലെന്ന തിരിച്ചറിവിലാണ് വിരമിക്കല്‍ പ്രഖ്യാപനം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു  (45 minutes ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (1 hour ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (1 hour ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (1 hour ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (2 hours ago)

Andhra-Pradesh രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു  (2 hours ago)

കേരളപ്പിറവി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആര്യനാട് ബൈക്കപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

,രാജിവെച്ച് കൃഷിപ്പണിക്ക് പോകും- അണ്ണാമലൈ  (2 hours ago)

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല  (3 hours ago)

സ്വർണം കൊണ്ട് നിർമിച്ച ടോയ്‌ലറ്റ് ലേലത്തിന്  (4 hours ago)

ഏഷ്യാ കപ്പ് ട്രോഫി രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും  (4 hours ago)

ആശമാർക്കിടയിൽ രാഹുൽ എത്തി പെണ്ണുങ്ങൾ കൂട്ടത്തോടെ കെട്ടിപിടിച്ചു സതീശൻ ഇറങ്ങി പോയി! റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് രാഹുൽ  (4 hours ago)

MOSAD മൊസാദും ഐഡിഎഫും അതീവ ജാഗ്രതയിൽ  (4 hours ago)

പിണറായിയെ ഒറ്റി മന്ത്രി രാഹുലിനെ പിടിച്ച് മടിയിൽ ഇരുത്തി..! സർക്കാർ പരിപാടിയിൽ രാഹുൽ തീ..! ഉമ്മചാണ്ടിക്ക് ജയ് വിളി !  (4 hours ago)

Malayali Vartha Recommends