Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..

ഭക്ഷണത്തിലൊളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തെകുറിച്ചുള്ള വിമര്‍ശന പോസ്റ്റില്‍ ഉദരത്തില്‍ കുട്ടിയുള്ള ആന 'കൊമ്പനാന': രോഹിത്തിന്റെ ചിത്രത്തിന് 'ട്രോള്‍ മഴ'

06 JUNE 2020 07:02 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടകവസ്തുവുള്ള പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തെ വിമര്‍ശിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഇട്ട പോസ്റ്റിന് 'ട്രോള്‍ മഴ'. ആനയോട് മനുഷ്യന്‍ കാട്ടിയ ക്രൂരതയെ വിമര്‍ശിച്ച് എഴുതിയ ലഘു കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ് രോഹിത്തിന് വിനയായത്.

ആന ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ഉദരത്തിനുള്ളില്‍ ആനക്കുട്ടിയുടെ ചിത്രം കൂടി ചേര്‍ത്തെങ്കിലും കൊമ്പനാനയുടെ ചിത്രമായിരുന്നു അമ്മയാനയുടെ സ്ഥാനത്ത്! ഇതോടെ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ പിഴവ് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് കമന്റിട്ടത്. ഇതുവരെ രോഹിത് ചിത്രം പിന്‍വലിച്ചിട്ടില്ല.

അതേസമയം, ആഫ്രിക്കന്‍ ആനകളില്‍ പിടിയാനകള്‍ക്കും കൊമ്പുണ്ടെന്നും രോഹിത് പോസ്റ്റ് ചെയ്തിരിക്കുന്നത് ആഫ്രിക്കന്‍ ആനയുടെ ചിത്രമാണെന്നുമുള്ള ന്യായീകരണങ്ങളുമുണ്ട്. എന്തായാലും ട്രോളുകള്‍ക്ക് കുറവില്ല. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്‍ ഉള്‍പ്പെടെയുള്ളവര്‍ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ കമന്റിട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ചിത്രത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയുള്ള കമന്റുകളുമുള്ളത്.

'മനുഷ്യരാശിയുടെ ഈ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിഷ്‌കളങ്കയും നിരുപദ്രവകാരിയും സുന്ദരിയുമായ ഒരു സൃഷ്ടിയെ ഇത്ര നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ എങ്ങനെയാണ് കഴിയുക? ഏറ്റവും കഠിനമായ രീതിയില്‍ തന്നെ ഈ വിഷയം കൈകാര്യം ചെയ്യണം. ഈ ലോകത്തെ കൂടുതല്‍ മികച്ചതാക്കാന്‍ നമുക്ക് കാരുണ്യവും ദയയും കൂടിയേ തീരൂ. മാത്രമല്ല, നമ്മുടെ ചെയ്തികള്‍ക്ക് ഉത്തരവാദിത്വവും വേണം' - കൊമ്പനാനയുടെ ചിത്രത്തിനൊപ്പം രോഹിത് കുറിച്ചു.

നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി, ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍, മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്‍ തുടങ്ങിയവരും ആനയോടുള്ള ക്രൂരതയെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അതിനിടെ, മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ നിശബ്ദരായിരിക്കുകയും ആന ചരിഞ്ഞപ്പോള്‍ പ്രതിഷേധവുമായി എത്തുകയും ചെയ്യുന്ന രോഹിത് ഉള്‍പ്പെടെയുള്ളവരുടെ നിലപാടിനെ വിമര്‍ശിച്ചും ഒട്ടേറെ കമന്റുകളുണ്ട്.

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അതിനും ഒരാഴ്ച മുമ്പ് പരുക്കേറ്റതായാണ് ഫോറസ്റ്റ് സര്‍ജന്‍ അറിയിച്ചത്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാന്‍ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആനയെ രക്ഷപെടുത്തുന്നതിന് രണ്ട ്കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന ഗര്‍ഭിണിയായിരുന്നു എന്ന് കണ്ടെത്തിയത് എല്ലാവരെയും സങ്കടത്തിലാഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് രാജ്യം മുഴുവൻ മാറുകയാണെന്ന്; ഇനി കേരളത്തിന്റെ ഊഴമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 minutes ago)

ഞങ്ങൾക്ക് ഒന്നും അറിയില്ല സാറേ...! ബസ് വളഞ്ഞ് MDMA കയ്യോടെ തൂക്കി പോലീസ് കരഞ്ഞ് തൂറി മെഴുകി പെണ്ണുങ്ങൾ..!  (1 hour ago)

ക്രൂര കൊലപാതകം.... നടുറോഡിൽ സർക്കാർ ഉദ്യോ​ഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

ഞങ്ങൾക്ക് ഒന്നും അറിയില്ല സാറേ...! ബസ് വളഞ്ഞ് MDMA കയ്യോടെ തൂക്കി പോലീസ് കരഞ്ഞ് തൂറി മെഴുകി പെണ്ണുങ്ങൾ..!  (1 hour ago)

കെഎസ്ആർടിസി ബസിൽ മിനിവാൻ ഇടിച്ച് നിരവധി പേർക്ക് പരുക്ക്  (1 hour ago)

കെ ജയകുമാർ ചുമതലയേറ്റു...  (1 hour ago)

താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍...  (1 hour ago)

ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു  (2 hours ago)

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്.... മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം  (2 hours ago)

സു​ഹൃ​ത്തി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖാ​ന്ത​രം അ​ന​ധി​കൃ​ത​മാ​യി  (2 hours ago)

മകളുടെ അവസരോചിതമായ ഇടപെടൽ.... അച്ഛന് ജീവൻ തിരിച്ചു കിട്ടി  (3 hours ago)

പവന് 1140 രൂപയുടെ കുറവ്  (3 hours ago)

21 പേരെ കാണാതായി  (3 hours ago)

ഭയന്നോടുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു..  (4 hours ago)

ശത്രുക്കളെ നേരിടാനും അവരുടെ മേൽ വിജയം നേടാനും ഇന്ന് സാധിക്കും. നിലവിൽ നടക്കുന്ന കേസുകളിൽ വിജയം ലഭിക്കാൻ സാധ്യത  (4 hours ago)

Malayali Vartha Recommends