Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഐ.പി.എല്ലിന്റെ ചൈനീസ് ബന്ധം; ബഹിഷ്‌കരിക്കുമെന്ന് ഒരു കൂട്ടര്‍; വിവോ ഐ.പി.എല്ലിന്റെ മുഖ്യ സ്‌പോണ്‍സറായി നിലനിര്‍ത്തി; ഐ.പി.എല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍

03 AUGUST 2020 12:46 PM IST
മലയാളി വാര്‍ത്ത

ഐ.പി.എല്‍ 2020 സീസണ്‍ യു.എ.ഇയില്‍ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് ബി.സി.സി.ഐ. സെപ്റ്റംബര്‍ 19 ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. ഇതിന് ഇന്നലെ ചേര്‍ന്ന ബി.സി.സി.ഐ- ഐ.പി.എല്‍ ഭരണസമിതികള്‍ അംഗീകാരം നല്‍കുകയും ചെയ്തു. ഇതിനിടെ മറ്റൊരു വിവാദം കൂടി കത്തികയറുന്നുണ്ട്. ഐ.പി.എല്ലിലെ മുഖ്യ സ്‌പോണ്‍സര്‍മാരായ വിവോക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ചൈനീസ് മൊബൈല്‍ കമ്പനിയാണ്. രാജ്യത്ത് ചൈന ബഹിഷ്‌കരണം ശക്തമാണെങ്കിലും പ്രധാന സ്‌പോണ്‍സര്‍മാരായി ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ തുടരും എന്നും ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതാണ് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്.

ഐപിഎല്‍ ഭരണസമിതിയുടെ തീരുമാനം വന്നതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. ഐപിഎല്‍ ബഹിഷ്‌കരിക്കണം എന്ന ആവശ്യവുമായി സാമൂഹ്യമാധ്യമങ്ങളില്‍ ക്യാംപയിന്‍ ആരംഭിച്ച ഇക്കൂട്ടര്‍ ബൈക്കോട്ട് ഐ.പി.എല്‍ ഹാഗ്ടാകും ഇറക്കി. ഈ ഹാഷ്ടാഗ് ഇതിനോടകം വൈറലാക്കുകയും ചെയ്തു. വിവോ ഉള്‍പ്പടെയുള്ള എല്ലാ സ്‌പോണ്‍സര്‍മാരെയും നിലനിര്‍ത്താനാണ് ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചത്. ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍ എന്ന നിലയില്‍ 440 കോടി രൂപയാണ് വിവോ എല്ലാ വര്‍ഷവും ഐപിഎല്ലിന് കൈമാറുന്നത്. അഞ്ച് വര്‍ഷത്തെ ഈ കരാര്‍ 2022ലാണ് അവസാനിക്കുക. കൊവിഡ് മഹാമാരിക്കിടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സറെ കണ്ടെത്തുക ബിസിസിഐക്ക് വെല്ലുവിളിയായിരുന്നു. ഈ സാഹര്യത്തിലാണ് വിവോയെ തുടരാന്‍ ഐ.പി.എല്‍ ഭരണസമിതി അംഗീകാരം നല്‍കിയത്.

അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യ- ചൈന ബന്ധങ്ങള്‍ സംഘര്‍ഷഭരിതമാകുന്നത്. ബൈക്കോട്ട് ചൈന ക്യാമ്പനുകള്‍ ശക്തമാകുകയും ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിരവധി കരാറുകളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കി. ചൈനീസ് കമ്പനികളെയും ചൈനീസ് ഉല്‍പ്പന്നങ്ങളെയും ഒഴിവാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിര്‍ഭര്‍ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇങ്ങനെ ഇന്ത്യ ചൈനയെ ബഹിഷ്‌കരിക്കുന്നതിന് ഇടയിലാണ് ഒരു ചൈനീസ് കമ്പനി ഇന്ത്യയിലെ പ്രധാന കായിക മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത്.

ഐപിഎല്‍ പതിമൂന്നാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് നടക്കുക. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവയാണ് വേദികള്‍. ഫൈനല്‍ ഞായറാഴ്ച നടക്കാത്ത ആദ്യ സീസണ്‍ ആവും ഇത്. ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends