Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഗാംഗുലിയോട് ഷാറൂഖ് ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു; ഗാംഗുലിയെ അപമാനിച്ചു; കെ.കെ.ആറില്‍ നിന്നും പുറത്താക്കി; അഭിജിത്ത് ഭട്ടചാര്യയുടെ വെളിപ്പെടുത്തല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം; ഗാംഗുലി നേരിട്ട അവഗണനകള്‍

11 SEPTEMBER 2020 09:59 AM IST
മലയാളി വാര്‍ത്ത

ഇന്ന് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിന്റെ തന്നെ അവസാന വാക്കിയായി മാറുകയാണ്. അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപിറ്റനായിരുന്ന സൗരവ് ഗാംഗുലിക്ക് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കാരിയറിന്റെ അവസാനനാളുകളില്‍ നേരിണ്ടേണ്ടി വന്നത് കനത്ത് അവഗണനയായിരുന്നു. ബി.സി.സി.ഐയുടെ ഭാഗത്തു നിന്നും അദ്ദേഹം നേരിട്ട അവഗണന അന്നു തന്നെ വളരെയധികം ചര്‍ച്ചയായതാണ്. എന്നാല്‍ ഐ.പി.എല്ലും അദ്ദേഹം കനത്ത് അവഗണനയാണ് നേരിട്ടത്. 2008 യില്‍ ഐ.പി.എല്‍ ആരംഭിക്കുമ്പോള്‍ സൗരവ് ഗാംഗുലിയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐക്കണ്‍ താരം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയുടെയും യുവരാജ് സിംഗ് പഞ്ചാബിന്റെയും രാഹുല്‍ ദ്രാവിഡ് ബാംഗ്ലൂരുവിന്റെയും ധോണി ചെന്നൈയുടെയും ഐക്കണ്‍ താരമായിരുന്നു. ഇതില്‍ സച്ചിനും ധോണിയും ഒഴികെയുള്ള താരങ്ങള്‍ക്ക് ഫ്രഞ്ചസികളില്‍ നിന്നും അപമാനം നേരിട്ടു. അത്തരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫ്രഞ്ചസി ഉടമയായ ഷാറൂഖ് ഖാനില്‍ നിന്നും സൗരവ് ഗാംഗുലി കനത്ത അപമാനം നേരിട്ടുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ബോളിവുഡിലെ പ്രശ്‌സത ഗായകന്‍ അഭിജിത് ഭട്ടാചാര്യയാണ്.

ഐപിഎല്ലിന്റെ ആദ്യ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. എന്നാല്‍ ടീമിന് സെമിയിലെത്താന്‍ പോലും സാധിച്ചില്ല. ഇതോടെ 2009ല്‍ ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കി. 2011 ലെ താരലേലത്തിനു മുന്‍പ് കൊല്‍ക്കത്ത ടീമില്‍നിന്നും ഗാംഗുലിയെ പുറത്താക്കി. ലേലത്തില്‍ ആരും വാങ്ങാതിരുന്ന ഗാംഗുലി ഫാസ്റ്റ് ബോളര്‍ ആശിഷ് നെഹ്‌റയ്ക്കു പകരക്കാരനായി പുണെ വാരിയേഴ്‌സ് ഇന്ത്യയിലാണു കളിച്ചത്. കൊല്‍ക്കത്ത ടീമുമായുള്ള ഗാംഗുലിയുടെ പ്രശ്‌നങ്ങളില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികരിച്ചിരിക്കുകയാണ് മുതിര്‍ന്ന ഗായകന്‍ അഭിജിത് ഭട്ടാചാര്യ. ദാദയോട് ഷാറൂഖ് ഖാന്‍ മോശമായാണ് പെരുമാറിയതെന്നാണു ഗായകന്റെ ആരോപണം. സൗരവ് ഗാംഗുലിയുടെ മനോവീര്യം കെടുത്തി. ഷാറൂഖ് ഖാന്‍ കെകെആര്‍ ഉണ്ടാക്കി, ഗാംഗുലിയെ നീക്കി. അതിനു വേണ്ടി മാത്രമാണ് അദ്ദേഹം വന്നതെന്നാണു തോന്നുന്നത്. ക്രിക്കറ്റില്‍ ക്യാപ്റ്റന്റെ ചുമതലയെന്താണെന്നു നമുക്ക് കാണിച്ചു തരികയാണു ഗാംഗുലി ചെയ്തത്. എന്നാല്‍ ഗ്രെഗ് ചാപ്പലിന്റെയും കിരണ്‍ മോറെയുടെയും താല്‍പര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോവീര്യം കെടുത്തിയെന്ന് അഭിജിത് ഭട്ടാചാര്യ പറഞ്ഞു.

ഗാംഗുലിയെ പുറത്താക്കി മറ്റാരെയെങ്കിലും തിരഞ്ഞെടുക്കാന്‍ ഷാറൂഖ് പറഞ്ഞതായും ഭട്ടാചാര്യ ആരോപിച്ചു. ഐപിഎല്‍ കണ്ട് എന്റെ സമയം കളയാറില്ല. എന്നാല്‍ ഗള്ളി ക്രിക്കറ്റ് കളിക്കാറുണ്ട്. അതിലാണു കൂടുതല്‍ വിനോദമെന്നും ഭട്ടാചാര്യ വ്യക്തമാക്കി. ഐപിഎല്‍ കരിയറില്‍ 59 മത്സരങ്ങളാണു ഗാംഗുലി കളിച്ചിട്ടുള്ളത്. 1349 റണ്‍സ് ഐപിഎല്ലില്‍നിന്ന് നേടി. 25 റണ്‍ ശരാശരിയുള്ള ഗാംഗുലിക്ക് ഐ.പി.എല്ലില്‍ ഏഴ് അര്‍ധ സെഞ്ചറികളും നേടിട്ടുണ്ട്. 2012 ല്‍ പുണെയില്‍ കൊല്‍ക്കത്തയ്‌ക്കെതിരായിട്ടായിരുന്നു ഗാംഗുലിയുടെ അവസാന ഐപിഎല്‍ മത്സരം. ഒരെ സമയം ബി.സി.സി.ഐയുടെയും ഐ.പി.എല്‍ ഉടമകളുടെയും അപമാനത്തിന് ഇടയായെങ്കിലും ഗാംഗുലിയുടെ മടങ്ങിവരവ് ഇവര്‍ക്കെല്ലാം ഇപ്പോള്‍ അത്ഭുതമാണ്. കാര്യങ്ങള്‍ നേരാവണ്ണം പോകുകയാണെങ്കില്‍ ഉറപ്പായും ഐ.സി.സിയുടെ അടുത്ത ചെയര്‍മാന്‍ സൗരവ് ഗാംഗുലിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (17 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (21 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (23 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (28 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (34 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (48 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

Malayali Vartha Recommends