Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുമിച്ച് ജീവനൊടുക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി.. കഴുത്തിൽ കുരുക്കിട്ടപ്പോൾ വൈശാഖൻ പെട്ടെന്നു താഴെയിറങ്ങി യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു..കെട്ടറുത്ത് നിലത്തു കിടത്തിയും ബലാത്സംഗം..


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..

ഐ പി എല്‍: സീസണിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിനു കീഴടക്കി

23 SEPTEMBER 2020 06:00 AM IST
മലയാളി വാര്‍ത്ത

സീസണിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിനു കീഴടക്കി രാജസ്ഥാന്‍ റോയല്‍സിന് വിജയം. നേരത്തെ സഞ്ജു സാംസണ്‍ (32 പന്തില്‍ 74), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (47 പന്തില്‍ 69) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ മിന്നല്‍ പ്രകടനത്തിന്റെയും ബലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ മലയാളി 'വെടിക്കെട്ട്' തുടരുന്നു. കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ദേവ്ദത്ത് പടിക്കലായിരുന്നു താരമെങ്കില്‍, ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണിന്റേതായിരുന്നു ഊഴം. തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ (32 പന്തില്‍ 74), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (47 പന്തില്‍ 69) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ മിന്നല്‍ പ്രകടനത്തിന്റെയും ബലത്തില്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 216 റണ്‍സെടുത്തു. സഞ്ജു പുറത്തായശേഷം രാജസ്ഥാന്റെ റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞെങ്കിലും അവസാന ഓവറില്‍ ആര്‍ച്ചറിന്റെ ആളിക്കത്തലാണ് സ്‌കോര്‍ 200 കടത്തിയത്.

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്.ധോണി രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്സ്വാളിനെ (6 പന്തില്‍ 6) മൂന്നാം ഓവറില്‍ ദീപക് ചഹാര്‍ പുറത്താക്കിയെങ്കിലും, രണ്ടാം വിക്കറ്റില്‍ സ്മിത്തും സഞ്ജുവും ചേര്‍ന്ന് 121 റണ്‍സാണ് വാരിക്കൂട്ടിയത്. സ്പിന്നര്‍മാരായ പിയൂഷ് ചൗളയെയും രവീന്ദ്ര ജഡേജയേയും സഞ്ജു കണക്കിന് 'തല്ലി'. എട്ടാം ഓവറില്‍ മാത്രം 28 റണ്‍സാണ് ചൗള വഴങ്ങിയത്. ചെന്നൈയ്ക്കായി സാം കറന്‍ മൂന്നു വിക്കറ്റെടുത്തു.

സഞ്ജുവിനെ 12-ാം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ദീപക് ചഹാര്‍ കയ്യിലൊതുക്കിയപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ 132-2 എന്ന നിലയിലായി. ഒരുസമയത്ത് 250 കടക്കുമെന്ന് തോന്നിച്ച രാജസ്ഥാനെ, പിന്നീട് ചെന്നൈ ബോളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഒരറ്റത്ത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നിലയുറപ്പിച്ചപ്പോള്‍ മറുവശത്ത് വിക്കറ്റ് കൊഴിഞ്ഞതാണ് തിരിച്ചടിയായത്. സഞ്ജുവിന് പിന്നാലെവന്ന ഡേവിഡ് മില്ലര്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ഒരു പന്തുപോലും നേരിടാനാകാതെ മില്ലര്‍ റണ്ണൗട്ടായാണ് മടങ്ങിയത്. റോബിന്‍ ഉത്തപ്പയും (9 പന്തില്‍ 5) കാര്യമായ സംഭവന ചെയ്തില്ല. ടീമിലെ പുതുമുഖം രാഹുല്‍ ടെവാട്ടിയയെ (8 പന്തില്‍ 10) സാം കറന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. അതേ ഓവറില്‍ തന്നെ റയാന്‍ പരാഗിനെയും (4 പന്തില്‍ 6) കറന്‍ ധോണിയുടെ കൈകളില്‍ എത്തിച്ചു.

217 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയുടെ ഇന്നിങ്‌സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ അവസാനിച്ചു. ഫാഫ് ഡുപ്ലെസി (37 പന്തില്‍ 72), ഷെയ്ന്‍ വാട്സന്‍ (21 പന്തില്‍ 33) എന്നിവര്‍ ചെന്നൈയ്ക്കായി പൊരുതിയെങ്കിലും വിജയത്തീരത്ത് എത്തിക്കാനായില്ല. നാല് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുല്‍ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്. മുരളി വിജയ് (21 പന്തില്‍ 21), സാം കറന്‍ (6 പന്തില്‍ 17), ഋതുരാജ് ഗെയ്ക്വാദ് (പൂജ്യം), കേദാര്‍ ജാദവ് (16 പന്തില്‍ 22), എം.എസ്.ധോണി( 17 പന്തില്‍ പുറത്താകാതെ 29), രവീന്ദ്ര ജഡേജ (2 പന്തില്‍ പുറത്താകാതെ 1) എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

44-കാരന് പുതുജീവൻ നൽകി കൊച്ചി അമൃത ആശുപത്രി  (7 minutes ago)

യുവതി വൈശാഖന്റെ ബന്ധു  (16 minutes ago)

ഉച്ചയോടെ പവന് വീണ്ടും 1400 രൂപയുടെ വർദ്ധനവ്  (36 minutes ago)

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശവുമായി  (1 hour ago)

അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്....  (1 hour ago)

കീം 2026 പ്രവേശനത്തിന് ജനുവരി 31 വരെ  (1 hour ago)

കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച്  (1 hour ago)

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (2 hours ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (2 hours ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (3 hours ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (3 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (3 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (4 hours ago)

Malayali Vartha Recommends