Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്


ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനന​ഗരം


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 

ധോണിക്ക് ഇതു എന്തുപറ്റി; ബാറ്റിംഗ് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കുന്നു; വീക്കറ്റ് പിന്നീലെ ഡി.ആര്‍.എസ് സംവിധാനത്തിന് ഇന്നലെ സംഭവിച്ചത് വലിയ അബന്ധം; നല്‍കേണ്ട വന്നത് വലിയ വിജയം; പഴയ ധോണിയുടെ നിഴല്‍ മാത്രമാകുന്ന പുതിയ ധോണി

26 SEPTEMBER 2020 04:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍. ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ബാറ്റിംഗ് നിരയില്‍ മുന്നോട്ട് വരുന്ന ധോണിയെ മാത്രം കണ്ടു ശീലിച്ച ആരാധകര്‍ ഇപ്പോള്‍ ഐ.പി.എല്ലില്‍ കാണുന്നത് മറ്റൊരു ധോണിയെയാണ്. ആദ്യ മത്സരത്തില്‍ അബാട്ടി റായിഡുവിന്റെയും ഡുപ്ലസിയുടെയും മികവില്‍ ചെന്നൈ ചാമ്പ്യന്‍മാരായ മുംബൈയെ പരായപ്പെടുത്തിയെങ്കിലും മറ്റു രണ്ടു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ പരാജയം കുറച്ച് കൂടി കഠിനമേറിയതാണ്. കാരണം മത്സരത്തില്‍ വിജയിക്കനായി ഒരു ശ്രമം നടത്താന്‍ പോലും ചെന്നൈ തയ്യാറാകാത്തത് ചെന്നൈ ആരാധകരെ തീര്‍ത്തും നിരാശരാക്കി. രാജസ്ഥാനനെതിരായ മത്സരത്തിലെ ആദ്യ പരാജയത്തിലും ധോണി ആരാധകര്‍ക്ക് ആശ്വാസമായത് അവസാന ഓപ്പറിലെ വെടിക്കെട്ട് സിക്‌സറുകള്‍ ആണെങ്കില്‍ ഇന്നലത്തെ മത്സരത്തിലെ ആശ്വാസം വിക്കറ്റ് കീപ്പിംഗിലെ കേച്ച് തന്നെയാണ്. ഒരു കിടിലന്‍ ഫുള്‍ ഡൈവ് ക്യാച്ചെടുത്താണ് ധോനി ഇന്നലെ ആരാധകരെ അമ്പരപ്പിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് ധോനിയുടെ പറക്കും ക്യാച്ച് വന്നത്. ചെന്നൈയുടെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ എറിഞ്ഞ ബോള്‍ ബൗണ്ടറി കടത്താനൊരുങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ശ്രമം പാളി. ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് സ്ലിപ്പിലേക്ക് കുതിച്ചു. ഒരു ഫുള്‍ ഡൈവിലൂടെ ധോനി അനായാസം പന്ത് സ്വന്തമാക്കി.

അതെ സമയം ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹി ബാറ്റിങ് തുടങ്ങി അധികം കഴിയുന്നതിന് മുമ്പ് തന്നെ പൃഥിഷായുടെ ഒരു അനായാസ ക്യാച്ച് ധോണി കയ്യിലൊതുക്കി. എന്നാല്‍ ഷായുടെ ബാറ്റില്‍ പന്ത് ഉരസിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ ധോണിക്ക് സാധിച്ചില്ല. ചെന്നൈ താരങ്ങള്‍ ആരും തന്നെ അപ്പീല്‍ ചെയ്യാതിരുന്നതിനാല്‍ അമ്പയറും സംശയം പ്രകടിപ്പിക്കുകയോ വിക്കറ്റ് നല്‍കുകയോ ചെയ്തുമില്ല. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലായിരുന്നു സംഭവം. ടിവി റീപ്ലേയിലാണ് ഇത് വിക്കറ്റായിരുന്നുവെന്ന് വ്യക്തമായത്. അടുത്ത രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി ഫോറടിച്ച് കൊണ്ടാണ് ഷാ അത് ആഘോഷിച്ചത്. അര്‍ധതകം നേടിയ താരം ഡല്‍ഹി ബാറ്റിങ് നിരയുടെ നട്ടെല്ലായി. ഷായുടെ 64 റണ്‍സിന്റെ സഹായത്തില്‍ ഡല്‍ഹി 175 റണ്‍സെടുത്തു. 9 ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്‌സ്. ഐപിഎല്ലിലായാലും അന്താരാഷ്ട്ര ക്രിക്കറ്റിലായാലും ഡിആര്‍എസിലും ധോണി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കാണിച്ച വലിയൊരു അബദ്ധമായിരുന്നു ഇത്.

കൂടാതെ ബാറ്റിംഗില്‍ ധോണിയുടെ സമീപനം കടുത്ത ആരാധകര്‍ക്ക് പോലും ദഹിക്കില്ല. 175 റണ്‍സ് പിന്തുടരുമ്പോള്‍ 12 പന്ത് മാത്രം നേരിടേണ്ടയാളല്ല എം എസ് ധോണി. ബാറ്റിംഗ് പരിശീലനം വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ അതിന് പരിഹാരം കാണുകയാണ് ധോണി ചെയ്യേണ്ടത് അല്ലാതെ പേടിച്ച് പിന്നോട്ടുമാറുകയല്ല.ലോക്ക്ഡൗണില്‍ പരിശീലനം മുടങ്ങിയ ബാറ്റ്‌സ്മാന്മാര്‍ താളം കണ്ടെത്തിയേക്കില്ലെന്ന ആശങ്ക കാരണം അഞ്ച് ബൗളര്‍മാരെ മാത്രമാണ് ധോണി ഉള്‍പ്പെടുത്തുന്നത്. ഒരാള്‍ക്ക് മോശം ദിവസമെങ്കില്‍ പ്ലാന്‍ ബി ഇല്ലെന്ന് ചുരുക്കം.

രാജസ്ഥാനെതിരെ നെറ്റ് റണ്‍റേറ്റ് താഴാതെ നോക്കാനുള്ള തന്ത്രം എന്ന് പറഞ്ഞ് ആശ്വസിച്ചെങ്കില്‍ ഡല്‍ഹിക്കെതിരെ ഈ തോല്‍വിക്ക് എന്ത് ന്യായം പറയാനാകും ധോണിക്കും ചെന്നൈക്കും? അമ്പാട്ടി റായുഡുവിന് പരിക്കേറ്റാല്‍ പ്രഹരശേഷി കുറയുന്ന ബാറ്റിംഗ് നിരയാണ് ചെന്നൈയുടേതെന്ന് വിശ്വസിക്കാനാകില്ല. സൂപ്പര്‍ കിംഗ്‌സ് പവര്‍പ്ലേ പുരോഗമിക്കുമ്പോള്‍ സിഎസ്‌കെയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു ട്വീറ്റ് മാത്രം മതി മഞ്ഞപ്പടയുടെ ദുരവസ്ഥ മനസിലാക്കാന്‍. മുരളി വിജയ്‌യും കേദാര്‍ ജാദവും കളിക്കുന്നത് ടീമിന് വേണ്ടിയാണെന്ന് വിശ്വസിക്കുക പ്രയാസം. വാട്‌സണ്‍-വിജയ് ഓപ്പണിംഗ് സഖ്യം ഇഴഞ്ഞുനീങ്ങുന്നത് മധ്യനിരയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും 40ലേറെ റണ്‍സ് വഴങ്ങിയ ജഡേജ ഇവിടെ നായകനെ തോല്‍പ്പിക്കുകയാണ്. അടുത്ത മത്സരത്തിന് ഒരുങ്ങാന്‍ വെള്ളിയാഴ്ച വരെ സിഎസ്‌കെയ്ക്ക് സമയമുണ്ട്. ഇടവേളയും റായുഡുവിന്റെ തിരിച്ചുവരവും പുതിയ ഊര്‍ജ്ജം സമ്മാനിക്കുമെന്ന് കരുതാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (11 minutes ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (28 minutes ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (31 minutes ago)

സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ  (1 hour ago)

കേരളവും സർവീസസുമായുള്ള മത്സരം മാറ്റിവെച്ചു  (1 hour ago)

കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?  (1 hour ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (1 hour ago)

ആരോഗ്യത്തിൽ ജാഗ്രത! ഉദരരോഗ സാധ്യത: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക!  (1 hour ago)

ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും...  (1 hour ago)

കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

43 വർഷം കഠിന തടവും 40000 രൂപ പിഴയും...  (2 hours ago)

അമ്മയെ വീടിനുള്ളിൽ തീയിട്ട്   കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും  (2 hours ago)

​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും  (2 hours ago)

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (2 hours ago)

സ്വത്ത് തർക്കത്തിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം തടവും  കാൽ ലക്ഷം പിഴയും ശിക്ഷ  (3 hours ago)

Malayali Vartha Recommends