കിംഗ്സ് ഇലവന് പഞ്ചാബിന് പുതിയ പേര്
ഐ പി എല്‍ ടീമായ കിംഗ്സ് ഇലവന് പഞ്ചാബിന് പുതിയ പേര്. പഞ്ചാബ് കിംഗ്സ് എന്നാവും കിംഗ്സ് ഇലവന് പഞ്ചാബിന്റെ പുതിയ പേര്. ഐ പി എല്ലിന്റെ പതിനാലാം എഡീഷന് മുതലാകും പേരുമാറ്റം, അതേ സമയം 18 ന് ചെന്നൈയില്‍ നടക്കുന്ന ഐ പി എല്‍ ലേലത്തില്‍ പഞ്ചാബ് കിംഗ്സ് എന്ന പേരിലാകും ടീം പങ്കെടുക്കുക. പുതിയ പേരുമായുള്ള ടീമിന്റെ ലോഞ്ചിംഗ് മുംബൈയില്‍ നടത്താനാണ് തീരുമാനം.
നടി പ്രീതി സിന്റക്ക് പുറമേ കരണ്പോള്, നെസ് വാഡിയ, മോഹിത് ബര്മന് എന്നിവരുടെയും ഉടമസ്ഥതയിലാകും പഞ്ചാബ് കിംഗ്സ്. അതേ സമയം ടീമിന്റെ പേരുമാറ്റത്തെ സംബന്ധിച്ച് ബി സി സി ഐ യെ അറിയിച്ചിട്ടുണ്ടെന്നും ബി സി സി ഐ യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പഞ്ചാബ് കിംഗ്സ് പ്രതിനിധികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha