ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന് ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; 10 സെഞ്ചുറികളും 21 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 4,163 റണ്‍സാണ് സമ്പാദ്യം
ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന് ഫാഫ് ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി റിപ്പോർട്ട്. ഏകദിനത്തിലും ട്വന്റി-20 യിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും താരം അറിയിക്കുകയുണ്ടായി.
36 വയസുകാരനായ ഡുപ്ലസി 69 ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കായി പാഡണിയുകയും ചെയ്തു. 10 സെഞ്ചുറികളും 21 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 4,163 റണ്‍സാണ് ക്രിക്കറ്റിലെ ഏക സമ്പാദ്യം. 2016-ല്‍ എ.ബി.ഡിവില്ലിയേഴ്സിന്റെ പിന്‍ഗാമിയായി ടെസ്റ്റ് ടീം നായക സ്ഥാനം ഏറ്റെടുത്ത ഡുപ്ലസി 36 ടെസ്റ്റില്‍ ടീമിനെ നയിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ 143 ഏകദിനങ്ങളിലും 50 ട്വന്റി-20 മത്സരങ്ങളിലും രാജ്യത്തിനായി വെറ്ററന്‍ താരം കളിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ കളിക്കുകയാണ് ലക്ഷ്യമെന്ന് ഡുപ്ലസി പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha