പതിന്നാലാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലം ഇന്ന്
പതിന്നാലാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലം വ്യാഴാഴ്ച വൈകീട്ട് മൂന്നുമുതല്‍ ചെന്നൈയില്‍ നടക്കും. 292 കളിക്കാരാണ് അന്തിമപട്ടികയിലുള്ളത്. ഇതില്‍ ഇന്ത്യക്കാരായ 164 പേരുണ്ട്.
ഓസ്ട്രേലിയക്കാരായ 35 പേരും ന്യൂസീലന്‍ഡില്‍നിന്ന് 20 പേരുമുണ്ട്. ലേലത്തില്‍ കൂടുതല്‍ തുക (53.2 കോടി രൂപ) ചെലവഴിക്കാവുന്നത് പഞ്ചാബ് കിങ്സിനാണ്.
രാജസ്ഥാന് റോയല്‍സിന് 37.85 കോടിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 35.4 കോടി രൂപയും ശേഖരത്തിലുണ്ട്. ബാംഗ്ലൂരിന് 11 പേരെ പുതുതായി വാങ്ങാം.
"
https://www.facebook.com/Malayalivartha