കോടികള്‍ പറത്തി ഐ പി എല്‍ താരലേലം... റെക്കോര്‍ഡ് തുകയക്ക് ക്രിസ് മോറിസ് രാജസ്ഥാനിലേക്ക്, മാക്സ് വെല്ലിനും പൊന്നും വില
കോടികള്‍ പറത്തി ഐ പി എല്‍ താരലേലം ചെന്നൈയില്‍ പുരോഗമിക്കുന്നു. ലേലത്തില്‍ ഇത്തവണ റെക്കോര്‍ഡ് തിരുത്തിയത് ക്രിസ് മോറിസാണ്. 16 കോടിയെന്ന യുവരാജ് സിങ്ങിന്റെ റിക്കോര്‍ഡാണ് ക്രിസ് മൊറിസ് തിരുത്തിയത്. 16.25 കോടിക്കാണ് ക്രിസ് മോറിസിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. മോറിസിനായി പഞ്ചാബും രാജസ്ഥാനും ലേലം വിളിയില്‍ മത്സരിച്ചതോടെയാണ് തുക ഇത്രയും ഉയര്‍ന്നത്. ഓസ്ട്രേലിയന്‍ ആള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനും ലേലത്തില്‍ പൊന്നും വിലയാണ് ലഭിച്ചത്. 14.25 കോടി രൂപയ്ക്ക് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സാണ് മാക്സ്വെല്ലിനെ സ്വന്തമാക്കിയത്. മാക്സ്വെല്ലിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിനെത്തിയതോടെയാണ് ലേല തുക ഇത്രയും ഉയര്‍ന്നത്. ഇന്ത്യന്‍ ആള് റൗണ്ടര്‍ ശിവം ദുബെയെ 4.40 കോടിക്ക് രാജസ്ഥാന് സ്വന്തമാക്കിയപ്പോള്‍ ചെന്നൈയും പഞ്ചാബും മത്സരിച്ച് ലേലം വിളിച്ച ഇംഗ്ലീഷ് ആള്‍റൗണ്ടര്‍ മൊയില് അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. മുന്‍ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തിന്റെ 2.20 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെത്തിച്ചു. ലേലത്തിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ആരോണ്‍ ഫിഞ്ച്, കരുണ്‍ നായര്‍, അലക്സ് ഹെയില്‍സ്, ഹനുമ വിഹാരി, ജസണ്‍ എന്നിവര്‍ ലേലത്തില്‍ പോയിട്ടില്ല. മലയാളി താരങ്ങള്‍ ഉള്പ്പെയെുള്ളവരുടെ ലേലം രണ്ടാം റൗണ്ടില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha