ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു...ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പരയിലെ ആദ്യമത്സരം നാളെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പരയിലെ ആദ്യമത്സരം നാളെ ഉച്ചയ്ക്ക് 1.30 മുതല്‍ സെഞ്ചൂറിയനില്‍. ഏകദിനത്തിലും ട്വന്റി 20-യിലും രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയതോടെ ഇന്ത്യന്‍ ടീമിലുണ്ടായ പൊട്ടിത്തെറികള്‍ക്കുശേഷമുള്ള ആദ്യമത്സരമാണിത്.
ടെസ്റ്റില്‍ ക്യാപ്റ്റനായി തുടരുന്ന വിരാട് കോലിക്കുമുന്നില്‍ പുതിയ വെല്ലുവിളികളുണ്ട്. 2021-2023 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ടുനില്‍ക്കുന്നു. ന്യൂസീലന്‍ഡിനെ 1-0ത്തിന് തോല്‍പ്പിക്കുകയും ചെയ്തു.
ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരമാണിത്. ഡീന്‍ എല്‍ഗാറിന്റെ നേതൃത്വത്തില്‍ പുതുനിര ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ഒപ്പം ക്വിന്റണ്‍ ഡി കോക്ക്, കാഗിസോ റബാഡ, ലുങ്കി എന്‍ഗീഡി തുടങ്ങിയ പരിചയസമ്പന്നരുമുണ്ട്. ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശര്‍മ പരിക്കിലായതിനാല്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
തുടര്‍ന്ന് ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍ തുടങ്ങിയവരുണ്ട്. വിക്കറ്റ് കീപ്പര്‍മാരായി വൃദ്ധിമാന്‍ സാഹയും ഋഷഭ് പന്തും ടീമിലുണ്ട്.
"
https://www.facebook.com/Malayalivartha























