സച്ചിന്റെ മകൻ അർജുൻ മുംബൈ രഞ്ജി ടീമിൽ; വിവിധയിടങ്ങളിൽ നിന്ന് വിമർശനം; വിശദീകരണവുമായി സെലക്ടർമാർ, ഇടയ്ക്കുണ്ടായ പരുക്ക് തിരിച്ചടിയായെങ്കിലും ടീമിന് വേണ്ടി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് അർജുൻ

രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ ഇടം പിടിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കറിനെക്കുറിച്ച് കായികപ്രേമികൾക്കിടയിൽ ചർച്ചകൾ വന്നിരുന്നു. സച്ചിന്റെ മകൻ ആയതിനാലാണ് അർജുൻ ടീമിലിടം നേടിയതെന്നായിരുന്നു വിമർശനമുയർന്നിരുന്നത്. എന്നാലിപ്പോൾ അർജുനെ ടീമിലുൾപ്പെടുത്തിയതിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സെലക്ടർമാർ. അർജുൻ വളരെ മികച്ച രീതിയിലായിരുന്നു കളിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇടയ്ക്കുണ്ടായ പരുക്ക് തിരിച്ചടിയായി. കളിച്ച മത്സരങ്ങളിലെല്ലാം മികവ് പുലർത്തി.
മുംബൈ ക്രിക്കറ്റിന്റെ ഭാവിയായി കരുതുന്ന കളിക്കാരെയാണ് രഞ്ജി ടീമിലേക്ക് തെരഞ്ഞെടുക്കുന്നത്. മുംബൈ ടീം ചീഫ് സെലക്ടറും മുൻ പേസ് ബൗളറുമായ സയിൽ അങ്കോള പറഞ്ഞു. മഹാരാഷ്ട്രയ്ക്കെതിരെയും ഡൽഹിക്കെതിരെയും അടുത്തമാസം 13, 20 തീയതികളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് അർജുനെ തെരഞ്ഞെടുത്തിരിക്കുന്നത്. 20 അംഗ ടീമിനെ ഇന്ത്യൻ താരം പൃഥ്വി ഷാ നയിക്കും.
മുംബൈ മുംബൈ പേസർ തുഷാർ ദേശ്പാണ്ഡെ പരുക്കിനെ തുടർന്ന് മാറി നിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് അർജുനെ ടീമിൽ ഉൾപ്പെടുത്തിയതെന്നും അധികൃതർ പറയുന്നു. നട്ടെല്ലിന് പരുക്കേറ്റ തുഷാർ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും പങ്കെടുത്തിരുന്നില്ല.
ബാറ്റിംഗ് മികവ് കൊണ്ടാണ് സച്ചിൻ കായികപ്രേമികളുടെ പ്രിയതാരമായതെങ്കിൽ മകൻ അർജുന് കമ്പം ബൗളിംഗിനോടാണ്. മുംബൈ ടീമിലേക്കും ഇടംകൈയ്യൻ പേസറുടെ റോളിലേക്കാണ് അർജുന്റെ അരങ്ങേറ്റം. മുംബൈ രഞ്ജി ടീമിൽ സ്ഥാനം ലഭിച്ചത് ഒരു സ്വപ്ന നേട്ടമാണെന്നും വളരെ നാളുകളായി ഇത് ആഗ്രഹിച്ചിരുന്നതാണെന്നും അർജുൻ പറഞ്ഞു.
ടീമിന് വേണ്ടി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അർജുൻ മാധ്യമങ്ങളോട് പറഞ്ഞു. അണ്ടർ 15 ഷാലിനി ബാലേക്കർ ട്രോഫിയിൽ കഴിഞ്ഞ ദിവസം 60 പന്തിൽ 85 റൺസാണ് അർജുൻ നേടിയത്. ഇരുപത്തിരണ്ടുകാരനായ അർജുൻ മുംബൈയ്ക്ക് വേണ്ടി മുഷ്ത്താഫ് അലി ടി ട്വന്റിയിൽ കളിച്ചിരുന്നു.
https://www.facebook.com/Malayalivartha























