അണ്ടര്‍ 19 ഏഷ്യാക്കപ്പ് ഇന്ത്യയ്ക്ക്; ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ചത് 9 വിക്കറ്റിന്

അണ്ടര്‍ 19 ഏഷ്യാക്കപ്പ് ഇന്ത്യയ്ക്ക് സ്വന്തം. ഫൈനലില്‍ ഇന്ത്യ 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിശ്ചയിച്ച വിജയലക്ഷ്യമായ 102 റണ്‍സ് യഷ് ധുല്‍ ക്യാപ്ടനായ കൗമാര ഇന്ത്യ 21.3 ഓവറില്‍ മറികടന്നു.അതേസമയം, അംഗ്രിഷ് രഘുവാന്‍ഷി 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ 3 വിക്കറ്റ് വീഴ്ത്തിയ വിക്കി ഒസ്റ്റാലിന്‍റെയും 2 വിക്കറ്റ് നേടിയ കൗശല്‍ താംബെയുടെയും ബൗളിംഗ് മികവിന് മുന്നില്‍ പതറിയ ശ്രീലങ്ക 106 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയുടെ ഹാട്രിക്ക് കിരീടനേട്ടവും എട്ടാമത് ഏഷ്യാകപ്പ് കിരീട നേട്ടമാണിത്. ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പിക്കുന്നത് ഇത് അഞ്ചാം തവണയാണ്.
https://www.facebook.com/Malayalivartha























