വിജയലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം പുതുവര്‍ഷത്തിലെ ആദ്യക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നു.... ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാംടെസ്റ്റ് ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ വാണ്ടറേഴ്‌സ് ഗ്രൗണ്ടില്‍

വിജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം പുതുവര്‍ഷത്തിലെ ആദ്യക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാംടെസ്റ്റ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ വാണ്ടറേഴ്‌സ് ഗ്രൗണ്ടില്‍. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ചിരുന്നു. ഇവിടെയും ജയിച്ചാല്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാകും.
എന്നുമാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ മുന്‍നിരയിലെത്താനുമാകും. ഇന്ത്യ ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ചത് വിരാട് കോലിക്ക് കീഴിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 2-1ന് മുന്നില്‍ നില്‍ക്കുന്നു.
ദക്ഷിണാഫ്രിക്കയിലും പരമ്പര ജയിച്ചാല്‍, ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് കോലിക്ക് വലിയ അഭിമാനമാകും. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഇതുവരെ ടെസ്റ്റില്‍ തോറ്റിട്ടില്ല എന്ന റെക്കോഡും ടീമിന്റെ ആത്മവിശ്വാസം കൂട്ടും. പഴയകാല പ്രതാപങ്ങളൊക്കെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ദക്ഷിണാഫ്രിക്ക.
"
https://www.facebook.com/Malayalivartha























