ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം സെഷന്‍ അവസാനിക്കുമ്ബോള്‍ 141-4 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (15), കെ. എല്‍. രാഹുല്‍ (12), ചേതേശ്വര്‍ പൂജാര (43), അജിങ്ക്യ രഹാനെ (9) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നായകന്‍ വിരാട് കോഹ്ലി (40), റിഷഭ് പന്ത് (12) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസൊ റബാഡ രണ്ടും ഡുവാനെ ഒലിവിയറും മാര്‍ക്കോ ജാന്‍സനും ഓരോ വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് സന്ദര്‍ശകര്‍ ഇറങ്ങുന്നത്. ഹനുമ വിഹാരിക്ക് പകരം വിരാട് കോഹ്ലിയും പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവും ടീമിലെത്തി. എന്നാല്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക നിര്‍ണായ മത്സരത്തിനിറങ്ങുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്ബരയില്‍ ഇരുടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ചു. മൂന്നാം ടെസ്റ്റ് നേടുന്നവര്‍ക്ക് പരമ്ബര സ്വന്തമാക്കാം.
ഇന്ത്യ: കെ. എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗര്‍, എയ്ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, റാസി വാന്‍ ഡെര്‍ ഡ്യൂസെന്‍, ടെമ്ബ ബാവുമ, കെയ്‌ല്‍ വെറെയ്‌നെ, മാര്‍ക്കോ ജാന്‍സന്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാനെ ഒലിവിയര്‍, ലുങ്കി എന്‍ഗിഡി.
https://www.facebook.com/Malayalivartha























