ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇനി 'കിംഗ്' കോഹ്ലി ഇല്ല; ടി-20ക്കും ഏകദിനത്തിനും പുറമേ ടെസ്റ്റ് ടീമിന്റെയും നായക പദവി ഒഴിഞ്ഞ് കോഹ്ലി; താരം നായകപദവിയിൽ നിന്ന് പടിയിറങ്ങുന്നത് ദക്ഷിണാഫ്രികയുമായുള്ള ടെസ്റ്റ് പരമ്പര തോല്‍വിക്കു പിന്നാലെ

ടെസ്റ്റില്‍ ഇന്‍ഡ്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇനി 'കിംഗ്' കോഹ്ലി ഇല്ല.ടി-20ക്കും ഏകദിനത്തിനും പുറമേ ടെസ്റ്റ് ടീമിന്റെയും നായക പദവി ഒഴിഞ്ഞു കോഹ്ലി. ദക്ഷിണാഫ്രികയുമായുള്ള ടെസ്റ്റ് പരമ്ബര തോല്‍വിക്കു പിന്നാലെയാണ് ഇന്‍ഡ്യയുടെ മികച്ച നായകന്മാരില്‍ ഒരാളായ കോഹ്ലി പടിയിറങ്ങുന്നത്.
ടെസ്റ്റ് കാപ്റ്റനായുള്ള തന്റെ യാത്രയില്‍ ഉയര്‍ചകള്‍ താഴ്ചകള്‍ സംഭവിച്ചതാണെന്നും എന്നാല്‍ താന്‍ ആത്മാര്‍ഥമായ പരിശ്രമത്തോടെയാണ് ടീമിനെ നയിച്ചത് എന്നും കോഹ്ലി പറഞ്ഞു. ഇത്തരത്തിലുള്ള ഒരു അവസരം തനിക്ക് നല്‍കിയതിന് ബിസിസിഐക്കും തന്നെ പിന്തുണച്ച രവി ശാസ്ത്രിക്കും ടീമിനും അതുപോലെതന്നെ തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം കയ്യില്‍ തന്ന എം എസ് ധോണിക്കും കോഹ്ലി നന്ദി അറിയിച്ചു.
ട്വന്റി 20 ലോക കപിന് മുമ്ബ് തന്നെ ടി 20 യില്‍ നിന്ന് കാപ്റ്റന്‍ സ്ഥാനം ഒഴിയും എന്ന് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഏകദിനത്തിലും കോഹ്ലിയെ കാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ മാറ്റി. ശേഷം ഇന്‍ഡ്യന്‍ ക്രികെറ്റില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത ടെസ്റ്റ് നായകന്‍ ആരാകുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























