ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബുധനാഴ്ച; കെ എല്‍ രാഹുൽ ടീമിനെ നയിക്കും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബുധനാഴ്ച തുടങ്ങുന്നു. ഇപ്പോഴത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രിത് ബുമ്രയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണറുടെ റോളില്‍ മടങ്ങിയെത്തുമെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ നയിക്കാന്‍ കഴിയുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചിടത്തോളവും സവിശേഷത നിറഞ്ഞതാണ്. ഞാനും വ്യത്യസ്തനല്ല. ടെസ്റ്റ് ക്യാപ്റ്റന്‍സി എന്നെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ ഫലം ഞങ്ങള്‍ക്ക് അനുകൂലമായില്ല. എന്നാല്‍ ആ അനുഭവത്തില്‍ ഏറെ പഠിക്കാന്‍ കഴിഞ്ഞതായും രാഹുല്‍ വ്യക്തമാക്കി.
മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെക്കെതിരെ കളിക്കുക. പാളിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 21ന് ഇതേ ഗ്രൗണ്ടില്‍ തന്നെ നടക്കും. 23 ന് കേപ്ടൗണിലാണ് മൂന്നാം ഏകദിനം. ടെസ്റ്റ് പരമ്ബരയിലെ തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്ബരയിക്കിറങ്ങുന്നത്.
https://www.facebook.com/Malayalivartha























