അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ യുവ സംഘത്തിന്റെ ജയം.

അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ യുവ സംഘത്തിന്റെ ജയം.
ഇതോടെ ബംഗ്ലാദേശിനെതിരേ 2020 ലോകകപ്പിന്റെ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനും ഇന്ത്യയ്ക്കായി. ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 37.1 ഓവറില്‍ വെറും 111 റണ്‍സിന് കൂടാരം കയറ്റി.
മറുപടി ബാറ്റിങ്ങില്‍ 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം ലക്ഷ്യം കാണുകയായിരുന്നു. 65 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഷായിക് റഷീദ് 59 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്തു. ക്യാപ്റ്റന്‍ യാഷ് ദുള്‍ 26 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു. ജയം നേടുമ്പോള്‍ യാഷിനൊപ്പം 18 പന്തില്‍ നിന്ന് 11 റണ്‍സുമായി കൗശല്‍ താംബെയും ക്രീസിലുണ്ടായിരുന്നു. ബംഗ്ലാദേശിനായി റിപ്പോണ്‍ മൊണ്ടല്‍ നാലു വിക്കറ്റ് വീഴ്ത്തി.
നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറും രണ്ടു വിക്കറ്റ് നേടിയ വിക്കി ഒസ്ത്വാളും ചേര്‍ന്നാണ് ബംഗ്ലാദേശിനെ 111-ല്‍ ഒതുക്കിയത്.
https://www.facebook.com/Malayalivartha























