ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ഏഷ്യന്‍ ലയണ്‍സിനെ തകര്‍ത്ത് വേള്‍ഡ് ജയന്റ്സിന് കിരീടം

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ഏഷ്യന്‍ ലയണ്‍സിനെ തകര്‍ത്ത് വേള്‍ഡ് ജയന്റ്സിന് കിരീടം. 487 റണ്‍സ് പിറന്ന ഫൈനല്‍ മത്സരത്തില്‍ 25 റണ്‍സിനായിരുന്നു വേള്‍ഡ് ജയന്റ്സ് ജയം ഉറപ്പിച്ചത്.
ടോസ് നേടിയ ഏഷ്യന്‍ ലയണ്‍സ് വേള്‍ഡ് ജയന്റ്സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് വേള്‍ഡ് ജയന്റ്സ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഏഷ്യന്‍ ലയണ്‍സിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ വേള്‍ഡ് ജയന്റ്സ് 43 പന്തില്‍ നിന്ന് എട്ട് സിക്സും ഏഴ് ഫോറുമടക്കം 94 റണ്‍സെടുത്ത കോറി ആന്‍ഡേഴ്സന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു.
കെവിന്‍ പീറ്റേഴ്സണ്‍ (22 പന്തില്‍ നിന്ന് 48 റണ്‍സ്), ബ്രാഡ് ഹാഡിന്‍ (16 പന്തില്‍ നിന്ന് 37 റണ്‍സ്), ഡാരന്‍ സമി (17 പന്തില്‍ നിന്ന് 38 റണ്‍സ്) എന്നിവരും ബാറ്റിങ്ങില്‍ നല്ല പ്രകടനം കാഴ്ച വച്ചു.
"
https://www.facebook.com/Malayalivartha























