ശ്രീലങ്കക്കെതിരെ ഇന്ത്യ .... മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നോ അടല്‍ ബിഹാരി വാജ്‌പേയി മൈതാനത്ത് നടക്കും

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ജയത്തുടര്‍ച്ച തേടി ഇന്നു മുതല്‍ അയല്‍ക്കാരായ ശ്രീലങ്കക്കെതിരെ. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നോ അടല്‍ ബിഹാരി വാജ്‌പേയി മൈതാനത്ത് നടക്കും.
വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ തുടങ്ങിയ പ്രഗല്ഭരുടെ അഭാവം ആധിയുയര്‍ത്തുന്നുണ്ടെങ്കിലും പിന്‍നിരയായ ഇശാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് നിലനില്‍പ് ഭദ്രമാക്കാന്‍ ഇത് അവസരമാകും.
ഏറെ നാള്‍ പുറത്തിരുന്ന ശേഷമാണ് സഞ്ജു തിരിച്ചെത്തുന്നത്. ഇത്തവണയെങ്കിലും ആദ്യ ഇലവനില്‍ അവസരമുണ്ടാകുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്.
പരിക്കേറ്റ സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍ എന്നിവര്‍ പുറത്താണ്. അതേ സമയം, ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നതിനാല്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ബൗളിങ് ആക്രമണത്തിന് മൂര്‍ച്ച കൂടും. മറുവശത്ത്, ആസ്‌ട്രേലിയക്കെതിരെ 1-4ന് പരമ്പര തോറ്റ ക്ഷീണം തീര്‍ക്കാനാണ് ലങ്കന്‍ പട എത്തുന്നത്.
"
https://www.facebook.com/Malayalivartha























