ഇന്ത്യ - ശ്രീലങ്ക ആദ്യ ടി20 മത്സരം; ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനിൽ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ടോസ് ശ്രീലങ്കയ്ക്ക്. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായി അവസാനം കളിച്ച മത്സരത്തില്‍ നിന്നും ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ ഇന്ത്യക്ക് വേണ്ടി ടി20യില്‍ അരങ്ങേറ്റം കുറിക്കാന്‍ ഇറങ്ങുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് പരിക്ക് മൂലമാണ് പുറത്തിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. പരിക്ക് ഭേദമായി രവീന്ദ്ര ജഡേജയും വിന്‍ഡീസിനെതിരായ പരമ്ബരയില്‍ നിന്നും വിട്ടുനിന്ന ജസ്പ്രീത് ബുമ്രയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. ഇവര്‍ക്ക് പുറമെ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന യുസ്‌വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറും അന്തിമ ഇലവനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഓസീസിനെതിരെ അവസാന ടി20യില്‍ കളിച്ച ടീമില്‍ നിന്നും രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ശ്രീലങ്ക ഇറങ്ങുന്നത്. മഹേഷ് തീക്ഷണയ്ക്കും കുശാല്‍ മെന്‍ഡിസിനും പകരം ദിനേശ് ചണ്ടിമലും ജെഫ്രി വാന്‍ഡെര്‍സേയുമാണ് ടീമിലിടം നേടിയത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റിലും ഏകദിനത്തിലുമേറ്റ തിരിച്ചടി വെസ്റ്റ് ഇന്‍ഡീസിനെതിരായ ജയത്തോടെ ഇന്ത്യ മായ്ച്ച് കളഞ്ഞിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ലഭിച്ച സ്വപ്നതുല്യമായ തുടക്കം തുടരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വിന്‍ഡീസിനെ തൂത്തുവാരിയ ഇന്ത്യന്‍ സംഘം അതേ പ്രകടനം തന്നെ അവര്‍ത്തിക്കാനാകും ലക്ഷ്യമിടുന്നത്. അതേസമയ൦, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്ബര 4-1നു തോറ്റതിന്റെ നിരാശയില്‍ നിന്നും കരകയറാനാകും ലങ്ക ശ്രമിക്കുക. ടി20യില്‍ ഒന്നാം റാങ്കിലുള്ള ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ടി20 പരമ്ബര സ്വന്തമാക്കാനും അവര്‍ ലക്ഷ്യമിടുന്നു. 2008നുശേഷം ഇന്ത്യയില്‍ ഒരു പരമ്ബരയും ജയിച്ചിട്ടില്ലെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് അവര്‍ക്ക് മുന്നിലുണ്ട്.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍.
ശ്രീലങ്ക : പാതും നിസ്സംഗ, കമില്‍ മിഷാര, ചരിത് അസലങ്ക, ദിനേഷ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), ജനിത് ലിയാനഗെ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ചാമിക കരുണരത്‌നെ, ജെഫ്രി വാന്‍ഡര്‍സെ, പ്രവീണ്‍ ജയവിക്രമ, ദുഷ്മന്ത ചമീര, ലഹിരു കുമാര.
https://www.facebook.com/Malayalivartha























